Sunday, November 24, 2024
spot_imgspot_img
HomeKeralaകെഎസ്ആർടിസി ജനശതാബ്ദി 100 ദിവസം പിന്നിട്ടു; അഞ്ച് പുതിയ സർവീസുകൾ കൂടി

കെഎസ്ആർടിസി ജനശതാബ്ദി 100 ദിവസം പിന്നിട്ടു; അഞ്ച് പുതിയ സർവീസുകൾ കൂടി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ആദ്യ കണ്ടക്ടർ ഇല്ലാത്ത സർവീസായ എന്റ് ടു എന്റ് സർവീസ് ഇന്ന് 100 ദിനം പൂർത്തിയാക്കി. അതിന്റെ വിജയം ഉൾക്കൊണ്ട് ഒരു സർവിസ് കൂടി ആരംഭിക്കാൻ കെഎസ്ആർടിസി ഒരുങ്ങുകയാണ്. തിരുവനന്തപുരത്ത് നിന്നും നെടുമ്പാശ്ശേരി എയർ പോർട്ടിലേക്ക് പോകുന്ന യാത്രക്കാർക്കാരുടെ സൗകര്യാർത്ഥമാണ് ഈ സർവിസ് ആരംഭിച്ചിട്ടുള്ളത്.

05.10 ന് തമ്പാനുരിൽ നിന്നും തിരിച്ച് രാത്രി 10.40ന് നെടുമ്പാശ്ശേരിയിൽ എത്തിച്ചേരുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി, വെറ്റില, ആലുവ, അത്താണി, എന്നിവടങ്ങളിലാണ് ബസിനു സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. 05 മണിക്കൂർ 30 മിനിറ്റ് കൊണ്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ചേരും. ഈ ബസിന് കണ്ടക്ടർ ഇല്ലാത്ത ഈ ബസിൽ ഡ്രൈവർ തന്നെ ടിക്കറ്റ് നൽകും ഓൺ ലൈൻ ആയും ടിക്കറ്റ് എടുക്കാം.

നെടുമ്പാശേരിയിൽ നിന്നും രാവിലെ 4.30 തിരിക്കുന്ന ബസ് 10 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.യാത്രക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് ഈ സർവീസ് എറണാകുളം ഹൈക്കോടതിയായി നീട്ടിയിട്ടുണ്ട്.

പുതിയതായി ആരംഭിക്കുന്ന സർവിസുകൾ

തിരുവനന്തപുരം – വണ്ടർലാ(എല്ലാ അവധി ദിവസങ്ങളിലും)
തിരുവനന്തപുരത്ത് നിന്നും
രാവിലെ 05.00ന് തിരിച്ച്10.30 ന്
വണ്ടർലാ എത്തിചേരും. അവിടെ നിന്നും വെെകുന്നേരം 05.10 ന് തിരിച്ച് 10.40 ന് തിരുവനന്തപുരത്ത് എത്തും.

തിരക്ക് പരിഗണിച്ച്
വെള്ളി, ഞായർ ദിവസങ്ങളിൽ 4 സർവിസ് കൂടി തമ്പാനുരിൽ നിന്നും ആരംഭിച്ചിട്ടുണ്ട്.

പാലക്കാട്
19.30 -05.00
13.00 -10.40

റൂട്ട്- കോട്ടയം – തൃശ്ശൂർ

കണ്ണൂർ

1903-0700
1700 – 0400

റൂട്ട്- കോട്ടയം – തൃശ്ശൂർ – കോഴിക്കോട്

മുന്നാർ

2215-0700
1900-0430

റൂട്ട് -കൊല്ലം- ആലപ്പുഴ-വെറ്റില -പെരുമ്പാവൂർ-കോതമംഗലം .

വെള്ളി, ശനി ദിവസങ്ങളിൽ

ഗുരുവായൂർ

2030-0505
1400-2250

റൂട്ട്- കൊട്ടാരക്കര – കോട്ടയം – തൃശൂർ – കുന്നംകുളം

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares