കൊച്ചി: കലാഭവൻ മണി പുരസ്കാരം വിനയന്. അനശ്വര കാലാപ്രതിഭ കലാഭവൻ മണിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരമാണ് ഈ വർഷം വിനയൻ ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ വിവിധ കലാകാരൻമാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും നേതൃത്വത്തിൽ രൂപീകരിച്ച കലാഭവൻ മണി കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ചലച്ചിത്ര സംവിധായകൻ വിനയന് നൽകുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.
മണി എന്ന കലാകാരനിലെ പ്രതിഭ കണ്ടെത്തുകയും മികച്ച കഥാപാത്രങ്ങൾ നൽകുകയും ചെയ്ത വിനയനാണ് അദ്ദേഹത്തെ രാജ്യം അറിയപ്പെടുന്ന ഒരു നടനായിത്തീരുവാൻ കാരണമായത്. ചരിത്രകാരൻമാർ തമസ്കരിച്ച കേരളത്തിൻ്റെ ആദ്യകാല നവോത്ഥാന നായകനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ.
പിന്നോക്ക സമുദായത്തിൽ പിറന്ന ആ ഉജ്വല പോരാളിയുടെ ചരിത്രം ജനങ്ങളിലേക്ക് എത്തിച്ചതും വിനയനാണ്. ഒരു കലാകാരൻ്റെ പ്രതിബദ്ധത സമൂഹത്തോടാണ് എന്ന് തൻ്റെ സിനിമകളിലൂടെ നിരന്തരം വ്യക്തമാക്കുന്ന കലാകാരൻ എന്ന നിലയിലാണ് പുരസ് കരാരം വിനയന് നൽകുന്നതെന്ന് സമിതി ചെയർമാമാൻ സി കെ ജോണി പി അർജുനൻ മാസ്റ്റർ സി പി സുനിൽ കുമാർ എന്നിവർ അറിയിച്ചു. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് 31ന് മുവാറ്റുപുഴയിൽ സമ്മാനിക്കും.