സിനിമ മേഖലയ്ക്ക് വളരെയധികം നേട്ടങ്ങള്‍ ലഭിച്ച വര്‍ഷമാണ് കടന്ന് പോകുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം നേരിട്ട പ്രതിസന്ധികളില്‍ നിന്നും മലയാള സിനിമ കരകയറിയ വര്‍ഷമാണ് 2022. ഹൈപ്പില്‍ വന്ന ചില സിനിമകള്‍ നിലം തൊടാതെ പോയപ്പോള്‍, അപ്രതീക്ഷിതമായി ഹിറ്റടിച്ച ചിത്രങ്ങളും ഈ വര്‍ഷത്തിന്റെ പ്രത്യേകതയാണ്.
കച്ചവട സിനിമയുടെ കണക്കെടുത്താലും കലാമൂല്യമുള്ള സിനിമയുടെ കണക്കിലും ഒരു പക്ഷേ 2022 ല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ച് പ്രേഷക ഹൃദയം കീഴടക്കിയത് മമ്മൂട്ടിയാണ്. വിപണി വിജയത്തിലും, നിരൂപക പ്രശംസയിലും മമ്മൂട്ടി നായകനായ സിനിമകള്‍ കയ്യടി വാരിയപ്പോള്‍, അടുത്ത വര്‍ഷത്തിലും അദ്ദേഹത്തിന്റെതായി ചാര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രൊജക്ടുകള്‍ സിനിമാ പ്രേമികളില്‍ ഏറെ പ്രതീക്ഷ നിറയ്ക്കുന്നവയാണ്.
അതിഥി വേഷത്തിലെത്തിയ ‘പ്രിയന്‍ ഓട്ടത്തിലാണ്’ ഉള്‍പ്പടെ അഞ്ച് സിനിമകളാണ് 2022 ല്‍ മമ്മൂട്ടിയുടെതായി പ്രേക്ഷകരിലേക്കെത്തിയത്. ഇവയില്‍ ‘ഭീഷ്മപര്‍വ്വം’, ‘സിബിഐ 5 : ദി ബ്രെയിന്‍’, ‘റോഷാക്ക്’ എന്നിവ തിയറ്ററുകളിലെത്തിയപ്പോള്‍ ‘പുഴു’ ഒടിടി റിലീസായിരുന്നു. ഈ വര്‍ഷത്തെ ടോപ്പ് ഗ്രോസര്‍ ചിത്രം ഏതെന്ന ചോദ്യത്തിന് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള തിയേറ്റര്‍ ഉടമകള്‍ക്ക് ഒറ്റ ഉത്തരമേയുള്ളൂ, അത് ‘ഭീഷ്മപര്‍വ്വം’ ആണ്. ഏതാണ്ട് 115 കോടിയ്ക്ക് അടുത്താണ് ചിത്രം നേടിയത്. തിയേറ്ററുകള്‍ക്കും ബോക്‌സ് ഓഫീസിനും ഒരുപോലെ ഉണര്‍വ സമ്മാനിക്കാന്‍ ഈ മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിനു സാധിച്ചു. ഭീഷ്മപര്‍വ്വത്തിനൊപ്പം തന്നെ മമ്മൂട്ടി ചിത്രമായ റോഷാക്കും ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.
വര്‍ഷാവസാനം, കേരള രാജ്യാന്തര ചലച്ചിത്രമേളയിലൂടെ മമ്മൂട്ടിയുടെ ‘നന്‍പകന്‍ നേരത്ത് മയക്ക’വും പ്രേക്ഷകര്‍ കണ്ടു. എസ് ഹരീഷിന്റെ തിരക്കഥയില്‍, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയിലെ താരത്തെക്കാള്‍ നടനെ മുന്‍നിര്‍ത്തിയുള്ള പരീക്ഷണമാണ്. ചിത്രം 2023 ല്‍ ഈ സിനിമ തിയറ്ററുകളിലെത്തും.
കൂമന്‍
ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമനിലൂടെയാണ് 2022നെ ആസിഫ് തന്റേതായാക്കിയത്. സി.പി.ഒ ഗീരീഷ് ശങ്കറായി പ്രേക്ഷകരുടെ പ്രശംസ പിടിച്ച് പറ്റാന്‍ ആസിഫിന് കഴിഞ്ഞു. മികച്ച അഭിപ്രായമാണ് ചിത്രത്തിനും ആസിഫിനും ലഭിച്ചത്.
അപ്പന്‍
സണ്ണി വെയ്ന്‍, അലന്‍സിയര്‍, പൗളി വില്‍സണ്‍, അനന്യ, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്ത ‘അപ്പന്‍’ മൂര്‍ച്ചയുള്ളൊരു അനുഭവമായിരുന്നു പ്രേക്ഷകന് നല്‍കിയത്. അരയ്ക്ക് കീഴെ തളര്‍ച്ച ബാധിച്ച് കട്ടിലില്‍ കഴിയുന്ന ഒരു അപ്പന്റെയും അയാളുടെ മരണം കാത്ത് കഴിയുന്ന ഭാര്യയുടേം മക്കളുടെയും ഒരു നാടിന്റെയും കഥയാണ് ‘അപ്പന്‍’ പറയുന്നത്.
ജയ ജയ ജയ ജയ ഹേ
അടുത്ത കാലത്ത് റിലീസ് ചെയ്ത് പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം നര്‍മത്തില്‍ പൊതിഞ്ഞെത്തിയ ചിത്രം മലയാളികള്‍ ഒന്നടങ്കം സ്വീകരിച്ചു. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ രാജേഷ് എന്ന കഥാപാത്രമായി ബേസില്‍ കസറിയപ്പോള്‍ ജയയായി ദര്‍ശന സ്‌കോര്‍ ചെയ്തു. ഒക്ടോബര്‍ 28 നാണ് തിയേറ്ററുകളില്‍ എത്തിയത്. അവകാശവാദങ്ങളൊന്നും ഇല്ലാതെ തിയറ്ററില്‍ എത്തിയ ചിത്രം 40 കോടിയിലേറെ രൂപ കളക്ട് ചെയ്തു. നവംബര്‍ വരെയുള്ള കണക്കാണിത്.
ജന ഗണ മന
ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഏപ്രില്‍ 28നാണ് തിയേറ്ററുകളില്‍ എത്തിയത്. ഇന്ത്യയിലെ ജാതിമതരാഷ്ട്രീയ സമവാക്യങ്ങളെ നിശിതമായി വിമര്‍ശിച്ച സിനിമ കേരളത്തിന് പുറത്തേക്കും സ്വീകരിക്കപ്പെട്ടു. കോടതി മുറിയിലെ അരവിന്ദ് സ്വാമിനാഥന്റെ മാസ് പൊളിറ്റിക്കല്‍ ഡയലോഗുകള്‍ ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക ഉച്ഛനീചത്വങ്ങളുടെ തുറന്നുകാട്ടലായിരുന്നു. പൊളിടിക്‌സിനൊപ്പം കേസിലെ ഓരോ ഇഴയും അഴിയുന്നതിനാല്‍ ഒരു ത്രില്ലിറിന്റെ സ്വഭാവവും കൂടി ജന ഗണ മനക്കുണ്ടായിരുന്നു.
ന്നാ, താന്‍ കേസ് കൊട്
ന്നാ, താന്‍ കേസ് കൊടിലെ കൊഴുമ്മല്‍ രാജീവനിലൂടെ വ്യത്യസ്തമായ ഗെറ്റപ്പിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ഈ വര്‍ഷം അദ്ദേഹത്തിന് കഴിഞ്ഞു