Saturday, November 23, 2024
spot_imgspot_img
HomeKeralaഎഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും

എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും

ആലപ്പുഴ: ഇന്ത്യൻ ചരിത്രത്തിൽ മറ്റേതൊരു വിദ്യാർത്ഥി സംഘടനയ്ക്കും അവകാശപ്പെടാനാവാത്ത പോരാട്ട ചരിത്രങ്ങൾ തല ഉയർത്തിപ്പിടച്ച് പറയാവുന്ന രാജ്യത്തെ ഏക വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിന്റെ 45-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കമാകും. സംസ്ഥാനത്തെ 5,52,000 അംഗങ്ങളെ പ്രതിനിധീകരിച്ച് 341 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സി കെ സതീഷ് കുമാർ നഗറിൽ ( ടി വി തോമസ് സ്മാരക ടൗൺ ഹാൾ ) ആണ് സമ്മേളനം ചേരുന്നത്. രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ് പി കബീർ പതാക ഉയർത്തും. 10.30 ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ടി ജെ ആഞ്ചലോസ് സ്വാഗതം പറയും.

ഇന്ന് വൈകിട്ട് അഞ്ചിന് ചേരുന്ന സാംസ്കാരിക സദസ് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വയലാർ ശരത് ചന്ദ്ര വർമ്മ അധ്യക്ഷനാകും. കുരീപ്പുഴ ശ്രീകുമാർ, മുരുകൻ കാട്ടാക്കട, കിഷോർ തുടങ്ങിയവർ പങ്കെടുക്കും. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് യു അമൽ നന്ദി പറയും. ചടങ്ങിൽ വിപ്ലവ ഗായിക പി കെ മേദിനിയെ ആദരിക്കും. നാളെ രാവിലെ 10 ന് ’ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കപ്പെടുമ്പോൾ ’ എന്ന വിഷയത്തിൽ നടക്കുന്ന വിദ്യാഭ്യാസ സെമിനാർ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പി സന്തോഷ് കുമാർ എം പി മോഡറേറ്ററാവും. സമ്മേളനം നാളെ സമാപിക്കും.

ദേശീയ ജനറല്‍ സെക്രട്ടറി വിക്കി മഹേശരി, പ്രസിഡന്റ് ശുവം ബാനര്‍ജി, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, റവന്യു മന്ത്രി കെ രാജന്‍, മഹിളാ സംഘം സംസ്ഥാന സെക്രട്ടറി പി വസന്തം, എഐവൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍, എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് എന്‍ ശ്രീകുമാര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, പിഎഫ്സിടി സംസ്ഥാന പ്രസിഡന്റ് ഡോ. സി ഉദയകല തുടങ്ങിയവര്‍ പങ്കെടുക്കും. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അസ്ലം ഷാ നന്ദി പറയും.

ആലപ്പുഴയെ ഇളക്കി മറിച്ചു എഐഎസ്എഫ്: സംസ്ഥാന സമ്മേളന വിളംബര ജാഥ

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares