Wednesday, January 22, 2025
spot_imgspot_img
HomeEditors Picksഎന്റെ അമ്മയുടെ വയറ്റിൽ പിറക്കാതെ പോയ സഹോദരൻ; യാസർ അറഫാത്തിനെ ഇന്ദിര വിളിച്ചു, കാസ്ട്രോയുടെ സ്വന്തം...

എന്റെ അമ്മയുടെ വയറ്റിൽ പിറക്കാതെ പോയ സഹോദരൻ; യാസർ അറഫാത്തിനെ ഇന്ദിര വിളിച്ചു, കാസ്ട്രോയുടെ സ്വന്തം കൊമ്രേഡ്, പലസ്തീൻ പോരാട്ട നായകൻ ഓർമയായിട്ട് 20 വർഷം

ലസ്‌തീൻ വിമോചന പോരാട്ടത്തിന്റെ അനശ്വര നായകനും ലോകം കണ്ട സാമ്രാജ്യത്വ വിരുദ്ധ പോരാളിയുമായ യാസർ അറഫാത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 20 വയസ്സ്. പലസ്തീൻ നാഷണൽ അതോറിറ്റിയുടേയും പിഎൽഒ യുടെയും ചെയർമാനും അറബ് നേതാവുമായിരുന്ന യാസർ അറഫാത്ത് മുതലാളിത്ത സാമ്രാജ്യത്വ ശക്തികൾ ജനാധിപത്യ സമരങ്ങൾക്കും ജനകീയ പോരാട്ടങ്ങൾക്കുമെതിരെ നിരന്തരം കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ കൂടുതൽ പ്രസക്തനാവുകയാണ്.

1929ൽ ഈജിപ്‌തിൽ ജനിച്ച അദ്ദേഹം ബാല്യം മാതാവിന്റെ ദേശമായ ജറുസലേമിലും യൗവനം കെയ്‌റോയിലും കഴിച്ചു കൂട്ടി. 1948ൽ സാമ്രാജ്യത്വ ഹിഡൻ അജൻഡയനുസരിച്ച്‌ രൂപീകൃതമായ ഇസ്രായേലിന്റെ അധിനിവേശത്തിൽനിന്ന് സ്വാതന്ത്ര്യം തേടുന്ന പലസ്തീനികൾക്ക് വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്തു അറഫാത്ത്. 1952 മുതൽ 1956 വരെ ജനറൽ യൂണിയൻ ഓഫ് പാലസ്തീൻ സ്റ്റുഡന്റ്സിന്റെ പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം 1956 ആഗസ്റ്റിൽ പ്രാഗിൽ നടന്ന വിദ്യാർത്ഥി സമ്മേളനത്തിൽ പങ്കെടുത്ത് ലോക ശ്രദ്ധ നേടുകയും ചെയ്തു.

1956 ലെ സൂയസ് കനാൽ ദേശസാൽക്കരാവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഈജിപ്റ്റ് – ഇസ്രായേൽ യുദ്ധത്തിന്റെ അനന്തരം സിനായ് പ്രവിശ്യയും സൂയസ് കനാലും പിടിച്ചെടുത്ത ഇസ്രയേലിനെതിരെ പോരാടാൻ അറഫാത്ത് പലസ്തീൻ അഭയാർത്ഥികളുമായി ചേർന്ന് 1958-ൽ ഫത്ത എന്ന ഗറില്ലാ പോരാളികളുടെ സംഘമുണ്ടാക്കി. പലസ്തീൻ വിമോചനം ലക്ഷ്യം വച്ച് 1964-ൽ അറബ് ലീഗ് പിന്തുണയോടെ അദ്ദേഹം രൂപീകരിച്ച സംഘടന പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന് (പിഎൽഒ) പിന്നീട് ഒരു ഭരണ സം‌വിധാനത്തിന്റെ സ്വഭാവം കൈ വരികയും പലസ്തീനിന്റെ ഔദ്യോഗിക വക്താക്കൾ എന്ന പദവി ലഭിക്കുകയും ചെയ്തു.

100ൽ അധികം രാജ്യങ്ങളുമായി പിഎൽഒ നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ഐക്യരാഷ്ട്രസഭയിൽ നിരീക്ഷക പദവി ലഭിക്കുകയും ചെയ്തു. പിഎൽഒയെ ആദ്യമായി അംഗീകരിച്ച പശ്ചിമേഷ്യക്കു പുറത്തുള്ള രാജ്യം ഇന്ത്യയാണ്. അറഫാത്തിന്റെ നേതൃത്വത്തിൽ പിഎൽഒ സാമ്രാജ്യത്വവിരുദ്ധ സോഷ്യലിസ്റ്റ്‌ ചേരിയുമായും ചേരിചേരാ പ്രസ്ഥാനവുമായും ലോകമെങ്ങുമുള്ള വിമോചനപ്രസ്ഥാനങ്ങളുമായും പിന്നീട് സഖ്യത്തിലായി.

ഫിദൽ കാസ്‌ട്രോയും ഇന്ദിര ഗാന്ധിയുമടക്കമുള്ളവർ സാമ്രാജ്യത്വ വിരുദ്ധ സമീപനത്തിന്റെ ഭാഗമായുള്ള ഇരകളോടുള്ള ഐക്യപ്പെടൽ അക്കാലത്ത് പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിരുന്നു. ‘എന്റെ അമ്മയുടെ വയറ്റിൽ പിറക്കാതെ പോയ എന്റെ പ്രിയ സഹോദരൻ’ എന്നാണ് യാസർ അറഫാത്തിനെ ഇന്ദിര ഗാന്ധി വിശേഷിപ്പിച്ചത്. 1993ലെ ഓസ്ലോ കരാറിന്റെ പേരിൽ രണ്ട്‌ ഇസ്രയേലി നേതാക്കൾക്കൊപ്പം അദ്ദേഹത്തിന്‌ സമാധാനത്തിന്‌ നൊബേൽ പുരസ്‌കാരം സമ്മാനിച്ചിരുന്നു. പിറന്ന നാടിന്റെ വിമോചനത്തിനായുള്ള സഹന പോരാട്ടത്തിനിടെ 2004 നവംബർ 11ന്‌ പാരിസിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ യാസർ അറഫാത്ത് ലോകത്തോട് വിട പറയുന്നത്.വർത്തമാന കാലത്ത് സാമ്രാജ്യത്വത്തിന്റെ അധിനി വേശവും ചൂഷണവും നവീന രൂപത്തിൽ ദുർബല രാജ്യങ്ങളെ ഞെരുക്കുമ്പോൾ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്താൻ യാസർ അറഫാത്തിന്റെ ഓർമ്മകൾ നമ്മെ സഹായിക്കും.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares