വാടാനപ്പള്ളി: മുൻകാല എഐവൈഎഫ് പ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി ലോക്കൽ കമ്മിറ്റി മെമ്പറുമായ സി ഡി രാജേഷിന്റെ ചികിത്സയ്ക്കായി കൈകോർത്ത് എഐവൈഎഫ്. എഐവൈഎഫ് വാടാനപ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചികിത്സ സഹായത്തിനായുള്ള നൂറു രൂപ ചലഞ്ച് സംഘടിപ്പിച്ചത്.
കഴിഞ്ഞ ഒരു വർഷത്തോളമായി അദ്ദേഹത്തിന്റെ വൃക്കകൾ പ്രവർത്തന രഹിതമായി ഡയാലിസിസ് ചെയത് വരികയാണ്. തുടക്കത്തിൽ ഒരു ജനകീയ ചികിത്സ സഹായ സമിതി രൂപീകരിച്ച് ചികിത്സക്ക് വേണ്ട പകുതിയോളം തുക കണ്ടെത്തിയിട്ടുണ്ട് ഇനിയും വലിയൊരു തുക കണ്ടെത്തേണ്ടതുണ്ട്.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം നടന്ന എഐവൈഎഫ് വാടാനപ്പള്ളി മേഖല സമ്മേളനത്തിൽ കമ്മിറ്റി “100 രൂപ ചലഞ്ച് ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഇതിനോടകം തന്നെ ജനങ്ങൾ ഈ ഒരു ചലഞ്ച് ഏറ്റെടുത്ത് കഴിഞ്ഞു. 9605551377 (BIJEESH) എന്ന നമ്പറിലേക്ക് ഗൂഗിൾ പേ ചെയത് ഈ ചലഞ്ചിൽ ഭാഗമാകാൻ എല്ലാവരോടു എഐവൈഎഫ് വാടാനപ്പള്ളി കമ്മിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.