മക്കൾ രാഷ്ട്രീയത്തിനെ പരിഹസിക്കുന്ന നരേന്ദ്രമോദിക്ക് സ്വന്തം മന്ത്രിസഭയിൽ തന്നെ വെല്ലുവിളി ഉയർത്തി മക്കൾ രാഷ്ട്രീയം. 71 പേരടങ്ങിയ കേന്ദ്ര മന്ത്രിസഭയിൽ 15 പേരും മക്കൾ രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർ. എച്ച് ഡി ദേവഗൗഡയുടെയുടെ മകനും കർണാടക മുഖ്യമന്ത്രിയുമായിരുന്ന എച്ച് ഡി കുമാരസ്വാമി മുൻ മന്ത്രി വേദ് പ്രകാശ് ഗോയലിന്റെ മകൻ പിയൂഷ് ഗോയൽ തുടങ്ങി നീളുകയാണ് എൻ്ഡിഎ മന്ത്രി സബയിലെ മക്കൾ പട്ടിക.
തെരഞ്ഞെടുപ്പ് ക്യാമ്പെയിനിലടക്കം മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസിനേയും സമാജ് വാദി പാർട്ടിയേയും കടന്നാക്രമിച്ച മോദിക്ക് സ്വന്തം തട്ടകത്തിൽ ഇതെല്ലാം മിണ്ടാണ്ട് ഉരുയാടാതെ കണ്ടിരിക്കേണ്ട അവസ്ഥയാണ്. മക്കൾ രാഷ്ട്രീയം അഥവാ പരിവാർവാദ് ജനാധിപത്യത്തിന് ഭീഷണി എന്നാണ് മോദിയുടെ വാദം. എന്നാൽ അതേ പരിവാർവാദ് ജനാധിപത്യം കേന്ദ്ര മന്ത്രിസഭയിലും എത്തപ്പെട്ടു. ഇനിമുതൽ മക്കൾ രാഷ്ട്രീയത്തെക്കുറിച്ച് തുടർ വിമർശനങ്ങൾ ഉന്നയിക്കാൻ ഒരുങ്ങുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒന്നുകൂടി ആലോചിക്കേണ്ടി വരും.
എച്ച്.ഡി. കുമാരസ്വാമി, പിയൂഷ് ഗോയൽ, എന്നിവരെ കൂടാതെ മുൻ കേന്ദ്രമന്ത്രി അജിത് സിങ്ങിന്റെ മകനുമായ ജയന്ത് ചൗധരി, മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യ, രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ, ബിഹാർ മുൻ മുഖ്യമന്ത്രിയായിരുന്ന കർപ്പുരി ഠാക്കൂറിന്റെ മകൻ രാം നാഥ് ഠാക്കൂർ, ഹരിയാന മുൻ മുഖ്യമന്ത്രി റാവു ബിരേന്ദ്രസിങ്ങിന്റെ മകൻ ഇന്ദ്രജിത് സിങ്, വാജ്പേയി മന്ത്രിസഭാംഗമായിരുന്ന വേദ് പ്രകാശ് ഗോയലിന്റെ മകൻ പിയൂഷ് ഗോയൽ,കെ യേരൻ നായിഡുവിന്റെ മകൻ രാം മോഹൻ നായിഡു, ദേബേന്ദ്ര പ്രധാന്റെ മകൻ ധർമേന്ദ്ര പ്രധാൻ,അപ്നാദൾ മുൻ അധ്യക്ഷ കൃഷ്ണ പട്ടേലിന്റെ മകൾ അനുപ്രിയ പട്ടേൽ, യു.പിയിലെ പൊതുയോഗത്തിൽ പ്രസംഗിക്കവെ വെടിയേറ്റു മരിച്ച ഓംപ്രകാശ് പാസ്വാന്റെ മകൻ കമലേശ് പാസ്വാൻ, റിഞ്ചിൻ ഖാറുവിന്റെ മകൻ കിരൺ റിജിജു, അങ്ങനെ നീളുന്നു മക്കൾ രാഷ്ട്രീയത്തിലൂടെ മോദി മന്ത്രിസഭയിൽ ഇടം പിടിച്ചവർ.