Friday, November 22, 2024
spot_imgspot_img
HomeKeralaവയനാട് ദുരന്തബാധിത പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യും: എഐഎസ്എഫ്

വയനാട് ദുരന്തബാധിത പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യും: എഐഎസ്എഫ്

തിരുവനന്തപുരം: വയനാട് ദുരന്ത ഭൂമിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി വയനാട്ടിലെ ചൂരല്‍മലയും മുണ്ടക്കൈയും മാറുകയാണ്. ഓരോ നിമിഷവും മരണസംഖ്യയുടെ കോളം തിരുത്തപ്പെടുകയാണ്. ഈ നിമിഷം വരെ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മുന്നൂറ് കടന്നിരിക്കുന്നു.

വയനാട് ചുരൽമല, മുണ്ടക്കെ മേഖലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് എ ഐ എസ് എഫിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യും. അതോടൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള അവസരങ്ങൾ ഒരുക്കുന്നതടക്കമുള്ള പദ്ധതികളും എ ഐ എസ് എഫ് ലക്ഷ്യമിടുന്നു. എ ഐ എസ് എഎഫ് നേതൃത്വം നൽകുന്ന ഉദ്യമത്തിന് മുഴുവൻ ബഹുജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares