മുവാറ്റുപുഴ: എഐഎസ്എഫ് സംസ്ഥാന ശിൽപശാല മൂവാറ്റുപുഴയിൽ വച്ച് നാളെ നടക്കും. വൈഎംസിഎ ഹാളിൽ ചേരുന്ന ശിൽപശാല റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിക്കും.
എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ രാഹുൽ രാജ് അധ്യക്ഷത വഹിക്കം. സംസ്ഥാന സെക്രട്ടറി പി കബീർ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, സി പിഐ സംസ്ഥാന എക്സിക്യൂട്ടീ വ് അംഗങ്ങളായ കമല സദാനന്ദൻ, കെ കെ അഷറഫ്, സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ എന്നിവർ സംസാരിക്കും. സംഘാടക സമിതി കൺവീനർ എൽദോ എബ്രഹാം സ്വാഗതവും സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ നന്ദിയും പറയും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശിൽപശാലയിൽ മന്ത്രി കെ രാജൻ, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, ഡോ. എൻ ശ്രീകുമാർ, ഡോ. ശ്യാംലാൽ, ഐടി വിദഗ്ധൻ ദിനേശ് രഘുനാഥ് തുടങ്ങിയവർ പങ്കെടുക്കും.