Thursday, November 21, 2024
spot_imgspot_img
HomeEditors Picksധവളപത്രത്തെ തുറന്നുകാട്ടാൻ ഒരു ബ്ലാക്ക് പേപ്പർ

ധവളപത്രത്തെ തുറന്നുകാട്ടാൻ ഒരു ബ്ലാക്ക് പേപ്പർ

Jeslo-Immanual-Joy

ജസ്‌ലോ ഇമാനുവൽ ജോയ്

ന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രമായി ധനമന്ത്രി അവതരിപ്പിച്ചത് ബിജെപിയുടെ ഭരണ പരാജയത്തിന്റെ ഒരു ദശാബ്ദത്തെ വൈറ്റ് വാഷ് ചെയ്യാനുള്ള ശ്രമത്തിന് തുല്യമാണ്. നുണകളുടെയും മീഡിയ ഹൈപ്പർബോളുകളുടെയും ഗിമ്മിക്കുകളുടെയും വലിയ ഒരു ഹിമ പാളിയുടെ അറ്റം മാത്രമാണിത്. വിദ്വേഷത്തിന്റെയും വിഭജന രാഷ്ട്രീയത്തിന്റെയും പിന്നിൽ അവർ ഒളിപ്പിക്കാൻ ആഗ്രഹിക്കുന്ന അവ്യക്തവും ഭയപ്പെടുത്തുന്നതുമായ യാഥാർത്ഥ്യങ്ങൾ ഇപ്പോഴും ഇരുട്ടിൽ മറഞ്ഞിരിക്കുന്നു.

തൊഴിൽ അവകാശവാദങ്ങൾ :

2014 ൽ അധികാരത്തിൽ വന്നാൽ ഓരോ വർഷവും 2 കോടി പുതിയ തൊഴിലവസരങ്ങൾ നൽകുമെന്നായിരുന്നു ബിജെപിയുടെ വാദം. ഇത് യാഥാർത്ഥ്യമായിരുന്നെങ്കിൽ 2024 മാർച്ചോടെ 20 കോടി പുതിയ തൊഴിലവസരങ്ങൾ ഇന്ന് രാജ്യത്ത് വരുമായിരുന്നു.

അധികാരം ഏറ്റെടുക്കുമ്പോൾ ബി.ജെ.പി സർക്കാരിന്റെ വാഗ്ദാനമായിരുന്നു; ഉൽപ്പാദന മേഖലയിലെ തൊഴിലവസരങ്ങളുടെ വിഹിതം 100 മില്യൺ വർദ്ധിപ്പിക്കുമെന്നും ജിഡിപിയിൽ പ്രസ്തുത മേഖലയുടെ വിഹിതം 17% ൽ നിന്ന് 25% ആയി ഉയർത്തുകയും ചെയ്യുമെന്ന്. വിശാലമായ സാമ്പത്തിക നയങ്ങൾക്ക് കീഴിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭകത്വത്തിനു ള്ള അവസരങ്ങൾക്കും ബിജെപി ഉയർന്ന മുൻഗണന നൽകുമെന്നായിരുന്നു മറ്റൊരു വാദം.

തന്റെ സർക്കാർ 10 വർഷത്തിനുള്ളിൽ മുൻ സർക്കാരിന്റെ ഇതേ കാലയളവിൽ ചെയ്തതിനേക്കാൾ 1.5 മടങ്ങ് കൂടുതൽ ജോലികൾ നൽകിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്.

എന്താണ് യാഥാർത്ഥ്യം ?

സിഎംഐഇയുടെ കണക്കനുസരിച്ച്, കഴിഞ്ഞ 5 വർഷമായി 400 ദശലക്ഷത്തിലധികം തൊഴിലാളികൾ ഫലത്തിൽ സ്തംഭനാവസ്ഥയിലാണ്, അതായത് തൊഴിൽ അവസരങ്ങൾ വർദ്ധിച്ചിട്ടില്ല എന്നതാണ് വാസ്തവം. 2016 മാർച്ചിൽ സിഎംഐഇയുടെ ഒരു തൊഴിൽ സർവേ കാണിക്കുന്നത്, 2018 ഡിസംബറിൽ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 6.64% ആയിരുന്നു. 2019-ൽ 5.27% ആയിരുന്നത് 2020-ൽ 8% ആയി ഉയർന്നു.2023-ൽ ഇത് കൂടുതൽ ഉയരുകയാണ് ഉണ്ടായത്.

ഉൽപ്പാദന മേഖലയിലെ തൊഴിൽ അവസരങ്ങൾകുറയുന്ന സാഹചര്യമാണ് ഉള്ളത്. 2012- ൽ 12.8% ആയിരുന്നത് 2018-ൽ 11.5% ആയി കുറഞ്ഞു. 2023-ൽ കാർഷിക മേഖലയിൽ തൊഴിലില്ലാത്ത തൊഴിലാളികൾ തൊഴിൽ ശക്തിയുടെ 46% ആയിരുന്നു, മറ്റൊരു കണക്ക് സൂചി പ്പിക്കുന്നത് പ്രസ്തുത മേഖല ഇന്ത്യയുടെ ജിഡി പിയുടെ 15% മാത്രമാണ് സംഭാവന ചെയ്തത് എന്ന് നമുക്ക് കാണാൻ സാധിക്കുന്നു. കാർഷിക മേഖലയിലെ തൊഴിലാളികൾ തങ്ങളുടെ കഴി വുകൾ പ്രയോജനപ്പെടുത്തുകയും ധനസമ്പാദനം നടത്തുകയും ചെയ്യുന്നു എന്ന കേന്ദ്ര ധനമന്ത്രിയുടെ അവകാശവാദം തികച്ചും നുണയാണ് എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നു.

2021 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ ഗ്രാമീണ ഇന്ത്യയിൽ നിർമാണത്തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും വേതനം യഥാക്രമം 10.5% ഉം 12% ഉം മാത്രം വർദ്ധിച്ചപ്പോൾ, ധാന്യങ്ങളുടെ വില 22% വർദ്ധിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.

ചെറുകിട സ്ഥാപനങ്ങളിൽ പോലും തൊഴിൽ സേനയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിഹിതം വളരെ കുറവാണ്. തൊഴിൽ സ്ഥാപന മുതലാളികളുടെ കാര്യത്തിലും, എസ്. ടി. എസ്.സി. പ്രാതിനിധ്യം ഗണ്യമായി കുറയു കയാണ് എന്ന് നമുക്ക് കാണാൻ സാധിക്കുന്നു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ മൊത്തം ജീവനക്കാരുടെ എണ്ണം 2013 മാർച്ചിൽ 17.3 ലക്ഷത്തിൽ നിന്നും 2022 മാർച്ചിലേക്ക് എത്തുമ്പോൾ അത് 14.6 ലക്ഷമായി കുറയുകയാണ് ഉണ്ടായത്. മോദി സർക്കാരിൽ ഈ ദശാബ്ദത്തിൽ ഏകദേശം 2.7 ലക്ഷം തൊഴില വസരങ്ങളുടെ കുറവാണ് ഉണ്ടായത്. കരാർവൽ ക്കരണവും വർദ്ധിക്കുന്ന സാഹചര്യമാണ് 988m.

കാർഷിക മേഖല-വാഗ്ദാനങ്ങൾ

2016 ഫെബ്രുവരി 28 ന്, കേന്ദ്ര ബജറ്റിന്റെ തലേന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പൂർത്തിയാകു മ്പോൾ, 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കർഷകരുടെ വരുമാനം പ്രതിമാസം 8,058-ൽ നിന്ന് 22,610 ആയി വർധിപ്പിക്കുന്നതിനെ കുറിച്ചും, ഈ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി കാർ ഷിക വരുമാന വളർച്ചാ നിരക്ക് പ്രതിവർഷം 10.4% വേണമെന്ന് അശോക് ദൽവായ് കമ്മിറ്റി അതിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിളവും വരുമാനവും ഉയർത്താൻ സഹായിക്കുന്ന സാങ്കേതികപരമോ സാമ്പത്തി കമോ ആയ പിന്തുണ കർഷകർക്ക് നൽകുന്ന തിന് വേണ്ടി പ്രസ്തുത കമ്മിറ്റി ഒരു കാര്യക്ഷമ മായ മാതൃക നൽകിയില്ല.2021-ൽ പുറത്തിറക്കിയ കാർഷിക കുടുംബങ്ങളുടെ സ്ഥിതി വിലയിരു ത്തൽ സർവേയുടെ ഫലമായി 2018-19 -ൽ കർഷക കുടുംബങ്ങളുടെ പ്രതിമാസ വരുമാനം പ്രതിമാസം വെറും 10,218 രൂപ മാത്രമാണെന്ന് നമുക്ക് കാണാൻ സാധിക്കുന്നു.

2014 ലെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ത്തിൽ മോദി പറഞ്ഞത് ‘നമ്മുടെ കർഷകരെ നമ്മൾ തൂക്ക് കയറെടുക്കാൻ പ്രേരിപ്പിക്കരുത്, നമ്മുടെ കർഷകർ കനത്ത വായ്പയെടുക്കേണ്ട തില്ല. കൊള്ള പലിശക്കാരുടെ വാതിലുകളിൽ മുട്ടാൻ അവരെ നിർബന്ധിപ്പിക്കരുത്. കർഷക രുടെ അവസ്ഥ മെച്ചപ്പെട്ടാൽ അത് അവരുടെ ജീവിതം മെച്ചപ്പെടുക മാത്രമല്ല, വയലിൽ പണി യെടുക്കുന്ന നിരവധി പേർക്ക് തൊഴിൽ നൽകാനും സാധിക്കുന്നു”.

യാഥാർത്ഥ്യങ്ങൾ

കടബാധ്യതയുടെ കാര്യത്തിൽ, കടബാധ്യതയുള്ള കർഷകരുടെ ശതമാനം 2013-ൽ 52% ആയിരുന്നത് 2019-ൽ 50.2% ആയി കുറഞ്ഞു വെന്നാണ് കേന്ദ്ര സർക്കാർ വാദം. എന്നാൽ 2014 മുതൽ 2022 വരെയുള്ള നരേന്ദ്രമോദി വർഷങ്ങളിൽ 1,00,474 കർഷകർ ആത്മഹത്യ ചെയ്തതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഈ ഒമ്പത് വർഷത്തിനിടെ പ്രതിദിനം 30 കർഷക ആത്മഹത്യകളാണ് രാജ്യത്ത് നടക്കുന്നത് . പൊള്ളയായ വാഗ്ദാനങ്ങളും പരാജയപ്പെടുന്ന പദ്ധതികളും നമ്മുടെ രാജ്യത്തെ ‘അന്നദാതാക്കളെ’ കടുത്ത നിരാശയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളത്.

ബജറ്റ് ചെലവുമായി ബന്ധപ്പെട്ട് കാർഷി കമേഖലയിലെ ചെലവ് മോദിയുടെ ഭരണ കാലയളവിൽ തുടർച്ചയായി കുറയുകയാണ്. കർഷകരുടെ ക്ഷേമത്തിനായി വിഹിതം അനു വദിച്ചതുപോലെ. 2014-15 നും 2021-22 നും ഇടയിലുള്ള യഥാർത്ഥ വേതനത്തിൻ്റെ വളർച്ചാ നിരക്ക് നോക്കുമ്പോൾ, കാർഷിക തൊഴിലാ ളികൾ ഉൾപ്പെടെ പ്രതിവർഷം 1% ൽ താഴെയാണ്.

ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും അവസ്ഥ

മോദി ഭരണത്തിന് കീഴിൽ ന്യൂനപക്ഷ, ദളിത് വിഭാങ്ങളുടെയും, സ്ത്രീകളുടെയും അവസ്ഥ മെ ച്ചപ്പെട്ടതാണെന്ന പ്രചാരണമാണ് നടക്കുന്നത്. സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ പ്രധാന ഗുണഭോക്താക്കൾ മുസ്ലീങ്ങൾ ആണെന്ന് അവ കാശപ്പെടാൻ ബിജെപി ആസൂത്രിത ശ്രമങ്ങൾ നടത്തുന്നുണ്ട്, തങ്ങൾ’ മതേതരന്മാരാണ്” എന്ന് സ്ഥാപിക്കാൻ ഉള്ള നീക്കമാണിത്. എന്നാൽ നിയമങ്ങളുടെ ദുരുപയോഗം ആരോ പിച്ചുകൊണ്ട് നീതിക്കുപകരം, മുസ്ലീങ്ങൾക്ക് ‘ബുൾഡോസർ നീതി’ ലഭിച്ചു, അവരുടെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, മതപരമായ സ്ഥലങ്ങൾ എന്നിവ പൊളിച്ചുനീക്കപ്പെടുകയാണ് ചെയ്യുന്നത്.

‘സബ്കാ സത്, സബ്‌കാ വികാസ്, സബ്ക വിശ്വാസ്’ (കൂട്ടായ പരിശ്രമങ്ങൾ, എല്ലാവരേ യും ഉൾക്കൊള്ളുന്ന വളർച്ച, എല്ലാവരുടെയും വിശ്വാസത്തോടെ). ബേഠി ബച്ചാവോ, ബേഠി പഠാവോ’ പെൺകുട്ടികളെ സംരക്ഷിക്കുക, മെച്ചപ്പെട്ട ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനും സൃഷ്ടിക്കുന്നതിനുമായി അവരുടെ സുരക്ഷ ഉറ പ്ലാക്കുക പാഴ്വാക്കുകളായി മാറി.

2014 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേ ന്ദ്ര മോദിയുടെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുസ്ലീങ്ങളെ അക്രമാസക്ത മായി ലക്ഷ്യമിട്ടുള്ള പശുക്കളെ സംബന്ധിച്ചുള്ള സംഭവങ്ങളിൽ 97% (66-ൽ 64) റിപ്പോർട്ട് ചെയ്യപ്പെട്ടതായി നമുക്ക് കാണുന്നു. പശുവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ പകുതിയിലേറെ, ഭാരതീയ ജനതാ പാർട്ടി ഭരിക്കുന്ന സംസ്ഥാ നങ്ങളിൽ നിന്നുള്ളവയാണ്.

ലിംഗ വികസന സൂചികയിൽ അല്ലെങ്കിൽ ജിഡിഐയിൽ 156 രാജ്യങ്ങളിൽ 140-ാം സ്ഥാ നത്താണ് ഇന്ത്യ. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക സ്രോതസ്സുകളുടെ മേലുള്ള ആധി പത്യം എന്നിങ്ങനെ മനുഷ്യവികസനത്തിന്റെ മൂന്ന് അടിസ്ഥാന മാനങ്ങൾ കൈവരിക്കുന്ന തിൽ GDI ലിംഗ അസമത്വങ്ങൾ ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾക്കെതിരായ അതിക്ര മങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) കണക്കനുസരിച്ച്, 2021-ൽ, സ്ത്രീകൾക്കെ തിരായ കുറ്റകൃത്യങ്ങളുടെ ആകെ 4,05,861 കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടി ട്ടുണ്ട്, അതിൽ 32,033 കേസുകളും ബലാത്സം ഗമാണ്. 2016ലെ 338,954 കേസുകളിൽ നിന്ന് 2021ൽ ആറ് വർഷത്തിനിടെ 26.35% വർധനയുണ്ടായി.

ദളിത് ആദിവാസികൾക്കെതിരെ

എസ്‌സി, എസ്‌റ്റി വിഭാഗങ്ങളെ ശക്തിപ്പെടു ത്തുന്നതിനുള്ള ദേശീയ സഖ്യത്തിന്റെ കണക്കു കൾ പ്രകാരം, പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും 2021-ൽ 1.2% വർദ്ധിച്ചതായി റിപ്പോർട്ട് വെളിപ്പെടുത്തി, പട്ടി കജാതിക്കാർക്കെതിരായ അതിക്രമങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തി രിക്കുന്നത് ഉത്തർപ്രദേശിലാണ് 2021ൽ 25.82%, രാജസ്ഥാൻ 14.7%, മധ്യപ്രദേശ് 14.1%.

ആഗോള ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ഇന്ത്യയിലെ ഏകദേശം 100 ദശലക്ഷം ദളിതർ അല്ലെങ്കിൽ അവരുടെ മൊത്തം സംഖ്യയുടെ മൂന്നിലൊന്ന് ബഹുമുഖ ദാരിദ്ര്യത്തിൽ തുടരുന്നു. കോവിഡ് ലോക്ക്ഡൗണിൻ്റെ ആദ്യ രണ്ട് മാസങ്ങളിൽ എല്ലാ ജാതി വിഭാഗങ്ങൾക്കും ജോലി നഷ്ടപ്പെട്ടപ്പോൾ, എസ്‌സി-എസ്‌റ്റി-ഒബിസി ഇതര വ്യക്തികൾക്ക് (13 ശതമാനം പോയിന്റ്) നഷ്ടം ഏറ്റവും കുറവാണ്. അപകീർത്തിപ്പെടുത്തപ്പെട്ട സാമൂഹിക ഗ്രൂപ്പുകൾ -എസ്‌സി-എസ്‌റ്റി-ഒബിസികളിൽ അടങ്ങിയിരിക്കുന്ന താരതമ്യേന കൂടുതൽ പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകൾ-എസ്‌സി-എസ്‌റ്റി-ഒബിസി ഇതര വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ എല്ലാം ഗണ്യമായി നഷ്ടപ്പെട്ടു (യഥാക്രമം 9.6,18 ശതമാനം പോയിന്റുകൾ. കൂടുതൽ).

അവലംബം: ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി നെറ്റ് വർക്ക് (ഫാൻ)-ഇന്ത്യ

കടപ്പാട്: നവയു​ഗം മാസിക

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares