Thursday, November 21, 2024
spot_imgspot_img
HomeKeralaകെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിവാദം; അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിവാദം; അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു

തിരുവനന്തപുരം : കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹന്റെ രാജിവെച്ചതിനു പിന്നാലെയാണ് അടൂരിന്റെയും രാജി. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അധികാരികൾക്കെതിരെ വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ട് എഐവൈഎഫും എഐഎസ്എഫും വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. കേരള സമൂഹം ഈ വിഷയം വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യുകയും അടൂരിനടകം വലിയ വിമർശനങ്ങൾ നേരിടേണ്ടിവന്നു. അതിനു പിന്നാലെയാണ് വിവാദങ്ങളിൽ അതൃപ്തിയറിയിച്ച് അടൂർ ചെയർമാൻ സ്ഥാനം രാജിവച്ചിരിക്കുന്നത്.

ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്ന് വിദ്യാർത്ഥികളടക്കം വ്യക്തമാക്കിയിരുന്നു. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ നിമാമേഖലയിൽ നിന്നും അടൂരിനെതിരെ വിമർശനമുയർന്നിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares