തിരുവനന്തപുരം: എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുളള പതാക ദിനം ഇന്ന് ആചരിക്കും. പുന്നപ്ര‑വയലാർ രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടേയും സ്മരണകൾ ഉറങ്ങുന്ന ആലപ്പുഴയുടെ മണ്ണിൽ ഏപ്രിൽ 18, 19 തീയതികളിലാണ് എഐഎസ്എഫ് സംസ്ഥാന സമ്മേളനം നടക്കുന്നത്.
സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുളള ദീപശിഖാ, പതാക ജാഥകൾ ഈ മാസം 18 ന് സംഘടിപ്പിക്കും. 18ന് രാവിലെ 7.30 ന് വയലാറിൽ ധീര രക്തസാക്ഷി സി കെ സതീഷ് കുമാറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രയാണമാരംഭിക്കും. കൃഷി മന്ത്രി പി പ്രസാദ് ജാഥ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷാ രാജു ജാഥ നയിക്കും.
ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നുമാണ് ദീപശിഖ ജാഥ പ്രയാണമാരംഭിക്കുന്നത്. രാവിലെ 8 ന് റവന്യൂ മന്ത്രി കെ രാജൻ ജാഥ ഉദ്ഘാടനം ചെയ്യും. അഷിത വിദ്യാർത്ഥിനി വേദി സംസ്ഥാന കൺവീനർ മോഹിതാ മോഹൻ ജാഥ നയിക്കും.