തൃശ്ശൂർ: രാജ്യത്ത് അനിയന്ത്രിതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ പാചക വാതക വിലക്കയറ്റത്തിനെതിരെ എഐഎസ്എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.
എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അർജുൻ മുരളീധരൻ അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ചിന്നു ചന്ദ്രൻ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷെബീർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സനൽ കുമാർ, അനീഷ് വി എൻ, എഐഎസ്എഫ് ജില്ല സെക്രട്ടറി അഖിലേഷ്, ജോയിൻ സെക്രട്ടറി മീനുട്ടി ടി ടി, അഭിറാം സുകുമാരൻ, വൈസ് പ്രസിഡന്റ് ഋത്വിക്ക് രാഹുൽ പ്രകാശ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.