തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂർ സ്വർണക്കപ്പിൽ മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂർ നേടിയത്. 1999ൽ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂർ അവസാനമായി കിരീടം നേടിയത്. 1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.
വൈകുന്നേരം അഞ്ചിനാണ് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ (എംടി – നിള) സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡിസതീശൻ ഉദ്ഘാടനം ചെയ്തു. നടൻമാരായ ആസിഫ് അലിയും ടൊവിനോ തോമസും മുഖ്യാതിഥികളായി പങ്കെടുക്കും. ജേതാക്കൾക്കുള്ള സ്വർണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വിശിവൻകുട്ടി സമ്മാനിക്കും.
സ്വർണക്കപ്പ് രൂപകൽപന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നൽകുന്ന പഴയിടം മോഹനൻ നമ്പൂതിരിയെയും ആദരിക്കും.