Thursday, November 21, 2024
spot_imgspot_img
HomeIndiaഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തു വന്നിട്ട് ഒരു മാസം; രക്ഷപ്പെടാനാവാതെ നഷ്ടക്കയത്തിൽ അദാനിയും

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തു വന്നിട്ട് ഒരു മാസം; രക്ഷപ്പെടാനാവാതെ നഷ്ടക്കയത്തിൽ അദാനിയും

മുംബൈ: ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിൻറെ തകർച്ച ആരംഭിച്ചിട്ട് ഇന്ന് ഒരുമാസം പിന്നിട്ടു. ഷെൽ കമ്പനികളുപയോഗിച്ച് ഓഹരി മൂല്യം ഉയർത്തുക, കൂടിയ ഓഹരി ഈടായി നൽകി വായ്പ എടുക്കുക, ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമായി കമ്പനികളിൽ കൂടുതൽ ഓഹരി സ്വന്തമാക്കി വയ്ക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഹിന്റൻബർഗ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ 12 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയിൽ ആദ്യ മൂന്നിൽ നിന്ന് 27 -ാം സ്ഥാനത്തേക്കാണ് അദാനി പിന്തള്ളപ്പെട്ടു.

റിപ്പോർട്ട് പുറത്ത് വന്നു മണിക്കൂറുകൾ മത്രമായിരുന്നു അദാനി ഉയർത്തിക്കൊണ്ടുവന്ന ചീട്ടുകൊട്ടാരം തകർന്നടിയുന്ന കാഴ്ചയാണ് കാണേണ്ടിവന്നത്. ഒരു മാസം ഇപ്പുറവും ഓഹരി വിപണിയിൽ അദാനി ​ഗ്രൂപ്പ് ഏറ്റവും വലിയ വീഴ്ചയാണ് നേരിടേണ്ടി വന്നത്. വൻ പ്രതിസന്ധിയിലും രാജ്യത്തെ ഏറ്റവും വലിയ തുടർ ഓഹരി വിൽപന ഒരു വിധം വിജയിപ്പിച്ചെടുക്കാൻ അദാനിക്ക് കഴിഞ്ഞതാണ്. എന്നാൽ 24 മണിക്കൂർ കഴിയുന്നതിന് മുൻപ് തന്നെ അത് പിൻവലിക്കുന്നതായി ഗൗതം അദാനിക്ക് പ്രഖ്യാപിക്കേണ്ടി വന്നു.

19 ലക്ഷം കോടി ആകെ ഓഹരി മൂല്യമുണ്ടായിരുന്നത് ഇന്ന് 7 ലക്ഷം കോടി രൂപയിലേക്കാണ് വീണത്. 74 ശതമാനം ഇടിവ്. ഓഹരി മൂല്യം 85 ശതമാനം വരെ ഇടിയുമെന്നാണ് ഹിൻഡൻ ബർഗ് പ്രവചിച്ചിരിക്കുന്നത്. ബാങ്കുകൾ വായ്പാ തിരിച്ചടവിന് സമ്മർദ്ദം ചെലുത്തുന്നതിനാൽ വൻ തുക വായ്പ എടുത്ത് വമ്പൻ പദ്ധതികൾ തുടങ്ങുന്ന അദാനി മോഡലിന് തത്ക്കാലം പൂട്ടിട്ടിരിക്കുകയാണ്.

ഹിൻഡൻ ബർഗ് പുറത്ത് വിട്ട് റിപ്പോർട്ടിന് അക്കമിട്ട് മറുപടി പറയുന്നതിൽ അദാനി പരാജയപ്പെട്ടെന്നാണ് പൊതുവിലയിരുത്തൽ. ഒപ്പം നിയമനടപടി സ്വീകരിക്കുമെന്ന് പറയുന്നതല്ലാതെ എവിടെയും അദാനി നേരിട്ട് പരാതി നൽകിയിട്ടുമില്ല. ചുരുക്കത്തിൽ പ്രതിസന്ധി കാലം അവസാനിക്കുന്നതിൻറെ സൂചനകളൊന്നും ഇതുവരെ ഇല്ല.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares