പട്ടാമ്പി: എഐഎസ്എഫ് 46-ാം സംസ്ഥാന സമ്മേളനം ഇന്നുമുതൽ വെള്ളിയാഴ്ച വരെ പട്ടാമ്പിയിൽ നടക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്നാരംഭിക്കുന്ന പതാക, കൊടിമര ജാഥകൾ വൈകിട്ട് സമ്മേളന നഗരിയിലെത്തിച്ചേരും. തുടർന്ന് വൈകിട്ട് നാലിന് നടക്കുന്ന സംസ്കാരിക സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (ചോലക്കൽ ടവറിന് സമീപം) സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽരാജ് അധ്യക്ഷത വഹിക്കും. കവി മുരുകൻ കാട്ടാക്കട, ഗാനരചയിതാവ് ബി കെ ഹരിനാരായണൻ എന്നിവർ സംസാരിക്കും. വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ സെമിനാർ, പ്രതിനിധി സമ്മേളനം എന്നിവയുമുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടി പി കബീർ, ജോയിന്റ് സെക്രട്ടറി കെ ഷിനാഫ്, സ്വാഗതസംഘം കൺവീനർ ഒകെ സെയ്തലവി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.