പന്തല്ലൂർ: എഐഎസ്എഫ് പന്തല്ലൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുരുന്നുകൾക്ക് പഠനോപകരണങ്ങൾ കൈമാറി. പന്തല്ലൂർ , കടമ്പോട് എന്നീ സ്കൂളുകളിലെ നൂറ്റി അൻപതോളം വരുന്ന വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ കൈമാറിയത്.
ഗവൺമെന്റ് വിദ്യാലയങ്ങളിലേക്ക് കുട്ടികൾ ഒഴുകിയെത്തുന്നത് ഇടതുപക്ഷ ഗവൺമെന്റിന്റെ ശ്രമഫലമായാണ്. കഴിഞ്ഞ വർഷം എഐവൈഎഫ്- എഐഎസ്എഫ് നേതൃത്വത്തിൽ പഠനോപകരണ വിതരണവും വിദ്യാലയത്തിലെ ചുമരുകളിൽ പെയിന്റിംഗും നടത്തിയിരുന്നു.