ബെഗുസരായ്: സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെ നാല് ദിവസങ്ങളിലായി ബീഹാറിലെ ബെഗുസരായില്‍ വച്ച് നടന്നുവന്നിരുന്ന എഐഎസ്എഫ് ദേശീയ സമ്മേളനം സമാപിച്ചു. 26 സംസ്ഥാനങ്ങളില്‍ നിന്നായി 520 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
81 അംഗ ദേശീയ കൗണ്‍സിലിനെയും പ്രസിഡന്റായി വിക്കി മഹേശ്വരി(പഞ്ചാബ്) വൈസ് പ്രസിഡന്റുമാരായി സംഘമിത്ര(ഒഡീഷ)അശോക് സ്റ്റാലിന് (തെലങ്കാന)മഹേഷ് കുഞ്ചാം(ഛത്തീസ്ഗഡ്) ദേശീയ ജനറല്‍ സെക്രട്ടറിയായി ദിനേഷ് ശ്രീരംഗരാജ് (തമിഴ്നാട്) സെക്രട്ടിമാരായി പി.കബീര്‍(കേരളം) ശിവ റഡ്ഡി (ആന്ധ്രാപ്രദേശ്) അമീന് ഹംസ(ബീഹാര്‍) ട്രഷറായി വിരാഗ് (മഹാരാഷ്ട്ര) എന്നിവരെയും തെരഞ്ഞെടുത്തു.
കേരളത്തില്‍ നിന്നും ദേശീയ എക്സിക്യൂട്ടീവിലേക്ക് ആര്.എസ്.രാഹുല്‍ രാജിനെയും ,ശ്രേയ രതീഷിനെയും ദേശീയ കൗണ്‍സിലേക്ക് എ.അധിന്, ബിബിന്‍ എബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു.