തൃശ്ശൂർ: ചേലക്കര മണ്ഡലത്തിലെ തിരുവില്വാമല മേഖല സമ്മേളനം എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ടി പി സുനിൽ ഉദ്ഘാടനം ചെയ്തു. സി ആർ പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി കെ പ്രവീൺ, ജില്ലാ എക്സിക്യൂട്ടീവ് അംഗം നവ്യ തമ്പി, മണ്ഡലം വൈസ് പ്രസിഡന്റ് പി ആർ കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറി കെ കെ രമേഷ് സിപിഐ ലോക്കൽ സെക്രട്ടറി കെ ആർ സത്യൻ, അസിസ്റ്റന്റ് സെക്രട്ടറി മധു ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.
മേഖല സെക്രട്ടറിയായി എസ് കാർത്തികിനെയും, മേഖല പ്രസിഡന്റായി എസ് അബ്ബാസിനെയും തെരഞ്ഞെടുത്തു.