എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് കാനം രാജേന്ദ്രൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം തികയുകയാണ്.എ ഐ എസ് എഫിലൂടെ തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച സഖാവ് എന്നും എ ഐ എസ് എഫ് പ്രവർത്തകർക്ക് മാർഗ ദർശനമായി കൂടെയുണ്ടായിരുന്നു. എ ഐ എസ് എഫിന്റെ ദൈനം ദിന പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലും നേതാക്കളുമായി നിരന്തരം ആശയ സംവാദം നടത്തുന്നതിലും ബദ്ധ ശ്രദ്ധാലുവായിരുന്നു സഖാവ്.
വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങളിൽ എ ഐ എസ് എഫിന്റെ നിലപാടിനെ എന്നും ശ്ളാഘിക്കുമായിരുന്ന സഖാവ് ആവശ്യമായ നിർദേശങ്ങൾ നൽകി കൂടെ നിൽക്കുകയും ചെയ്യുമായിരുന്നു.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളും സമരങ്ങളും സഖാവ് പ്രത്യേകം തന്നെ ശ്രദ്ധിക്കുമായിരുന്നു.ഭാരവാഹികളെ നിരന്തരം വിളിച്ചു സംസാരിക്കുകയും ചെയ്യും.
നിലപാടുകളിലെ ആ കാർക്കശ്യo ലോ അക്കാദമി സമര കാലയളവിൽ കേരളം കണ്ടു.
വിമർശിക്കുമ്പോൾ പോലും നിറഞ്ഞു നിന്ന സ്നേഹം ഞങ്ങൾ അനുഭവിച്ചിരുന്നു.എ ഐ എസ് എഫ് പ്രവർത്തകർ പിതൃ വാത്സല്യമാണ് സഖാവിൽ നിന്ന് അനുഭവിച്ചിരുന്നത്.രാജ്യം ഭരിക്കുന്ന ബിജെപി ഗവണ്മെന്റിന്റെ നയങ്ങൾ ജന ജീവിതങ്ങളെ അക്ഷരാർത്ഥത്തിൽ അനിശ്ചിതത്വത്തിലാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാനം ദിനം ആചരിക്കുന്നത്.മോദി സർക്കാർ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും നിലനിർത്താനുമാണ് ഭരണാരംഭം മുതൽ ഇത്തരം വികല നയങ്ങളെ നിരന്തരമായി ഉപയോഗിക്കുന്നത്. ബഹുകക്ഷി സമ്പ്രദായത്തെ അപ്രസക്തമാക്കി സമസ്താധികാരങ്ങൾ കോർപറേറ്റ് നയങ്ങൾ മുഖ മുഖ മുദ്രയാക്കിയ ഏക ഭരണ സംവിധാനത്തിൽ കേന്ദ്രീകരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അനിയന്ത്രിതമായ സ്വകാര്യവൽക്കരണവും, സേവനങ്ങളെ ഏറ്റവും ഉയർന്ന ലാഭത്തിന് വിൽക്കാനുള്ള ഒരു വാണിജ്യ ചരക്കായി മാത്രം കാണുന്ന നയവും പിന്തുടരുന്ന കേന്ദ്രം, തൊഴിൽ മേഖലയിലടക്കം ചൂഷണം ശക്തിപ്പെടുത്തുകയാണ്.
വിദ്യാഭ്യാസ സമ്പ്രദായത്തിൽ അനധികൃതമായി ഇടപെട്ട് കൊണ്ട് പാഠ്യപദ്ധതിയും പാഠപുസ്‌തകവും ഹിന്ദുത്വവൽക്കരിക്കുന്ന സമീപനം സ്വീകരിക്കുന്നു. വർഗീയവത്കരണത്തിന് ‘എൻസിഇആർടി’യെ പോലും ദുരുപയോഗം ചെയ്തു കൊണ്ടുള്ള
നീക്കങ്ങളാണ് അരങ്ങേറുന്നത്. അതോടൊപ്പം ജനാധിപത്യ മതേതര വ്യവസ്ഥയില്‍ ഭരണപരവും സാമൂഹികവുമായ വിഷയങ്ങളില്‍
മതത്തെ നിരന്തരം പ്രതിഷ്ഠിക്കുന്നു. നീതിയുക്തമായും വസ്തുനിഷ്ഠമായും പ്രവര്‍ത്തിക്കേണ്ട ജുഡീഷ്യൽ സംവിധാനങ്ങളെ പോലും ഭരണണാധികാരമുപയോഗിച്ച് ചൊൽപടിക്ക് നിർത്തുന്ന കാഴ്ചയും ഇന്ന് രാജ്യം ദർശിക്കുന്നു. രാജ്യം ഇത്തരത്തിൽ സംഘ പരിവാറിന്റെ ജന ദ്രോഹ ഭരണത്തിൻ കീഴിൽ അപകടകരമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ ശക്തമായ പ്രക്ഷോഭങ്ങളിലൂടെ നാം ഇന്ത്യയെ വീണ്ടെടുക്കേണ്ടതുണ്ട്.അത്തരം പോരാട്ടങ്ങൾക്ക് സഖാവ് കാനത്തിന്റെ ഓർമ്മകൾ നമുക്ക് കരുത്തും ആവേശവുമായിരിക്കും.