Thursday, June 5, 2025
spot_imgspot_img
HomeKeralaമുടി ശരിയായി വെട്ടിയില്ല എന്ന് ആരോപണം, വിദ്യാർത്ഥിയെ പുറത്ത് നിർത്തി; പ്രതിഷേധവുമായി എഐഎസ്എഫ്

മുടി ശരിയായി വെട്ടിയില്ല എന്ന് ആരോപണം, വിദ്യാർത്ഥിയെ പുറത്ത് നിർത്തി; പ്രതിഷേധവുമായി എഐഎസ്എഫ്

അടൂർ: മുടി ശരിയായി വെട്ടിയില്ല എന്ന് ആരോപിച്ച് വിദ്യാർത്ഥിയെ പുറത്ത് നിർത്തിയ സംഭവത്തിൽ  അടൂർ ഹോളി ഏഞ്ചൽസ്  സ്കൂളിലേക്ക് എഐഎസ്എഫ് പ്രതിഷേധം സംഘടിപ്പിച്ചു.  കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിയെ മുടി ശരിയായ രീതിയിൽ വെട്ടിയില്ല എന്നതിനെ തുടർന്ന് ഒരു മണിക്കൂറിൽ അധികം സമയം പുറത്തു നിർത്തിയത്.

ഇതിനെതിരെയാണ് എഐ എസ് എഫ് പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രവർത്തകരെ സ്കൂൾ ഗേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു.  വിദ്യാർത്ഥികൾ മുടി വെട്ടാത്തതിന്റെ പേരിലും മലയാളം സംസാരിക്കുന്നതിന്റെ പേരിലും ഫൈൻ ഉൾപ്പെടെ ഏർപ്പെടുത്തുന്ന ഒരു സ്കൂളാണിതെന്ന് എ ഐ എസ് എഫ് ആരോപിച്ചു . ഇക്കാര്യങ്ങൾക്കൊക്കെ ഒരു തീർപ്പ് കൽപ്പിക്കുന്നത് വരെ പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്ന് എ ഐ എസ് എഫ് നേതൃത്വം വ്യക്തമാക്കി.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares