Friday, November 22, 2024
spot_imgspot_img
HomeKeralaവ്യാജ തിരിച്ചറിയൽ കാർഡ് കേസ്: പ്രതികളെ കസ്റ്റഡിയിൽ എടുത്തത് രാഹുൽ മാങ്കൂട്ടത്തിനോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: പ്രതികളെ കസ്റ്റഡിയിൽ എടുത്തത് രാഹുൽ മാങ്കൂട്ടത്തിനോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ

വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്തത് രാഹുൽ മാങ്കൂട്ടത്തിനോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ എന്ന് റിപ്പോർട്ട്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ വാഹനത്തിൽ എല്ലാ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കും യാത്ര ചെയ്യാം എന്ന മുട്ടാപ്പോക്ക് ന്യായമാണ് രാഹുൽ മാങ്കൂട്ടത്തിൽ സംഭവം വിവാദമായതിനു പിന്നാലെ വ്യക്തമാക്കിയത്. തന്റെ കാറിൽ യാത്ര ചെയ്യുമ്പോൾ അവരുടെ പേരിൽ കേസില്ലെന്നും കുറ്റവാളികളാണെന്ന് തെളിഞ്ഞാൽ തള്ളിപ്പറയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

അതേസമയം യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പത്തനംതിട്ട കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്തുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഭി വിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ് ടോപ് എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത കാർഡുകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടർനടപടിയെന്നും പൊലീസ് വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares