തിരുവന്തപുരം: അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും 13 ജില്ലാ കേന്ദ്രങ്ങളിലേക്കും എഐഎസ്എഫ് വിദ്യാർത്ഥി മാർച്ചുകൾ സംഘടിപ്പിക്കും.
കോവിഡാനന്തര കലഘട്ടത്തിൽ പുത്തൻ പ്രതീക്ഷകളോട്കൂടി കലാലയങ്ങൾ ചുവട് വെയ്ക്കുമ്പോൾ പുത്തൻ ദേശീയ വിദ്യാഭ്യാസത്തിൻ്റെ മറപ്പറ്റി കലാലയങ്ങളെ കച്ചവടകാവി വത്കരിക്കാനുള്ള ശ്രമമാണ് കേന്ദ്ര ഗവൺമെൻ്റ് നടത്തുന്നത്.
എൻഇപി 2020 ന് പകരം സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിക്കുക, കലാലയ രാഷ്ട്രീയ സംരക്ഷണത്തിനായി നിയമ നിർമ്മാണം നടത്തുക, യൂണിവേഴ്സിറ്റി ഫീസ് ഏകീകരിക്കുക, ഹയർ സെക്കണ്ടറി രംഗം വരെ സൗജന്യ യാത്ര അനുവദിക്കുക, ഉച്ചഭക്ഷണം നൽകുക, സമയബന്ധിതമായി യൂണിഫോം വിതരണം ചെയ്യുക എന്നിവയുൾപ്പെടെ 52 ആവശ്യങ്ങൾ അടങ്ങിയ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ചുകൾ സംഘടിപ്പിക്കുന്നത്.
അവകാശപത്രിക എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. റവന്യു വകുപ്പ് മന്ത്രി കെ രാജൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് ആർ എസ്സ് രാഹുൽ രാജ് എന്നിവർ സന്നിഹിതരായിരുന്നു.