Friday, November 22, 2024
spot_imgspot_img
HomeKeralaഇത് നമ്മൾ ജയിക്കുമെന്ന് ഉറപ്പുള്ള യുദ്ധമാണ്; ആവേശത്തോടെ ഇനിയും മുന്നോട്ട്

ഇത് നമ്മൾ ജയിക്കുമെന്ന് ഉറപ്പുള്ള യുദ്ധമാണ്; ആവേശത്തോടെ ഇനിയും മുന്നോട്ട്

ആർ എസ് രാഹുൽ രാജ്
എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്

ന്ത്യയിലെ ആദ്യ സംഘടിത ദേശീയ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനം ഇന്ന് 87-ാം വർഷത്തിലേക്ക് കടക്കുകയാണ്. അടങ്ങാത്ത സ്വാതന്ത്ര്യ ദാഹത്തിന്റെ തീച്ചുളയിൽ രാകിമിനുക്കിയ പ്രസ്ഥാനമാണ് അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ. ഉജ്വലമായ പോരാട്ട വഴികൾ താണ്ടിവന്ന എഐഎസ്എഫ്, വിദ്യാർത്ഥികളുടെയും അരികുവൽക്കരിക്കപ്പെട്ട ജനതയുടെയും അവകാശങ്ങൾക്ക് വേണ്ടി ഇന്നും നിരന്തരം സന്ധിയില്ലാ മുദ്രാവാക്യങ്ങളുയർത്തി മുന്നോട്ടു കുതിക്കുന്നു.

കലാലയങ്ങൾ ഉപേക്ഷിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുവെന്നുളള ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ എണ്ണമറ്റ പ്രതിരോധ പ്രവർത്തനങ്ങളാണ് സ്വതന്ത്ര സമര കാലഘട്ടത്തിൽ എഐഎസ്എഫ് നടത്തിയത്.

ക്വിറ്റ് ഇന്ത്യാ സമരം നയിച്ചതിന്റെ പേരിൽ ബ്രട്ടീഷ് പട്ടാളം 1942ൽ ഹെമു കലാനി എന്ന എഐഎസ്എഫിന്റെ ധീര നേതാവിനെ അറസ്റ്റ് ചെയ്യുകയും 1943ൽ പതിനാറാമത്തെ വയസിൽ പരസ്യമായി തൂക്കിലേറ്റുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു രക്തസാക്ഷിയായ വിദ്യാർത്ഥിനി കനകലതയും എഐഎസ്എഫ് നേതാവായിരുന്നു.

സ്വാതന്ത്രലബ്ദിക്കു ശേഷം വിദ്യാർഥികളുടെ അവകാശങ്ങൾ നേടിയെടുക്കുവാനും, നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കുവാനും എഐഎസ്എഫ് പോരാടുന്നു. യാത്രാവകാശത്തിനായി പോരാടി രക്തസാക്ഷിത്വം വരിച്ച ‘സതീഷ് കുമാർ’, വിദ്യാഭ്യസ കച്ചവടത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ജയപ്രകാശ് എന്നിവർ എഐഎസ്എഫിന്റെകേരളത്തിലെ ജ്വലിക്കുന്ന ഓർമ്മകളാണ്.

സ്വാതന്ത്ര്യാനന്തരം എഐഎസ്എഫ് അതിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും വിദ്യാഭ്യാസ വിഷയങ്ങൾ, സാമ്രാജ്യത്വ വിരുദ്ധ, ഫ്യൂഡൽ വിരുദ്ധ സമരം എന്നിവയിൽ കേന്ദ്രീകരിച്ചു.

ഹൈദരാബാദിലെ നിസാമിന്റെ സാമ്രാജ്യത്വത്തിനെതിരായ തെലങ്കാന സായുധ പോരാട്ടത്തിലും ഗോവൻ വിമോചന സമരത്തിലും പങ്കെടുത്ത ഏക വിദ്യാർത്ഥി സംഘടനയാണ് എഐഎസ്എഫ് എന്നത് അഭിമാനത്തോടെ ഓർക്കുന്നു.

1980കളിൽ, ഖലിസ്ഥാൻ വാദ പ്രക്ഷോഭത്തിൽ, മുൻ ജനറൽ സെക്രട്ടറി സത്യപാൽ ഡാങ്ങിന്റെ നേതൃത്വത്തിൽ എഐഎസ്എഫ് ഖലിസ്ഥാൻ തീവ്രവാദികളെ പ്രതിരോധിക്കാൻ സായുധ പരിശീലനം നടത്തി. ഖലിസ്ഥാനെ ചെറുക്കാനുള്ള പ്രസ്ഥാനത്തിന്റെ ശ്രമത്തിന് മറുപടിയായി നൂറു കണക്കിന് വിദ്യാർത്ഥി സഖാക്കളാണ് രക്തസാക്ഷിത്വം വരിച്ചത്.

ഭാരതത്തിലെ വിദ്യാഭ്യാസ പരിഷ്‌കരനങ്ങളുടെയെല്ലാം അടിസ്ഥാനമായ കോത്താരി കമ്മിഷൻ റിപ്പോർട്ട് പൂർത്തീകരിക്കാൻ സഹായിച്ച എഐഎസ്എഫിന്റെ ഇടപെടലുകളെ കുറിച്ച് ആ റിപ്പോർട്ട് നൽകുമ്പോൾ ആമുഖത്തിൽ തന്നെ പ്രതിപാദിച്ചിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളിലും ഘടകങ്ങളുള്ള എഐഎസ്എഫ് വിദ്യാഭ്യാസ മേഖലയിലെ കച്ചവടവത്കരണത്തിനും വർഗ്ഗീയവത്കരണത്തിനും നിലവാരത്തകർച്ചക്കും എതിരെയും പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനു വേണ്ടിയും പ്രക്ഷോഭങ്ങൾ നടത്തിവരുന്നു.സ്വാശ്രയ സ്വയംഭരണ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന വിദ്യാർത്ഥി സംഘടന എഐഎസ്എഫ് മാത്രണ്.

ഇന്ത്യയെന്ന മഹത്തായ മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ ചരിത്രത്തിനൊപ്പം നടന്ന എഐഎസ്എഫിന് ഇനിയുമൊരുപാട് പോരാട്ടങ്ങൾ താണ്ടേണ്ടതുണ്ട്. രാജ്യത്ത് അധികാരത്തിലിരിക്കുന്ന സംഘപരിവാർ ശക്തികൾ നമ്മുടെ രാജ്യത്തെ കാർന്നു തിന്നുന്ന കാവി ക്യാൻസറാണ്. അതിനെ പൂർണമായി പുറന്തള്ളാതെ രാജ്യമൊരിക്കലും ശാന്തിയുടെയും സമാധാനത്തിന്റെയും വഴിയിലേക്കെത്തില്ല. വർഗ്ഗീയതയും വിദ്വേഷവും നമ്മുടെ നാടിന്റെ ഞരമ്പുകളിലേക്ക് സംഘപരിവാർ ഒരു ദാക്ഷണ്യവുമില്ലാതെ കുത്തിവയ്ക്കുമ്പോൾ, സ്വന്തം ജനതയെ അത്രമേൽ സ്നേഹിക്കുന്ന ഒരു വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന് ഒരിക്കലും മിണ്ടാതിരിക്കാൻ സാധിക്കില്ല. അടിച്ചമർത്തലുകൾ എത്രതന്നെയുണ്ടായാലും അതെല്ലാം തച്ചു തകർത്ത ചരിത്രമാണ് എഐഎസ്എഫിന്റേത്. കാവി ഭീകരതയ്ക്ക് മുന്നിൽ ഒരിക്കലും രാജ്യത്തെ അടിയറവു വയ്ക്കില്ലെന്ന് എഐഎസ്എഫ് വീണ്ടും വീണ്ടും തറപ്പിച്ചു പറയുകയാണ്.

ഹിന്ദുത്വ തീവ്രവാദികൾ വിളയാടുമ്പോൾ അതിന് ബദലായി വളർന്നുവരുന്ന ന്യൂനപക്ഷ ഭീകരവാദവും രാജ്യത്തിന് ഭീഷണിയാണ്. ഒരിക്കലും നമ്മുടെ ജനത, ഇക്കൂട്ടരുടെ ചോരക്കളികൾക്ക് മുന്നിൽ തോറ്റുപോകരുതെന്ന് എഐഎസ്എഫിന് നിർബന്ധമുണ്ട്.

ഭഗത് സിങ്ങും മഹാത്മാഗാ ഗാന്ധിയും ഡോ. ബി ആർ അംബേദ്കറും എന്നും ഞങ്ങൾക്ക് ഒരുപോലെ ആവേശമാണ്. അതുകൊണ്ടുതന്നെ, ദേശത്തിന്റെ ചരിത്രത്തെ മാറ്റിയെഴുതാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ തോറ്റു മടങ്ങാൻ ഞങ്ങൾ തയ്യാറല്ലതാനും. ഇനിവരുന്ന പോരാട്ടങ്ങളിൽ, പ്രിയപ്പെട്ടവരേ നമ്മളീ നക്ഷത്രാംഗിത ധവള ചെങ്കൊടി ഇനിയും കൂടുതൽ ഉയരത്തിലുയരത്തിൽ വീശേണ്ടതുണ്ട്…വരുംകാലം നമ്മളെ അടയാളപ്പെടുത്താൻ പോകുന്നത്, ചോരകുടിയൻമാരുടെ കയ്കളിൽ നിന്നും രാജ്യത്തെ രക്ഷിച്ച മുന്നണി പോരാളികൾ എന്ന പേരിലായിരിക്കണം. ഇത് നമ്മൾ ജയിക്കുമെന്നുറപ്പുള്ള യുദ്ധമാണ്. ആവേശത്തോടെ, ഇനിയും മുന്നോട്ട്, പഠിക്കുക…പോരാടുക…

ഇണ്ടംതുരുത്തി മന എഐടിയുസി ഓഫീസ് ആയത് ഇങ്ങനെ, സുരേന്ദ്രന് അറിയാത്ത ചരിത്രം

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares