തിരുവനന്തപുരം: പരീക്ഷാക്കാലത്തെ സ്വകാര്യ ബസ് സമര പ്രഖ്യാപനം വിദ്യാർത്ഥി വിരുദ്ധമാണെന്ന് എഐഎസ്എഫ്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാവണെമെന്നും എഐഎസ്എഫ് സംസ്ഥാനകമ്മിറ്റി വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് വാർഷിക പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അനിശ്ചിതകാല ബസ് സമരം വന്നാൽ വിദ്യാർത്ഥികളെ അത് പ്രതികൂലമായി ബാധിക്കും. അതിനാൽ സ്വകാര്യ ബസ് യൂണിയനുകൾ തങ്ങളുടെ നിലപാടിൽ നിന്നും പിന്നോട്ട് പോകണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബസ് ചാർജ് വർദ്ധന വൈകുന്നതിൽ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നാളെ മുതൽ അനിശ്ചിതകാല ബസ് സമരം തുടങ്ങുകയാണ്. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.