Thursday, November 21, 2024
spot_imgspot_img
HomeIndiaമണിപ്പൂരില്‍ വീണ്ടും സംഘർഷം; മൂന്ന് മെയ്തി ​ഗോത്രക്കാർ കൊല്ലപ്പെട്ടു, കുകി വിഭാഗത്തിന്റെ നിരവധി വീടുകൾ അഗ്നിക്കിരയാക്കി

മണിപ്പൂരില്‍ വീണ്ടും സംഘർഷം; മൂന്ന് മെയ്തി ​ഗോത്രക്കാർ കൊല്ലപ്പെട്ടു, കുകി വിഭാഗത്തിന്റെ നിരവധി വീടുകൾ അഗ്നിക്കിരയാക്കി

ണിപ്പൂരിലെ ബിഷ്ണുപൂരിലുണ്ടായ സംഘർഷങ്ങളിൽ മൂന്ന് മെയ്തി ​ഗോത്രക്കാർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് മേഖലയിൽ സംഘർഷമുണ്ടായത്. ക്വാക്ത മേഖലയിൽനിന്നുള്ള മെയ്തികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അക്രമികൾ സൈന്യത്തിന്റെ ബഫർസോൺ കടന്ന് മെയ്തി അധീനമേഖലയിലെത്തി വെടിയുതിർക്കുകയായിരുന്നു എന്ന് ബിഷ്ണുപൂർ പൊലീസ് വ്യക്തമാക്കി.

ബിഷ്ണുപൂർ ജില്ലയിലെ ക്വാക്തയിൽ നിന്ന് രണ്ട് കിലോമീറ്ററിലധികം ദൂരത്താണ് കേന്ദ്ര സേനയുടെ ബഫർ സോൺ. ജില്ലയിൽ കുകി വിഭാഗത്തിന്റെ നിരവധി വീടുകൾ അഗ്നിക്കിരയാക്കിയതായും പൊലീസ് സ്ഥിരീകരിച്ചു.

ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തി സമുദായ പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 17 പേർക്ക് പരുക്കേറ്റതിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണം. അക്രമികള്‍ സുരക്ഷാസേനയുടെ ആസ്ഥാനത്ത് അതിക്രമിച്ച് കടന്ന് തോക്കുകളും ഗ്രനേഡുകളുമടക്കം ആയുധങ്ങള്‍ കടത്തിയതായായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. പൊലീസിന്റെ ആയുധപ്പുരയില്‍ നിന്ന് എകെ, ഖട്ടക് സീരിസുകളിലുള്ള റൈഫിളുകളും 19,000 ബുള്ളറ്റുകളും തട്ടിയെടുത്തു. ബിഷ്ണുപൂരിലെ നരന്‍സീനയില്‍ സ്ഥിതി ചെയ്യുന്ന രണ്ടാം ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ (ഐആര്‍ബി) ആസ്ഥാനത്താണ് സംഭവം. വിവിധ റേഞ്ചുകളിലുള്ള 19,000-ലധികം റൗണ്ട് ബുള്ളറ്റുകള്‍, ഒരു എകെ സീരിസ് റൈഫിള്‍, മൂന്ന് ഖട്ടക് റൈഫിളുകള്‍, 195 സെല്‍ഫ് ലോഡിങ് റൈഫിളുകള്‍, അഞ്ച് എം പി-5 തോക്കുകള്‍, 16, 9 എംഎം പിസ്റ്റളുകള്‍, 25 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, 21 കാര്‍ബൈനുകള്‍, 124 ഹാന്‍ഡ് ഗ്രനേഡുകളും അക്രമികൾ കൊള്ളയടിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares