ഡൽഹി: ബോംബ് ഭീഷണിയെത്തുടർന്ന് ദുബായ്-ജയ്പൂർ എയർ ഇന്ത്യ വിമാനം ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഭീഷണി വ്യാജമാണെന്ന് അധികൃതർ അറിയിച്ചു.
ബോംബ് ഭീഷണിയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ജയ്പൂർ വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
189 യാത്രക്കാരുമായി വിമാനം പുലർച്ചെ 1.20ന് സുരക്ഷിതമായി വിമാനത്താവളത്തിൽ ഇറക്കിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ 12.45നാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ്-196 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചത്.