Thursday, November 21, 2024
spot_imgspot_img
HomeIndiaഅദാനിക്കെതിരെ കൂടുതൽ അന്വേഷണത്തിനു മടിച്ച് സെബി; വീണ്ടും സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

അദാനിക്കെതിരെ കൂടുതൽ അന്വേഷണത്തിനു മടിച്ച് സെബി; വീണ്ടും സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

ദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം. അദാനിക്കെതിരെ അന്വേഷണം നടത്തുന്നതിൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർ‌‌ഡ് (സെബി)​ വൈമുഖ്യം കാണിക്കുന്നെന്നും വസ്തുതകൾ ഒളിച്ചുവയ്ക്കുന്നതും പരാതിക്കാരി അനാമിക ജയ്സ്വാൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

അദാനി ഗ്രൂപ്പ് വിലയില്‍ കാണിച്ച കൃത്രിമത്വവും നിയന്ത്രണങ്ങളുടെ ലംഘനവും മറച്ചുവയ്ക്കാനാണ് സെബിയുടെ നീക്കമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മറച്ചുവച്ച വസ്തുതകളും അദാനി കുടുംബാംഗങ്ങൾ സ്വന്തം കമ്പനികളിൽ അനധികൃതമായി ഓഹരി നേടിയെടുത്തതിന്റെ കണ്ടെത്തലുകളും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചു.

2014ല്‍ ഡിആര്‍ഐ (ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സ്) അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ട് നല്‍കിയ മുന്നറിയിപ്പ് സെബി മറച്ചുവച്ചു. യുഎഇ ആസ്ഥാനമായുള്ള സ്ഥാപനത്തില്‍ നിന്ന് അദാനി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഉപകരണങ്ങളും യന്ത്രസാമഗ്രികളും ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടുണ്ടായെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു.

അദാനി ഗ്രൂപ്പിലെ കമ്പനികള്‍ ഓഹരി വിപണിയില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ഡിആര്‍ഐ അന്നത്തെ സെബി ചെയര്‍പേഴ്‌സണ് കത്ത് നൽകിയിരുന്നു. 2,323 കോടി രൂപ വകമാറ്റിയതിന്റെ തെളിവുകളും ഡിആര്‍ഐ അന്വേഷിക്കുന്ന കേസിന്റെ വിവരങ്ങളും അടങ്ങിയ സിഡിയും കത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ സെബി ഈ വിവരങ്ങള്‍ മറച്ചുവയ്ക്കുകയും അന്വേഷണം നടത്താൻ തയ്യാറാകാതിരിക്കുകയും ചെയ്തെന്ന് സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ച രേഖകളിൽ പറയുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares