കേരളത്തിന്റെ ആവശ്യം ന്യായമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍. മോദി ചെയ്യുന്ന തെറ്റായ കാര്യങ്ങള്‍ക്ക് തങ്ങളും എതിരാണെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
കേരളത്തില്‍ പ്രതിപക്ഷ നേതാവ് ബിജെപി അനുകൂല സമീപനം സ്വീകരിച്ച് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തെ എതിര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ പ്രമുഖ ദേശീയ നേതാള്‍ക്കൊപ്പം കെ സി വേണുഗോപാലും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതോടെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും രൂക്ഷമായ എതിര്‍പ്പുകള്‍ നേരിടുന്ന അവസ്ഥയിലേക്ക് സതീശന്‍ എത്തിയിരിക്കുകയാണ്.
കേരളം കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് പരസ്യമായി പറയാന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, കപില്‍ സിബല്‍, ഒടുവില്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരെ രംഗത്തെത്തി.എന്നാല്‍ നാണംകെട്ട പ്രതിപക്ഷ നേതാവ് ‘കേന്ദ്രം 57800 കോടി തരാനില്ല’ എന്നുപറഞ്ഞും പരിഹാസ്യനായി.
സമരമല്ല സമ്മേളനമാണെന്ന യുഡിഎഫ് പത്രവാര്‍ത്ത ഏറ്റുപിടിച്ചും സതീശന്‍ പുലിവാല് പിടിച്ചു. ഡല്‍ഹിയില്‍ നടന്നത് ഉജ്വല സമരമെന്ന് എല്ലാ മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു.
കേരളത്തിലടക്കം സമരത്തിന് കോണ്‍ഗ്രസില്‍ നിന്നും ശക്തമായ പിന്തുണ ലഭിക്കുമ്പോഴാണ് സതീശന്‍ തന്റെ സംഘപരിവാര്‍ അനുകൂല നിലപാട് വീണ്ടും പ്രകടിപ്പിച്ച് നിരന്തരം പരിഹാസ്യനാകുന്നത്.