Thursday, November 21, 2024
spot_imgspot_img
HomeEditors Picksഇന്ത്യൻ പാർലമെന്ററി വ്യവസ്ഥയെ ദുർബ്ബലമാക്കിയ ഒരു പതിറ്റാണ്ട്

ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥയെ ദുർബ്ബലമാക്കിയ ഒരു പതിറ്റാണ്ട്

ആർ അജയൻ
നവയു​ഗം എഡിറ്റർ

പതിനെട്ടാമത് ലോക്സഭയിലേക്കുള്ള ഷെഡ്യൂൾ കേന്ദ്ര ഇലക്ഷൻ കമ്മിഷൻ പ്രഖ്യാപിച്ചിരിക്കുന്നു. 97 കോടിയോളം ഇന്ത്യാക്കാർ പങ്കാളികളാവുന്ന ജനാധിപത്യത്തിന്റെ ഈ ഉത്സവത്തിൽ ലോകത്തെ ഏറ്റവുമധികം ജനങ്ങൾ പങ്കാളികളാകുന്നു. അതിനിർണ്ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ഒരു പതിറ്റാണ്ടായി ഇന്ത്യൻ ജനത നേരിടുന്ന ചരിത്രത്തിലെ സമാന തകളില്ലാത്ത ദുരന്തങ്ങൾക്ക് അറുതിവരുത്തണമെന്ന ദൃഢനിശ്ചയമാണ് മതേതര ജനാധിപത്യ ശക്തികൾക്കുള്ളത്. രാജ്യത്തെ വൈദേശികാധിപത്യത്തിനും രാജവാഴ്ചക്കുമെതിരെ ദീർഘകാലം പൊരുതി നേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും അങ്ങേയറ്റം ഭീഷണിനേരിടുകയാണ്. ആർഎസ്എസിനാൽ നയിക്കപ്പെടുന്ന മോദി-അമിത്ഷാ ഭരണം ജനാധിപത്യ മര്യാദകളുടെ എല്ലാ അതിർ വരമ്പുകളും ലംഘിച്ചുകൊണ്ട് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പരിവർത്തിപ്പിക്കാനും ഭരണഘടനയെത്തന്നെ അട്ടിമറിക്കാനും കാലഹരണപ്പെട്ട വർഗ -ജാതിവ്യവസ്ഥയും അതിന്റെ അനുശാസനങ്ങൾ

പാർലമെന്റെന്നത് ജനങ്ങളുടെ രാഷ്ട്രീയ പ്രതിനിധാന സ്ഥാപനമാണ്. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുകയും പ്രയോഗവല്കരിക്കുകയും ചെയ്യുന്നതിൽ നിർണ്ണായകമായ പങ്കാണ് പാർലമെന്റ് വഹിക്കുന്നത്. ഉൾക്കൊള്ളുന്ന മനുസ്മൃതി ഉപയോഗിച്ച് ഒരു ഏക ധ്രുവരാഷ്ട്രം സ്ഥാപിച്ചെടുക്കാനുള്ള അജണ്ടകൾ ഓരോന്നായി നടപ്പിലാക്കിക്കൊണ്ട് മുന്നേറുകയാണ്. ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇതിൽമാത്രം ഒതുങ്ങുന്നില്ല. ഫാസിസത്തിന്റെ പ്രമാണങ്ങൾ ഉൾക്കൊള്ളുന്ന ഗോൽവൾക്കറുടെയും വി ഡി സവർക്കറുടെയും കടുത്ത ഇസ്ലാം-ക്രൈസ്തവ കമ്മ്യൂണിസ്റ്റ് വിദ്വേഷത്തിലധിഷ്ഠിതമായ വെറുപ്പും വർഗ്ഗീയതയും രാജ്യത്താകെ പടർത്താനുള്ള പ്രക്രിയയിലാണവർ. അതിന്റെ ഏറ്റവും ഒടുവിലത്തെ നടപടിയാണ് പൗരത്വഭേദഗതി നിയമ പ്രഖ്യാപനം. ബിജെപിയുടെ ഭരണത്തിൻ കീഴിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയ 23 പേരാണ് വധിക്കപ്പെട്ടത്.നൂറുക്കണക്കിനാളുകൾ ജയിലിലടയ്ക്കപ്പെട്ടു. 2020 ഫെബ്രുവരി 23 മുതൽ മൂന്ന് ദിവസം ഡൽഹിയിൽ നടന്ന ആസൂത്രിത കലാപത്തിൽ 53 പേർ കൊല്ലപ്പെട്ടു. ഇതിൽ 40 പേരും മുസ്ലീങ്ങളായിരുന്നു. ഇന്ത്യൻ മനസ്സിനെയും ജനാധിപത്യ സംസ്കാരത്തെയും പരസ്യമായിത്തന്നെ നിന്ദിക്കാനും ആഴത്തിൽ മുറിവേല്പിക്കാനും നരാധമന്മാരായ വർഗീയ- വംശീയ വാദികൾക്ക് അവസരം ഒരുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്വേച്ഛാധിപത്യ സർക്കാർ ഇന്ത്യാ ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ല.

ഇന്ത്യയിൽ നിലനില്ക്കുന്ന പാർലമെൻ്ററി ജനാധിപത്യത്തിന് മഹത്തായ പാരമ്പര്യമാണുള്ളത്. എന്നാൽ ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ സ്തംഭമാണ് ഇന്ത്യ ൻ പാർലമെന്റെന്നത്പാടെ അവഗണിച്ചുകൊണ്ട് അതിന്റെ എല്ലാ അന്തസത്തെയെയും ഉള്ളടക്ക ത്തെയും അട്ടിമറിക്കുന്ന കാഴ്ചയാണ് ഒരു ദശാ ബ്ദമായി ഇന്ത്യൻ ജനത സാക്ഷ്യം വഹിക്കുന്നത്.

പാർലമെന്റെന്നത് ജനങ്ങളുടെ രാഷ്ട്രീയ പ്രതിനിധാന സ്ഥാപനമാണ്. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുകയും പ്രയോഗവല്കരിക്കു കയും ചെയ്യുന്നതിൽ നിർണ്ണായകമായ പങ്കാണ് പാർലമെന്റ് വഹിക്കുന്നത്. ഇന്ത്യൻ പാർലമെന്റിനെയും പാർലമെൻ്ററി ജനാധിപത്യ വ്യവസ്ഥയോടും ഒരു കൂറുമില്ലാത്ത ബിജെപി ഗവണ്മെന്റ് പാർലമെൻ്ററി ഡമോക്രസിയെ ഒരു മോക്കറിയാക്കുകയായിരുന്നു. പാർലമെന്റിൽ ചർച്ചചെയ്യാതെ എത്രയെത്ര ബില്ലുകളാണ് മോദി സർക്കാർ ഏകപക്ഷീയമായും ജനാധിപത്യ വിരുദ്ധമായും പാസ്സാക്കിയെടുത്തത്. കുപ്രസിദ്ധമായ കാർഷിക ബില്ലുകൾ, കാഷ്മീരിന്റെ സവിശേഷാധികാരം റദ്ദാക്കിയ ബിൽ പാസ്സാക്കിയെടുത്തതെല്ലാം ചില ഉദാഹരണങ്ങൾ മാത്രം.

ഈയിടെ പാർലമെന്റിൽ നടന്ന ആക്രമണം ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ തന്നെ അപൂർവ്വവും ഗുരുതരവുമായ ഒരു സംഭവമാണ്. പാർലമെന്റിനകത്ത് കടന്നുകയറി ഭീകരാവസ്ഥ സൃഷ്ടിച്ച സംഭവം നമ്മുടെ രാജ്യത്തിന്റെ സുരക്ഷാ വിമതശബ്ദങ്ങളെയും ബഹുസ്വരതയെയും പ്രതിപക്ഷത്തെയും ഇത്രയെറെ അസഹിഷ്ണുതയോടെയും കാണുകയും ഭയപ്പെടുകയും അടിച്ചമർത്തുകയും ചെയ്യുന്ന ഒരു സർക്കാർ ഇന്ത്യയി ലിതാദ്യമായിട്ടാണ്. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥ രണ്ടു വർഷക്കാലം മാത്രമേ നീണ്ടു നിന്നിരുന്നുള്ളൂ. എന്നാൽ ബിജെപി പ്രതിനിദാനം ചെയ്യുന്ന സവർണ്ണ ഹിന്ദുത്വ ഭരണകൂടം പത്തു വർഷമായി ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥയെയും മതനിരപേക്ഷ മൂല്യങ്ങളെയും അട്ടിമറിച്ച് സർവ്വ മേഖലയിലും ഒരു സമഗ്രാധിപത്യ ഫാസിസ്റ്റ് ശക്തിയായി വളർന്നുകൊണ്ടിരിക്കുകയാണ്. പാർലമെൻ്റ് എന്നാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ സിരാകേന്ദ്രമാണ്. ജനാധിപത്യത്തിന്റെ ഈ ശിരസ്സിലാണ് അജ്ഞാതരായ അക്രമികൾ സഭാസമ്മേളനത്തിനിടെ അപ്രതീക്ഷിതമായി ആക്രമണം നടത്തുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയടക്കമുള്ളവർ സന്നിഹിതരായ പാർലമെന്ററിൽ ഇന്ത്യയുടെ എല്ലാ സുരക്ഷാവലയങ്ങളെയും പ്രതിരോധവ്യവസ്ഥയെയും അപഹസിക്കും വിധം ആക്രമണകാരികൾ കടന്നു കയറിയത് ഇന്നും ദുരൂഹമായ ഒരു സംഭവമായി അവശേഷിക്കുകയാണ്.

ആഭ്യന്തരമന്ത്രി അമിത്ഷായും പ്രധാനമന്ത്രി മോദിയും, സംഭവത്തെക്കുറിച്ച് പ്രസ്താവന നടത്തണമെന്നും സംഭവം വിശദമായി ചർച്ചെ ചെയ്യണമെന്നുമാവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ശബ്ദമുയർത്തി. രാജ്യത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ലോക‌ഭാ മന്ദിരത്തിന്റെ സന്ദർശക ഗ്യാലറിയിൽ നിന്ന് രണ്ടുപേർ താഴേക്ക് ചാടുകയും അവർകണ്ണീർ വാതകം പരത്തുകയും ചെയ്തു. മുൻപ് നടന്ന പാ ർലമെന്റ് ആക്രമണത്തിൻ്റെ 22-ാം വാർഷികം ആചരിക്കുന്ന വേളയിലാണ് ഈ ആക്രമണം ഉണ്ടായത് എന്ന വസ്തുത, സംഭവത്തിന്റെ രാ ഷ്ടീയ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മാത്രമല്ല അത്തരമൊരവസരത്തിൽ യാതൊരുവിധ ജാ ഗ്രതയും പുലർത്താതെ ഏതൊരു ഭീകരവാദിക്കും കടന്നുകയറി ആക്രമണം നടത്താൻ കഴിയുന്ന ഒരു വേദിയാണ് പാർലമെൻ്റ് എന്ന പ്രതീതി ജനിപ്പിക്കാൻ ഈ സംഭവത്തിന് സാധിക്കുക യും ചെയ്തു. 2001 ൽ ലെഷ്കറെതൊയിബ എന്ന സംഘടന നടത്തിയ ആക്രമണത്തിൽ നിരവധി പേർ മരിച്ചു. ആക്രമണത്തിൻ്റെ പ്രധാന സൂത്ര ധാരൻ അഫ് സൽഗുരുവായിരുന്നു. ഈ ആക്ര മണത്തിന്റെ 20-ാം വാർഷികം അതീവ ഗൗര വത്തോടെ ആചരിക്കുന്നഘട്ടത്തിൽ തന്നെ വീണ്ടുമൊരു ആക്രമണമുണ്ടായി എന്നത് നിസ്സാരമായി എടുക്കാൻ കഴിയുന്നതല്ല.

പ്രതിപക്ഷ ഉന്മൂലനം

മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആകെ 225 അംഗങ്ങളെയാണ് പാർല മെന്റിൽ നിന്നും പുറത്താക്കിയത്.ഇതിനുമുമ്പ് രാജീവ് ഗാന്ധിയുടെ കാലത്താണ് 63 പേരെ യാണ് സഭയിൽ നിന്നും പുറത്താക്കപ്പെട്ടത്. പ്രതിഷേധിക്കുന്നവരെയും ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ എതിർക്കുന്നവരെയും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യുകയെന്ന മോദി സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗ മായിട്ടാണ് സർക്കാർ ഇതെല്ലാം ചെയ്യുന്നത്.

രാജ്യത്തെ മുഴുവൻ നടുക്കിയ മണിപ്പൂരിലെ കലാപം തുടങ്ങി മാസങ്ങൾ കഴിഞ്ഞാണ് പ്ര ധാനമന്ത്രി പാർലമെന്റ്റിൽ സംസാരിക്കാനെ ത്തുന്നത്. അവിടെ ഒന്നരമണിക്കൂറിലധികം സംസാരിച്ച മോദി മണിപ്പൂർ വിഷയത്തെക്കുറി ച്ച് ഏതാനും ചില പരാമർശങ്ങൾ നടത്തുകയും പ്രതിപക്ഷമടങ്ങുന്ന സഭയുടെ ചർച്ചകൾ കേ ൾക്കാൻ പോലും തയാറാവാതെ പെട്ടെന്നു തന്നെ പോവുകയായിരുന്നു. പാർലമെന്റാക്രമ ണത്തിൽ പങ്കെടുത്തവർക്ക് പാസുകൊടുത്തത് ഒരു ബിജെപി അംഗമാണെന്ന വസ്തുത പുറത്തു വന്നിട്ട് അയാൾക്കെതിരെ ഒരു നടപടിയുമെടു ക്കാതെ ആക്രമണത്തെക്കുറിച്ചും സുരക്ഷാ വീ ഴ്ചയെക്കുറിച്ചും ചർച്ച ചെയ്യണമെന്നും ഔദ്യോ ഗികമായ പ്രസ്താവന സർക്കാരിൽ നിന്നും ഉണ്ടാകണമെന്നുമുള്ള ആവശ്യമുന്നയിച്ച് പ്രതി ഷേധിച്ചവരെ സസ്പെന്റു ചെയ്യുകയെന്നത് അതി വിചിത്രമായ നടപടിയായിരുന്നു. പാർലമെന്ററി

വ്യവസ്ഥയെന്നത് ലോകസഭയും രാജ്യസഭയും മാത്രമല്ല. രാജ്യത്തെ മൊത്തം ജനപ്രതിനിധി സഭകളും ഭരണഘടനാ തത്വങ്ങളും നിയമവ്യസ്ഥയും അടങ്ങുന്ന വിശാലമായ ജനാധിപത്യത്തിന്റെ സംവിധാനങ്ങളും അവയുടെ സത്തയുമാണ് . മതനിരപേക്ഷത, ന്യൂനപക്ഷ ദളിത് സംവരണം, ആദിവാസി സ്വയംഭരണാവകാശം, സ്ത്രീശാക്തീകരണം, സമത്വം, മൗലികാവകാശ സംരക്ഷണം, ഫെഡറൽ സംവിധാനം, ദാരിദ്ര്യനിർമ്മാർജ്ജനം, ശാസ്ത്രീയ ചിന്തയുടെയും ശാസ്ത്രത്തിന്റെയും പുരോഗതി തുടങ്ങി അനേക വിഷയങ്ങളെ ജനാധിപത്യ മൂല്യങ്ങൾക്കനു സൃതമായി അഭിമുഖീകരിക്കുകയും പ്രശ്നപരിഹാരം സാക്ഷാത്കരിക്കുകയും ചെയ്യുമ്പോഴാണ് പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ ഒരു രാജ്യത്ത് ശക്തിപ്പെടുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വിമുക്തമായി പ്രതിപക്ഷവും മതാധിഷ്ഠിതവുമായ രാഷ്ട്രസങ്കല്പം അടിസ്ഥാനപരമായി ഭരണഘടനയെ നിഷേധിക്കൽ, വർഗീയ ഫാസിസം തുടങ്ങിയ പ്രതിലോമകരമായ പ്രവണതകൾ മോദി ഭരണത്തിൻ കീഴിൽ ശക്തിപ്പെടുന്നതാണ് നാം കാണുന്നത്.

ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്, ഹിന്ദുത്വ രാഷ്ട്ര സങ്കല്പം എന്നിവയിലൂടെ ഒരു പ്രസിഡൻഷ്യൽ ഭരണക്രമത്തെലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് മോദി സർക്കാർ പിന്തുടരുന്നത്. നീതിന്യായ വ്യവസ്ഥയെയും പാർലമെൻ്ററി വ്യവസ്ഥയെയും അട്ടിമറിച്ച് എക്സിക്യൂട്ടീവിന് അമിതാധികാരം ഉള്ള ഒരു സമഗ്രാധിപത്യ ഫാസിസ്റ്റ് ഭരണകൂടം സ്ഥാപിക്കാനുള്ള അടിയന്തര പദ്ധതിയായിട്ടാണ് പ്രസിഡൻഷ്യൽ ഭരണസമ്പ്രദായത്തെ അവർ ലക്ഷ്യമിടുന്നത്. അടിസ്ഥാനപരമായി ഇന്ത്യൻ ഭരണഘടനയെ ബിജെപിയും സംഘപരിവാർ ശക്തികളും അംഗീകരിക്കുന്നില്ല. ഗോൽവാക്കറും ഹെഡ്ഗേവാറും വിഭാവനം ചെയ്ത ഹിന്ദുരാഷ്ട്ര സാക്ഷാത്കാരത്തിനുള്ള ചവിട്ടുപടി ആയിട്ടാണ് അവർ പ്രസിഡൻഷ്യൽ രീതിയിലുള്ള ഭരണക്രമത്തിലേക്ക് നീങ്ങുന്നത്.

ഏപ്രിൽ-മെയ് മാസങ്ങളിൽ 2024ലെ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ പോകുമ്പോൾ ലോക്സഭയുടെ അവസാനത്തെ സമ്പൂർണ്ണ സമ്മേളനത്തിൽ നിന്നാണ് പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തത്. അതുവഴി ഈ അംഗങ്ങളെ തിരഞ്ഞെടുത്ത കോടിക്കണക്കിന് ജനങ്ങളെയാണ് മോദി ഭരണകൂടം അവഹേളിച്ചിരിക്കുന്നത്. ജനജീവിതവുമായി ബന്ധപ്പെട്ട പല സുപ്രധാന ബില്ലുകളും നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട ക്രിമിനൽ ബില്ലുകളും നിയമനിർമ്മാണങ്ങളും ഇപ്പോൾ പാസാക്കിയിരിക്കുന്നത് ആട്ടിപ്പായിച്ചു കൊണ്ടാണ്.

നെഹ്റുവിയൻ പാരമ്പര്യം

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു പാർലമെന്റ്റിന്റെ പ്രതിപക്ഷത്തോടെ കാണിച്ച സഹിഷ്ണുതയും ആദരവും ഈ അവസരത്തിൽ ഓർമ്മിക്കുന്നത് ഉചിതമായിരിക്കും. അന്ന് പ്രതിപക്ഷ നേതാവായിരുന്നു എകെജി പ്രതിനിധാനം ചെയ്യുന്ന സിപിഐക്ക് കുറച്ച് അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും എകെജിയുടെ പ്രസംഗം വളരെ ആദരവോടെ നെഹ്റു ശ്രദ്ധിച്ചു കേൾക്കുമായിരുന്നു. പ്രതിപക്ഷ ബഹുമാനമാണ് ജനാധിപത്യത്തിന്റെ കാതൽ എന്ന സങ്കല്പം അദ്ദേഹം ആർജിച്ചിരുന്നു. പ്രതിപക്ഷ നേതാവിൻ്റെ മാത്രമല്ല പ്രതിപക്ഷ അംഗങ്ങളുടെയും പ്രസംഗങ്ങൾ അദ്ദേഹം ശ്രദ്ധിച്ചു കേൾക്കുമായിരുന്നു. എന്നാൽ 2014 പ്രധാനമന്ത്രി പദവി ഏറ്റെടുത്ത മോദി പാർലമെന്റ് മന്ദിരത്തിന്റെ പടിക്കെട്ടിൽ നമസ്ക്കരിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് പാർലമെൻ്റിനെ വിശേഷിപ്പിക്കുകയും തുടർന്ന് നിരന്തരം പാർലമെന്ററി വ്യവസ്ഥയ്ക്കെതിരായ ഭരണ നടപടികൾ നടപ്പാക്കുകയും ചെയ്തു. ഗാന്ധിജി,നെഹ്‌റു, അംബേദ്കർ തുടങ്ങിയ ഉന്നതമായ രാഷ്ട്രീയ സംസ്കാരം ഉയർത്തിപ്പിടിച്ച നേതാക്കളെയും അവരുടെ ആശയങ്ങളെയും നഗ്നമായി നമസ്കരിക്കുന്ന നടപടികളാണ് മോദി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. വിമത ശബ്ദങ്ങളെ ഭീതിയോടെയാണ് ബിജെപി നോക്കിക്കാണുന്നത്. എന്നാൽ നെഹ്റു പ്രതിപക്ഷത്തെ പരിഗണിക്കുക മാത്രമല്ല ഉയർന്ന അധികാരസ്ഥാനത്തിൽ അവരോധിക്കുകയും ചെയ്തിരുന്നു.

1956 മാർച്ചിൽ പ്രതിപക്ഷ അംഗമായിരുന്ന സർദാർ ഹുഗം സിങ്ങിനെ (Hukam Singh) ഡെപ്യൂട്ടി സ്പീക്കറായി നിയമിച്ചത് ഏറ്റവും ഉദാത്തമായ മാതൃകയായിരുന്നു. ഷിരോമണി അകാലി ദൾ (SAD) പാർട്ടിയുടെ ആകെയുള്ള രണ്ടം ഗങ്ങളിൽ ഒരാളായിരുന്നു സർദാർ ഹഗംസിങ്ങ്. ഇതുമാത്രമല്ല നെഹ്റുവിൻ്റെ പ്രതിപക്ഷ പരിഗണനയ്ക്ക് വേറെയും ഉദാഹരണങ്ങൾ ഉണ്ട്. പ്രതിപക്ഷത്തായിരുന്ന ശ്യാമപ്രസാദ് മുഖർജിയെ തന്റെ ക്യാബിനറ്റിൽ നെഹ്റു ഉൾപ്പെടുത്തിയിരുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പാർലമെന്ററി സമ്മേളനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗത്തെ ആസ്പദമാക്കിയുള്ള ചർച്ചയ്ക്കുള്ള മറുപടിയിൽ നിന്നും ഒരു പ്രസക്തഭാഗം ഇവിടെ ഉദ്ധരിക്കട്ടെ:

“പ്രതിപക്ഷാംഗങ്ങളുടെ ഈ സഭയിലേക്കുള്ള വരവിനെ ഞാൻ സ്വാഗതം ചെയ്യുന്നു. അവരാരും തന്നെ ആയിരുന്നാലും, പല വിഷയങ്ങളിലും അവരോട് എത്രമാത്രം വിയോജിപ്പ് ഞങ്ങൾക്കുണ്ടെങ്കിലും ഞങ്ങൾ അവരെ സ്വാഗതം ചെയ്യുന്നു. കാരണം ഇന്ത്യൻ ജനാഭി പ്രായത്തിലെ സവിശേഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരാണ് അവർ എന്നത് നിസ്സംശയം പറയാവുന്നതാണ്. ( “We welcome the coming to this House of the Members of the opposition. Whoever they may be, and however much we might differ from them in many matters, we welcome them, because undoubted ly, they represent a certain section of Indian opinion”)

ഇന്ന് ഈ രാഷ്ട്രീയ സ്ഥിതിയെല്ലാം പാടെ തകിടംമറിക്കപ്പെട്ടു. പാർലമെൻ്റിലെ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം തന്നെ വിരളമാണ്. ലഭ്യമായ ലോക്‌സഭാ ലൈബ്രറി വിവരമനുസരിച്ച് 1970 വർഷത്തിൽ 121 ദിവസം സഭസമ്മേളിച്ചിരുന്നു. അതിപ്പോൾ കുറഞ്ഞ് കുറഞ്ഞ് 60 ദിവസമായി മാറിയിരിക്കുന്നു. ഓരോ സഭകഴിയുന്തോറും നിയമ നിർമ്മാണ ചർച്ചകൾക്കുള്ള സമയം വെട്ടിച്ചുരുക്കുന്നു. എത്രയോ ബില്ലുകളാണ് ചർച്ചയില്ലാതെ പാസ്സാക്കിയെടുത്തത്. അതുപോലെ ചോദ്യോത്തര വേളക്കുള്ള സമയവും വെട്ടിക്കുറക്കുന്നതും പതിവ് രീതിയായി മാറിയിരിക്കുന്നു. അംഗങ്ങളുടെ അവകാശങ്ങൾ അപ്പാടെ ഇല്ലാതാക്കിക്കൊണ്ട് പാർലമെന്റിനേയും ദുർബ്ബലപ്പെടുത്തിയ ഒരു പതിറ്റാണ്ടാണ് മോദി സർക്കാരിൻ്റെ ഭരണത്തിൻ കീഴിൽ പിന്നിട്ടത്. ജനാധിപത്യാവകാശങ്ങൾക്കും ഭരണഘടനാനുസൃതമായ ഭരണനടപടികൾക്കും വേണ്ടി സംസാരിക്കുന്നവർ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയും ജനാധിപത്യ വിരുദ്ധമായി സംസാരിക്കുന്നവരും പ്രവർത്തിക്കുന്നവരും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന്. പാർലമെന്ററിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി എംപി രമേശ് ബിദൂഡി ക്കെതിരെ ബിഎസ്‌പി അംഗം ഡാനിഷ് അലി ശബ്ദമുയർത്തിയതിനെതുടർന്ന് ഒരു മണിക്കൂറോളം സഭസ്തംഭിച്ചു. സഭ നിർത്തിവയ്ക്കുകയായിരുന്നു. സഭാ സ്പീക്കർ ഓംബിർല, ഡാനിഷ് അലിയോട് പ്ലക്കാർഡുമായി പുറത്തു പോകണമെന്നാജ്ഞാപിക്കുകയായിരുന്നു. തുടർന്ന് ‘ഇന്ത്യാ’ മുന്നണി അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റുനിന്നു. ഇത്തരത്തിലുള്ള സംഭവങ്ങളെല്ലാം തെളിയിക്കുന്നത് ജനാധിപത്യത്തിന്റെ ‘ഭവനം’ എന്നു വിശേഷിപ്പിക്കുന്ന പാർലമെന്റിനോടുള്ള ബിജെപിയുടെ അവഹേളനമാണ്. പാർലമെന്റിൽ പണം ആവശ്യപ്പെട്ട് ചോദ്യം ചോദിച്ചുവെന്ന ആരോപണമാണ് തൃണമൂൽ കോൺഗ്രസ് അംഗം മെഹുവ മൊയ്തു നേരിടുന്നത്. അവർക്കെതിരായുള്ള ‘എത്തിക്സ്’ കമ്മിറ്റി റിപ്പോർട്ട് സഭയിൽ വച്ചതുമില്ല. ഏറ്റവും ഗുരുതരമായ പാർലമെൻ്റ് ആക്രമണം സംബന്ധിച്ച് പാർലമെൻറിൽ ചർച്ച ചെയ്യാൻ അനുവദിക്കാത്ത മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെൻ്റിന് പുറത്ത് സ്വകാര്യ ചാനലുകൾക്ക് അഭിമുഖം നൽകിയതിനെ പ്രതിപക്ഷം ശക്തമായി വിമർശിച്ചു.

മോദി അധികാരത്തിൽ വന്നതിനുശേഷം മുസ്ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ക്കെതിരായ ക്രൂരമായ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരി ക്കുകയാണ്. ഇന്ത്യൻ സമൂഹത്തിലാകെ ഇസ്ലാ മോഫോബിയ പടർത്തുകയും പരസ്യമായി പ്രചരിപ്പിക്കുകയും അവരെ പൈശാചിക വൽ ക്കരിക്കുകയും ചെയ്യുകയാണ്.

ഗവർണർമാരുടെ രാഷ്ട്രീയക്കളി

പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വം രജിസ്റ്ററും പാസാക്കാനുള്ള തിടുക്കം മുസ്ലീങ്ങളെ ഇന്ത്യൻ പൗരത്വത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കമാണ് . ഇതിനെതിരെ ഇന്ത്യയിൽ അതിശക്തമായ ജനാധിപത്യ പ്രക്ഷോഭം ഉയർന്നുവന്നതാണ്. പക്ഷേ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈ ഭരണഘടനാവിരുദ്ധ നീക്കത്തെ പരസ്യമായി അനുകൂലിച്ച് സംസാരിച്ചത് നാം കേട്ടതാണ്. തെലുങ്കാനയിലെ ഗവർണറും ഇതുതന്നെയാണ് ചെയ്യുന്നത് ഗവർണർമാർക്ക് പ്രത്യേക രാഷ്ട്രീയപാർട്ടികളോട് പക്ഷപാതം ഉണ്ടായിരിക്കരുതെന്നും ഗവർണർമാർനിഷ്പക്ഷമായി ഭരണം കൈകാര്യം ചെയ്യണം എന്നും ഇന്ത്യൻ ഭരണഘടനയിൽ വ്യക്തമായി സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഗവർണർമാരെ ജനങ്ങൾ തെരഞ്ഞെടുക്കാതെ രാഷ്ട്രപതി നിയമിക്കുന്ന സംവിധാനം ഇന്ത്യയിൽ ഏർപ്പെടുത്തിയത് . പക്ഷേ ഈ ആശയത്തെ നഗ്നമായി ലംഘിക്കും വിധമാണ് ബിജെപി അനുഭാവികളായ ഗവർണർമാർ ചെയ്യുന്നത്.

താൻ ആർഎസ്എസ്സുമായി സംസാരിക്കുമെന്നും തനിക്ക് തന്റേതായ രാഷ്ട്രീയ സ്വാതന്ത്ര്യമുണ്ടെ ന്നും പരസ്യമായി പ്രഖ്യാപിക്കുക വഴി കേരള ഗവർണർ ഭരണഘടനയുടെ അന്തസത്തയെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. തെലുങ്കാന യിലെ ബിജെപി നേതാവിനെ ഗവർണർ സ്ഥാനം നൽകിയതിനെതിരെ കോൺഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിനകം പരാതി നൽകി കഴിഞ്ഞു. ത്രിപുരയിലും മുൻ എംപി കൂടിയായ ഇന്ദ്രസേനറെഡ്ഡിയെ ഗവർണറാക്കി യതിൽ പ്രതിഷേധം ഉയർന്നിരുന്നു. തിരഞ്ഞെ ടുപ്പ് പെരുമാറ്റ ചട്ടങ്ങൾക്കെതിരായ പ്രവർത്ത നങ്ങളാണിതെല്ലാം. ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളിൽ ഒന്നായ മതേതര ത്വത്തെ ഒരു കൃത്രിമമായ പാശ്ചാത്യ നിർമ്മിതിയായിട്ടാണ് ബിജെപി വിശേഷിപ്പിക്കുന്നത്.

അതിന്റെ സ്ഥാനത്ത്, അതായത് മതനിരപേ ക്ഷതയുടെ സ്ഥാനത്ത് നൂറ്റാണ്ടുകളുടെ പഴക്ക മുള്ളതും പ്രതിലോമകരമായതും വർണ്ണജാതി വ്യവസ്ഥയിൽ അധിഷ്ഠിതവുമായ “സനാതന ധർമ്മം” തിരുകി കയറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. തട്ടി ക്കൊണ്ടുപോകൽ, ബലാത്സംഗം, കൂട്ടബലാത്സം ഗം, ആൾക്കൂട്ടവധങ്ങൾ, വധങ്ങൾ, പീഡനം, വംശഹത്യകൾ എന്നിവയെല്ലാം ഇന്ത്യയിൽ വ്യാപകമായി നടക്കുന്നത് സ്വാഭാവികമോ ഒറ്റ പ്പെട്ടവയോ അല്ല. മറിച്ച് രാജ്യത്താകെ ന്യൂന പക്ഷ-ആദിവാസി-വംശീയ വിഭാഗങ്ങൾക്കും സ്ത്രീകൾക്കുമെതിരായി പ്രത്യക്ഷമായും പരോ ക്ഷമായും നടത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ആശയ പ്രചരണങ്ങളുടെയും വൈകാരിക പ്രസരണങ്ങ ളുടെയും ഫലമായി രൂപപ്പെടുന്നതാണ്. ഭരണ കൂടത്തെയും ഭരണാധികാരികളുടെ വീഷണങ്ങ ളെയും (അവർ തീർത്തും സ്വേച്ഛാധിപതി ആയിരിക്കുമ്പോൾ വിശേഷിച്ചും) അനുകരി ക്കാൻ ഉള്ള മാനസിക പ്രചോദനം ഫാസിസത്തിന്റെ രാഷ്ട്രീയ മനഃശാസ്ത്രവുമായി ബന്ധപ്പെ ട്ടതാണ് അതനുസരിച്ച്, പുരുഷാധിനിവേശ ത്തിലും വംശീയവെറിയിലും അധിഷ്ഠിതമായി പ്രവർത്തിക്കുക എന്നത് ഹീറോയിസമായി തെറ്റിദ്ധരിക്കപ്പെടുന്ന പ്രവണത ശക്തിപ്പെടുന്നു. അതായത് ക്രിമിനലിസവും ഹീറോയിസവും തമ്മിലുള്ള അതിർവരമ്പ് സമൂഹ മനസ്സിൽ നിന്നും മായ്ക്കപ്പെടുന്നു. ബുദ്ധമതത്തെയും അടി സ്ഥാനതത്വമായ അഹിംസയെയും പരസ്യമായി നിരാകരിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രം ഹിംസ യെ വീരപുരുഷ കർമ്മമായും ദൈവീക കൃത്യ മായും ആദർശവൽക്കരിക്കുന്നു. അതിന്റെ ഭാഗ മായിട്ടാണ് മഹാത്മാഗാന്ധിയെ ഗോഡ്സെ വധിച്ചത്. ഇന്ത്യയുടെ ഇതിഹാസങ്ങൾ പുരാ ണങ്ങൾ, മനുസ്മൃതി തുടങ്ങിയ അനേകം സാഹിത്യ സൃഷ്ടികളെയും വർണ്ണജാതിയിലധി ഷ്ഠിതമായ നിയമസംഹിതകളെയും അനുശാ സനകളെയും ഉപയോഗിച്ചുകൊണ്ടാണ് സംഘ പരിവാർ ശക്തികൾ ഇന്ത്യ ഭരിക്കുന്നത്.

ജുഡീഷ്യറി നോക്കുകുത്തിയോ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, കമ്മീഷണർ മാർ എന്നിവരെ തിരഞ്ഞെടുക്കാനുള്ള സമിതി യിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കൊണ്ടുള്ള പുതിയ ബില്ലാണ് രാ ജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കിയത്. ബിജെപി സർക്കാരിന് ഭൂരിപക്ഷമുള്ള രീതിയി ലാണ് മോദിയുടെ പുതിയ സമിതിയുടെ ഘടന. പ്രധാനമന്ത്രി, ലോക് സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെട്ട സമിതി മുഖ്യ കമ്മീഷണർ, കമ്മീഷ ണർ അംഗങ്ങൾ എന്നിവരായി നിയമിക്കേണ്ടവരുടെ പേര് രാഷ്ട്രപതിക്ക് സമർപ്പിക്കണം എന്നതായിരുന്നു സുപ്രീംകോടതിയുടെ 2023 മാർച്ചിലെ വിധി. പാർലമെൻ്റിൽ നിയമനിർ മ്മാണം നടത്തുന്നത് വരെ ഈ സംവിധാനം തുടരും വരെ ജസ്റ്റിസ് കെ എം ജോസഫ് അധ്യ ക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യ ക്തമാക്കിയിരുന്നു. എന്നാൽ പുതിയ ബില്ല് അനുസരിച്ച് പ്രധാനമന്ത്രി ശുപാർശ ചെയ്യുന്ന മന്ത്രിസഭാംഗങ്ങൾ ഉൾപ്പെട്ട സമിതിയായിരി ക്കും സാധ്യത പട്ടിക രാഷ്ട്രപതിക്ക് സമർപ്പി ക്കുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര മന്ത്രിസഭയ്ക്ക് വിധേയമായി പ്രവർത്തിക്കേണ്ട സ്ഥിതിവിശേ ഷമാണ് ഇപ്പോൾ നടപ്പിലാക്കിയത്. അതായത് മോദിക്ക് വിധേയമായി പ്രവർത്തിക്കേണ്ടിവരുന്ന വിനാശകരമായ അവസ്ഥാവിശേഷം.

പ്രധാനമന്ത്രിയുടെ ശുപാർശപ്രകാരം രാഷ്ട്ര പതി, സമിതി അംഗങ്ങളെ നിയമിക്കുന്ന പതിവ് ലംഘിച്ചുകൊണ്ടാണ് പുതിയ ബിൽ രൂപകൽ പ്പന ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷ നെ തങ്ങളുടെ രാഷ്ട്രീയ ചട്ടുകമായി ദുരുപയോഗം ചെയ്യാനുള്ള ശ്രമമാണിതെന്ന് വളരെ വ്യക്ത മാണ്. പുതിയ ബില്ലനുസരിച്ച് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും നിയമമന്ത്രിയും അടങ്ങുന്ന സമിതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അം ഗങ്ങളെ നിർദ്ദേശിക്കുന്ന സമിതിയിൽ വരിക. അതായത് സർക്കാരിനാണ്. മൂന്നിൽ രണ്ട് എന്ന ഭൂരിപക്ഷം സമിതിയിലുണ്ടാവുക. ഈ ബില്ല് രാഷ്ട്രപതിയുടെ അധികാരത്തെ തന്നെ നിരാകരിക്കുന്നതും ജനാധിപത്യവിരുദ്ധവുമാ ണെന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചതാ ണെങ്കിലും പ്രതിപക്ഷത്തിൻ്റെ അസാന്നിധ്യത്തിലാണ് ഇരുസഭകളിലും ഈ ബിൽ പാ സാക്കി എടുത്തത്. ജനാധിപത്യ കീഴ് വഴക്ക ങ്ങൾക്കും രാഷ്ട്രപതിയുടെ സവിശേഷ അധി കാരത്തിനും വിരുദ്ധമായ ഈ ബിൽ സുപ്രീം കോടതി വിധിയുടെ ലഘനവും ആണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് ഇതുവരെ സു പ്രീംകോടതി ജഡ്‌ജിക്ക് സമാനമായ പദവി ഉണ്ടായിരുന്നു .എന്നാൽ പുതിയ ബിൽ വന്ന തോടെ ഈ പദവി ക്യാബിനറ്റ് പദവിയിലേക്ക് ചുരുക്കി കൊണ്ടാണ് സർക്കാരിൻ്റെ കക്ഷിരാ ഷ്ട്രീയ ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യാ വുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുകയാണ്.

അങ്ങനെ സമീപകാലത്ത് മോദി സർക്കാർ നടത്തിവരുന്ന ഓരോ നീക്കങ്ങളും പരിഷ്കാര ങ്ങളും നിയമനിർമ്മാണങ്ങളും ഇന്ത്യൻ പാർല മെന്ററി ജനാധിപത്യ വ്യവസ്ഥയെയും ജുഡീ ഷ്യറിയെയും ദുർബലമാക്കിക്കൊണ്ട് എക്സിക്യൂട്ടീവിന്റെ ആക്ടീവിസത്തിലധിഷ്ഠിതമായ തീവ്ര വലതുപക്ഷ നവ ഫാസിസ്റ്റ് രാഷ്ട്രം പടുത്തുയർത്താനുള്ള വിധ്വംസ്വകമായ നീക്കങ്ങളാണ് എന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടു തന്നെ ബിജെപി ഭരണകൂടമെന്ന രാഷ്ട്രീയ ദുരന്തത്തിനെതിരായ അതിശക്തമായ ജനാധിപത്യ ശക്തികളുടെ പ്രതിരോധനിര വളർത്തിയെടുക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള ഏക പോംവഴി. പൊതു തിരഞ്ഞെടുപ്പിൽ പാർലമെന്ററി ജനാധിപത്യം തന്നെ നിലനില്കണമോ അതോ ഇല്ലാതാകണമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇന്ത്യൻ പാർലമെൻ്ററി ജനാധിപത്യം ഏറ്റവും അധികം വെല്ലുവിളികളെ നേരിടുന്നത് സംഘപരിവാറിൽ നിന്നാണ്. അതു
കൊണ്ടുതന്നെ ഈ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കാനുള്ള ഉത്തരവാദിത്വവും കടമയും രാജ്യത്തെ ജനങ്ങൾക്കുണ്ടെന്നത് നമുക്കിവിടെ ഓർമ്മപ്പെടുത്തേണ്ടതുണ്ട്.

(കടപ്പാട് നവയു​ഗം)

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares