തിരുവല്ല: ഹൃദയസംബന്ധമായ അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗിക്കായി കരുതലേകി എഐവൈഎഫ്. ചികിത്സാസഹായത്തിനുള്ള തുക സമാഹരിച്ച് നൽകി എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റി. ഹൃദയസംബന്ധമായ അടിയന്തിര ചികിത്സയുമായി ബന്ധപ്പെട്ട് സിപിഐ മുത്തൂർ ബ്രാഞ്ച് കമ്മിറ്റി അംഗം രാകേഷിനു എഐവൈഎഫ് ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുക മേഖല ജോയിൻ സെക്രട്ടറി ലിജു വർഗീസ് കൈമാറി.
സിപിഐ ടൗൺ ലോക്കൽ കമ്മിറ്റി അംഗം അനിൽ കുമാർ ,അനിത പ്രസാദ് എഐവൈഎഫ് ടൗൺ മേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ , കമ്മിറ്റി അംഗങ്ങളായ ജിജോ ചാക്കോ , ഹരികൃഷ്ണൻ , ബിൻസൺ ജോർജ് എന്നിവർ നേതൃത്വം നൽകി.