പാഞ്ഞാൾ:എഐവൈഎഫിന്റെ യൂണിറ്റ്,മേഖല ഇടക്കാല സമ്മേളനങ്ങൾ പൂർത്തികരിച്ച് ജില്ലയിലെ ആദ്യ മണ്ഡലം ക്യാമ്പ് ചേലക്കര മണ്ഡലത്തിൽ സംഘടിപ്പിച്ചു. പാഞ്ഞാൾ ഗ്രാമീണ വായനശാല ഹാളിൽ നടന്ന മണ്ഡലം ക്യാമ്പ് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും, കേരള ക്ഷീര കർഷകനിധി ക്ഷേമനിധി ബോർഡ് ചെയർമാനുമായ വി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ചേലക്കര മണ്ഡലം പ്രസിഡന്റ് വി കെ പ്രവീൺ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ എസ് ദിനേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സാംസ്കാരിക തനിമകൾക്കും സാമവേദം പോലെ സംഗീതത്തിനും ആധാരമായ വളരെ വിശിഷ്ടമായ വിജ്ഞാന പദ്ധതികൾക്കും നിരവധി കലാകാരന്മാർക്കും തറവാടായ ഗ്രാമ പ്രദേശമാണ് പാഞ്ഞാൾ. ഇവിടെ നില നിൽക്കുന്ന വിവിധങ്ങളായ കലകളെയും കലാകാരന്മാരെയും പ്രാചീന മാതൃകയിലുള്ള ശില്പ നിർമാണം മുതൽ പായ നെയ്ത്ത് വരെയുള്ള പ്രവർത്തനങ്ങളെ വികസന സംവിധാനത്തോട് ചേർത്തു നിർത്തി പാഞ്ഞാൾ പഞ്ചായത്തിനെ സാംസ്‌കാരിക പഞ്ചായത്തായി പ്രഖ്യാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ സിപിഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി പ്രദീപ് കുമാർ എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് പറേരി, സംസ്ഥാന കമ്മിറ്റി അംഗം ടി പി സുനിൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം നവ്യ തമ്പി, സിപിഐ ചേലക്കര മണ്ഡലം സെക്രട്ടറി അരുൺ കാളിയത്ത്, അസിസ്റ്റന്റ് സെക്രട്ടറി പി ശ്രീകുമാർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ ആർ സത്യൻ, ശ്രീജ സത്യൻ, സിപിഐ പാഞ്ഞാൾ ലോക്കൽ സെക്രട്ടറി പി കൃഷ്ണൻ കുട്ടി, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ എസ് അഭിരാം, മണ്ഡലം വൈസ് പ്രസിഡന്റ് പി ആർ കൃഷ്ണകുമാർ, മണ്ഡലം ജോയിന്റ് സെക്രട്ടറി അൻവർ മുള്ളുർക്കര തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
ഭാരവാഹികൾ: കെഎസ്.ദിനേഷ് (സെക്രട്ടറി), വികെ പ്രവീൺ(പ്രസിഡന്റ്), പി ആർ കൃഷ്ണകുമാർ (ജോയിന്റ് സെക്രട്ടറി ), അനില വിജീഷ് (ജോയിന്റ് സെക്രട്ടറി), അബ്ദുൾ ഖാദർ (വൈസ് പ്രസിഡന്റ്), അസീസ് മാച്ചാമ്പുള്ളി (വൈസ് പ്രസിഡന്റ്) അടങ്ങിയ ഇരുപത്തൊന്ന് അംഗ മണ്ഡലം കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.