Friday, November 22, 2024
spot_imgspot_img
HomeKeralaഇംഗ്ലീഷ് അധ്യാപകനിയമനത്തിനായി കെഇആർ ചട്ടം ഭേദഗതി വരുത്തുന്നതിന് സർക്കാർ ഇടപെടുക : എഐഎസ്എഫ്

ഇംഗ്ലീഷ് അധ്യാപകനിയമനത്തിനായി കെഇആർ ചട്ടം ഭേദഗതി വരുത്തുന്നതിന് സർക്കാർ ഇടപെടുക : എഐഎസ്എഫ്

തിരുവനന്തപുരം: കേരളത്തിലെ 642 എയ്ഡഡ്,ഗവൺമെന്റ് സ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് ഇംഗ്ലീഷ് ബിരുദധാരികളായ അധ്യാപകരെ നിയമിക്കുന്നതിന് കെഇആർ ചട്ടം തടസ്സമായി നിൽക്കുന്നു. ഇതിൽ ഭേദഗതി വരുത്താൻ സർക്കാർ ഇടപെടണമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കേരള എഡ്വുക്കേഷൻ റൂൾ പ്രകാരം 8 മുതൽ 10 വരെ ഉള്ള ക്ലാസ്സുകളിൽ 5 ഡിവിഷൻ ഉണ്ടെങ്കിൽ മാത്രമേ ഇംഗ്ലീഷ് അധ്യാപക നിയമനം സാധ്യമാക്കുകയുള്ളൂ. 600 ൽ പരം സ്കൂളുകളിൽ 5 ഡിവിഷനിൽ കുറവായതിനാൽ ഈ ചട്ടത്തിൻ്റെ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപക നിയമനം സാധ്യമായിട്ടില്ല.

ഇംഗ്ലീഷിൽ ബിരുദവും ബിഎഡും ഉള്ള അധ്യാപകർക്ക് മാത്രമേ സ്കൂളുകളിൽ പഠിപ്പിക്കാവു എന്ന സർക്കാർ ഉത്തരവ് 2001ൽ വന്നതാണെങ്കിലും നിലവിൽ ഇത് പാലിക്കപ്പെട്ടിട്ടില്ല. 2003ൽ സർക്കാർ ഉത്തരവുപ്രകാരം മറ്റ് ഭാഷാ വിഷയത്തിന് തുല്ല്യമായ പ്രാധാന്യം ഇംഗ്ലീഷിനും നൽകണമെന്ന് വിധി ഉണ്ടായിട്ടുണ്ടെങ്കിലും ഇംഗ്ലീഷ് ഒരു കോർ വിഷയമയാണ് ഇന്നും പരിഗണിക്കപ്പെടുന്നത്.

കുട്ടികളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്ന ഇത്തരം നടപടി തുടരുന്നത് സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇംഗ്ലീഷിനെ ഒരു ഭാഷാവിഷയമായി പരിഗണിച്ച് കെഇആർ ചട്ടം ഭേദഗതി വരുത്തി ഇംഗ്ലീഷ് ബിരുദദാരികളയ അധ്യാപകരെ ഈ സ്കൂളുകളിലെല്ലാം നിയമിക്കുന്നതിന് സർക്കാർ ഇടപെടൽ നടത്തണമെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് ആർ എസ് രാഹുൽ രാജും സെക്രട്ടറി പി കബീറും ആവശ്യപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares