Sunday, November 24, 2024
spot_imgspot_img
HomeKeralaസർവകലാശാലകളെ കാവിവത്കരിക്കാനുള്ള ​​ഗവർണറുടെ നീക്കം; രാജ്ഭവൻ മാർച്ചുമായി എഐഎസ്എഫ്

സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ​​ഗവർണറുടെ നീക്കം; രാജ്ഭവൻ മാർച്ചുമായി എഐഎസ്എഫ്

കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ​ഗവർണർ ആരിഫ് മുഹമ്മദ്ഖന്റെ ശ്രമങ്ങൾക്കെതിരെ എഐഎസ്എഫ് രാജ്ഭവൻ മാർച്ച് ഇന്ന് സംഘടിപ്പിക്കും. ഭരണഘടന പദവിയിലിരിക്കെ ആർഎസ്എസ് നേതാക്കൾക്കൊപ്പം നിന്ന് സംസ്ഥാനത്തെ കലാലയങ്ങൾ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ചാൻസലർ കൂടിയായ ​ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധമാണ് എഐഎസ്എഫ് നടത്തുന്നത്. ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്ത വിദ്യാര്‍ത്ഥികളുടെ അധികയോഗ്യത എന്താണെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കണമെന്ന് ഹൈക്കോടതി പോലും ചോദിക്കേണ്ടിവന്നു. ഈ സഹചര്യത്തിലും തന്റെ തീരുമാനവുമായി മുന്നോട്ട് പോകുന്ന സ്വേച്ഛാധിപത്യ മനോഭാവമാണ് ​ഗവർണർ കാണിക്കുന്നതെന്ന് നേരത്തെ എഐവൈഫ് അടക്കമുള്ള സംഘടനകൾ ആരോപിച്ചിരിന്നു.

ഭരണഘടന വ്യവസ്ഥകൾ കാറ്റിൽപറത്തിക്കൊണ്ടുള്ള രാഷ്ട്രീയ അഴിഞ്ഞാട്ടത്തിലൂടെ കേരളീയ പൊതു സമൂഹത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് ആരിഫ് മുഹമ്മദ്‌ ഖാൻ സ്വീകരിക്കുന്നത്. ഭരണഘടന വിരുദ്ധനായ ​ഗവർണറെ പിൻവലിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടിരുന്നു. ചാൻസലർ എന്ന നിലയിൽ അവിടത്തെ മൂല്യങ്ങൾ സംരക്ഷിക്കേണ്ട ​ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുക എന്ന ​ഗൂഢലക്ഷ്യമാണ് കേരളത്തിൽ നടപ്പാക്കുന്നത്.

സർവകലാശാലയുടെ സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും ജനാധിപത്യ പരമായി നടക്കുന്ന തെരഞ്ഞെടുപ്പുകളെ പോലും അട്ടിമറിക്കാനുള്ള ശ്രമമാണ് ​ഗവർണർ ആർഎസ്എസിന്റെ കൂട്ടുപിടിച്ച് നടപ്പാക്കുന്നത്. സെനറ്റിലേക്ക് അർഹതപ്പെട്ട് തെരഞ്ഞെടുത്ത ആളുകളെ ഒഴിവാക്കി പകരം എബിവിപിയുടെയും ആർഎസ്എസിന്റെയും ആളുകളെ തിരികികയറ്റാനാണ് ​ഗവർണർ ശ്രമിക്കുന്നത്. അതാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കണ്ടതെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി.

ഗവർണ്ണർക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡിസംബർ 27 ന് രാജ്ഭവനിലേക്ക് ആയിരങ്ങൾ പങ്കെടുക്കുന്ന യുവജന മാർച്ച്‌ എഐവൈഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഗവർണ്ണർക്ക് യഥാർത്ഥ ഭരണഘടനയുടെ മൂല്യങ്ങൾ എന്തെന്ന് മനസില്ലാക്കികൊടുക്കുന്നതിനു ഇന്ത്യൻ ഭരണഘടന കൈമാറുകയും ചെയ്യും മെന്നും എഐവൈഎഫ് വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares