കോഴിക്കോട്: വയനാട്ടിലെ ദുരിതബാധിതർക്ക് എഐവൈഎഫ് നിർമ്മിച്ചു നൽകുന്ന 10 വീടുകളുടെ നിർമ്മാണ ധന സമാഹരണാർത്ഥം എഐവൈഎഫ് സംഘടിപ്പിച്ച ബുള്ളറ്റ് ചലഞ്ചിലെ വിജയിയെ പ്രഖ്യാപിച്ചു. വേളം ചേരാപുരം സ്വദേശി മുഹമ്മദലി പലോടിയിൽ ആണ് വിജയി. നറുക്കെടുപ്പ് പ്രമുഖ സിനിമാ താരം അപ്പുണ്ണി ശശി നിർവ്വഹിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി ബിനൂപ് അധ്യക്ഷത വഹിച്ചു.
സംസംസ്ഥാന എക്സി. അംഗം ശ്രീജിത്ത് മുടപ്പിലായി, ആക്ടിംഗ് സെക്രട്ടറി അഭിജിത്ത് കോറോത്ത്, സംസ്ഥാന കമ്മിറ്റി അംഗം എൻ അനുശ്രീ, ജില്ലാ ജോ. സെക്രട്ടറി റിയാസ് അഹമ്മദ്, സി കെ ബിജിത്ത് ലാൽ, അനു എൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.