Thursday, November 21, 2024
spot_imgspot_img
HomeKeralaഎട്ട് ജില്ലകളിൽ അതി തീവ്രമഴക്ക് സാധ്യത; വീണ്ടും റെഡ് അലർട്ട്

എട്ട് ജില്ലകളിൽ അതി തീവ്രമഴക്ക് സാധ്യത; വീണ്ടും റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റെഡ് അലർട്ട്. എട്ട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് , കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെയോടുകൂടി മഴ പൂർണമായും ശമിക്കുമെന്നായിരുന്നു നേരത്തെ വന്ന അലർട്ട്. എന്നാൽ നാളെ മഴ തുടരും എന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം.

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലർട്ട്‌ തുടരുന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2377 അടിയായി. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചിമ്മിനി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും. ശക്തമായ മഴയിൽ പുഴകളും തോടുകളും നിറയുന്നതിനാൽ തീരത്തുള്ളവർ ആശങ്കയിലാണ്.

ഇടുക്കിയിലെ പൊന്മുടി,ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കണ്ടള ഡാമുകളിലും പത്തനംതിട്ടയിലെ മൂഴിയാർ ഡാമിലുമാണ് റെഡ് അലർട്ട്. ഇടുക്കി അണക്കെട്ടിൽ ആദ്യ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലർട്ട് പരിധിയിലും മുകളിലാണ് ജലനിരപ്പ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares