Friday, November 22, 2024
spot_imgspot_img
HomeOpinionകരളിലുണ്ട് കാവുമ്പായി, കർഷക സമരത്തിന്റെ കനലോർമ്മയ്ക്ക് 77 വയസ്സ്

കരളിലുണ്ട് കാവുമ്പായി, കർഷക സമരത്തിന്റെ കനലോർമ്മയ്ക്ക് 77 വയസ്സ്

ന്മിത്വത്തിനും ബ്രിട്ടീഷ് ആധിപത്യത്തിനും എതിരെ മലബാറിൽ നടന്ന എണ്ണമറ്റ കർഷക സമരങ്ങളിൽ പ്രധാനപ്പെട്ടതാണ് കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം ഗ്രാമ പഞ്ചായത്തിലെ കാവുമ്പായി ഗ്രാമത്തിൽ നടന്ന കർഷക കലാപം.
1946 ൽ കോഴിക്കോട് നടന്ന കർഷക സംഘം സമ്മേളനം ചില ആവശ്യങ്ങൾ മുന്നോട്ട് വച്ചിരുന്നു. കരിഞ്ചന്ത തടയുക,പൂഴ്ത്തിവയ്പ്പു തടയുക,നെല്ലു എല്ലാ സ്റ്റോരുകളിലും എത്തിക്കുക,8 ഔൺസ്‌ റേഷനെങ്കിലും മുടങ്ങാതെ നൽകുക,കൃഷിക്കുപയുക്തമായ നിലം തരിശിടാതെ കൃഷിചെയ്തു ഭക്ഷ്യ സാധനങ്ങൾ ഉൽപാദിപ്പിക്കുക തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടതായിരുന്നു.

ജന്മിത്തത്തിനെതിരേ ’പട്ടിണിക്കെതിരേ പുനംകൃഷി ചെയ്യുക’ എന്ന മുദ്രാവാക്യവുമായി ബ്ലാത്തൂർ, ഊരത്തൂർ, പടിയൂർ, കല്ല്യാട്, കുയിലൂർ എന്നിവിടങ്ങളിൽ നിന്നു പി.കുമാരൻ,കോയാടൻ നാരായണൻ നമ്പിയാർ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം കർഷകർ കാവുമ്പായിലേക്കു പുറപ്പെടുകയായിരുന്നു. അതേപോലെ പയ്യാവൂരിൽനിന്നും കെ.പി ഗോവിന്ദൻ നമ്പിയാർ,കോയാടൻ രാഘവൻ മാസ്റ്റർ,കണ്ണൻ നമ്പിയാർ എന്നിവരുടെ നേതൃത്വത്തിലും കാഞ്ഞിലേരി,നിടുങ്ങോം,എള്ളരിഞ്ഞി, എന്നിവിടങ്ങളിൽ നിന്നു നിരവധി കർഷകർഷകർ പ്രക്ഷോഭവുമായി കാവുമ്പായിലേക്ക്‌ ജാഥ നയിച്ചു.

ജന്മിമാരാകട്ടെ മലബാർ സ്പെഷ്യൽ പൊലീസിനെ ഉപയോഗിച്ച് കർഷകരെ കള്ളക്കേസിൽ കുടുക്കുകയും മർദ്ദിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. കർഷകർ കൂടുതൽ സംഘടിച്ച് 1946 ഡിസംബർ 30ന് എം എസ് പി ക്യാമ്പിലേക്ക് മാർച്ച് ചെയ്യാൻ വേണ്ടി ഡിസംബർ 29ന് കാവുമ്പായി കുന്നിൽ ഒത്തുകൂടി. ഈ വിവരം എം.എസ്‌.പി.ക്കാർ അറിഞ്ഞിരുന്നു. ഏറെ വൈകിയിട്ടും എംഎസ്പി ക്കാർ ആ വഴിക്കു വന്നില്ല. ഒന്നും സംഭവിക്കില്ലെന്ന് കരുതി വളണ്ടിയർമാർ വിശ്രമിക്കാൻ തീരുമാനിച്ചു. കർഷകരുടെ പദ്ധതി മനസ്സിലാക്കിയ എം എസ് പി ക്കാർ 30 നു പുലർച്ചെ 5 മണിയോടെ കാവുമ്പായി കുന്ന് വളഞ്ഞു. അപകടം തിരിച്ചറിഞ്ഞ് ഞെട്ടിയുണർന്ന പ്രവർത്തകർ ഉറക്കത്തിലുള്ളവരെ ഉണർത്തുകയും ഒരുമിച്ച് ഇങ്ക്വിലാബു സിന്ദാബാദ്, സാമ്രാജ്യത്തം തുലയട്ടെ ,എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന ആയുധങ്ങളുമായി പ്രവർത്തകർ എംഎസ്പി പൊലീസിനെ നേരിടാൻ സജ്ജരായിരുന്നു.

ഭയന്ന പൊലീസുകാർ പിൻവാങ്ങിയെങ്കിലും അൽപം കഴിഞ്ഞ് കൂടുതൽ സജ്ജീകരണങ്ങളോടെ തിരിച്ചെത്തി. പിന്നെ എംഎസ്പിക്കാർ കർഷകരെ നേരിട്ടതു തോക്കുകൾകൊണ്ടായിരുന്നു. പി കുമാരനും പുളൂക്കൽ കുഞ്ഞിരാമനും മഞ്ഞേരി ഗോവിന്ദനും അവിടെ തന്നെ മരിച്ചു വീണു. ആലൊറമ്പൻ കൃഷ്ണൻ,തെങ്ങിൽ അപ്പ നമ്പ്യാർ എന്നിവരെ കവുങ്ങിൽ കെട്ടിയിട്ട്‌ നിറയൊഴിക്കുകയായിരുന്നു. പിന്നീട് നടന്ന തേർവാഴ്ചയിൽ മലബാർ സ്പെഷൽ പോലീസ് കണ്ണിൽ കണ്ടവരെയൊക്കെ പിടികൂടി. രക്തസാക്ഷികളായവരുടെ മൃതദേഹങ്ങളും പിടികൂടിയ വാളണ്ടിയർമാരെയും നാട്ടുകാരേയും കൊണ്ട് പൊലീസ് ജന്മിയുടെ പത്തായപ്പുരയിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പിലേക്ക് പോയി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കാവുമ്പായിയും പരിസരങ്ങളിലും വിവരിക്കാനാവാത്ത പോലീസ് അക്രമങ്ങളും ഭീകരതയും നടന്നു.

പലരേയും കള്ളക്കേസുകൾ ചുമത്തി ജയിലിൽ അടക്കുകയും ചെയ്തു. 180 പേരെ പ്രതി ചേർത്ത് കേസെടുത്തു. ജയിലിൽ അടക്കപ്പെട്ട തളിയൻ രാമൻ നമ്പ്യാരും ഒ പി അനന്തൻ മാസ്റ്റരും 1950 ഫെബ്രുവരി 11 ന് നടന്ന സേലം ജയിൽ വെടിവെയ്പിൽ രക്തസാക്ഷികളായി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares