Sunday, November 24, 2024
spot_imgspot_img
HomeKeralaനിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്;അഡ്മിനഷനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം: എഐഎസ്എഫ്

നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്;അഡ്മിനഷനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം: എഐഎസ്എഫ്

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തകില്‍ അഡ്മിനഷനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് എഐഎസ്എഫ്. ‘കേരള സര്‍വകലാശാലക്ക് കീഴിലെ ആലപ്പുഴ എംഎസ്എം കോളജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് അഡ്മിഷന്‍ നേടിയ സംഭവത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അഡ്മിഷന്‍ മാഫിയാ സംഘങ്ങളെ കുറിച്ചും അന്വേഷിക്കണം’- എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സര്‍വകലാശാലയുടെ പേരില്‍ നിഖില്‍ തോമസ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് വിശദമായ അന്വേഷണം നടത്തേണ്ടതായിട്ടുണ്ട്. എസ്എഫ്‌ഐ നേതാവിന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം. കോളജും സര്‍വകലാശാലയും സര്‍ട്ടിഫിക്കറ്റ് പരിശേധന വേളയില്‍ ജാഗ്രത പുലര്‍ത്താത്തത് ഗുരുതരമായ വീഴ്ചയാണെന്നും എഐഎസ്എഫ് അഭിപ്രാപ്പൈട്ടു. അന്യ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി വാര്‍ത്തകള്‍ ഇത്തരത്തില്‍ വരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിഷന്‍ മാഫിയകളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് എഐഎസ്എഫ് ആവശ്യപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares