എഐഎസ്എഫ് മുഖ മാസിക സ്റ്റുഡന്റ്സ് ആക്ഷൻ തിരികെ വരുന്നു. എഐഎസ്എഫ് സ്ഥാപക ദിനത്തിൽ മാസികയുടെ പുനപ്രസിദ്ധീകരണ പതിപ്പ് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഔദ്യോഗികമായി പുറത്തിറക്കി. വിദ്യാർത്ഥി സമൂഹത്തിന്റെ അവകാശ പോരാട്ടങ്ങൾക്ക് ആവേശം പകർന്നു നിലനിന്നിരുന്ന മാസികയായിരുന്നു സ്റ്റുഡന്റ്സ് ആക്ഷൻ.
രാജ്യത്ത് വിദ്യഭ്യാസ മേഖലയെ തകർക്കുന്നതിനായി ആവിഷ്കരിക്കുന്ന നടപടികൾക്കെതിരെ ശബ്ദമുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് മാസിക പുനപ്രസിദ്ധീകരിക്കുന്നത്. കാര്യമാത്ര പ്രസക്തമായ നിരവധി വിഷയങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ ചർച്ചയാക്കുക എന്നതും മാസികയുടെ ഉദ്ദേശ ലക്ഷ്യമാണ്. എഐഎസ്എഫിന്റെ പോരാട്ടങ്ങൾക്ക് ആവേശം പകരാൻ എഐഎസ്എഫിന്റെ മുഖ മാസിക സ്റ്റുഡന്റ്സ് ആക്ഷൻ മാസികയുടെ രണ്ടാം വരവിലൂടെ സാധ്യമാവും.