ഇലക്ടറൽ ബോണ്ട് വഴി ഡിഎൽഎഫിൽ നിന്നും ബിജെപി 170 കോടി വാങ്ങിയതായി കണ്ടെത്തൽ. ഗുരുഗ്രാമിലെ ഭൂമി ഇടപാട് അഴിമതിക്കേസിൽ നിന്ന് റോബർട്ട് വാദ്രയെ രക്ഷിക്കാനാണ് ബിജെപി തുക കൈപ്പറ്റിയത്. വാദ്രക്ക് ഹരിയാന സർക്കാർ ക്ലീൻ ചീറ്റ് നൽകി.
അതേസമയം ഗുരുഗ്രാമിലെ ഭൂമി ഇടപാടുകളിൽ അഴിമതി ആരോപിച്ച് 2018 സെപ്റ്റംബറിൽ ആണ് ഹരിയാന പൊലീസ് വ്യവസായി റോബർട്ട് വാദ്രയ്ക്കും റിയൽ എസ്‌റ്റേറ്റ് കമ്പനിയായ ഡിഎൽഎഫ് ഗ്രൂപ്പിനും എതിരെ കേസെടുത്തത് .