കോട്ടയം: വയനാടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കളെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി എഐവൈഎഫ് പ്രവര്‍ത്തകര്‍. എഐവൈഎഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ അവശ്യവസ്തുക്കള്‍ ശേഖരിച്ചു തുടങ്ങി. ചങ്ങനാശേരി മണ്ഡലം കമ്മിറ്റി ആദ്യഘട്ടത്തില്‍ സമാഹരിച്ച പ്രഥമ ശുശ്രൂഷാ മരുന്നുകള്‍, സാനിട്ടറി നാപ്കിൻ തുടങ്ങിയവ ഉള്‍പ്പടെയുള്ള അവശ്യ സാധങ്ങള്‍ മണ്ഡലം പ്രസിഡന്റ് സച്ചിനിൽ നിന്നും ജില്ലാ സെക്രട്ടറി ഷാമ്മാസ് ലത്തീഫ് , പ്രസിഡന്റ് കെ രഞ്ജിത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജിത് വാഴൂർ, കെ കെ രാജേഷ് എന്നിവർ ഏറ്റുവാങ്ങി.
ജില്യയുടെ വിവിധ ഭാഗങ്ങളിൽ എഐവൈഎഫ് പ്രവർത്തകർ സാധനങ്ങൾ ശേഖരിച്ചു.മണ്ഡലം കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് മനന്താനം, അനസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലാകെ ഇന്നലെയും ഇന്നുമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അവശ്യ വസ്തുക്കള്‍ ശേഖരിക്കും. ഇവ ജില്ലാ ഭരണകൂടമായി ബന്ധപ്പെട്ടു വയനാട്ടിൽ എത്തിക്കും.