Friday, November 22, 2024
spot_imgspot_img
HomeKeralaഓണക്കിറ്റിന് പുറമെ സബ്‌സിഡി നിരക്കിൽ 10 കിലോ അരിയും ഒരു കിലോ പഞ്ചസാരയും: മന്ത്രി ജി...

ഓണക്കിറ്റിന് പുറമെ സബ്‌സിഡി നിരക്കിൽ 10 കിലോ അരിയും ഒരു കിലോ പഞ്ചസാരയും: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റിന് പുറമെ സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും സബ്‌സിഡി നിരക്കിൽ നൽകുമെന്ന് ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

ഈ വർഷത്തെ ഓണം സമ്പന്നമാക്കാൻ ഭക്ഷ്യവകുപ്പ് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. ശക്തമായ വിപണി ഇടപെടലുകളാണ് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്.

കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ്, തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങളടങ്ങിയതാണ് ഓണക്കിറ്റ്. സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതൽ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares