നീറ്റ്-നെറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി എഐഎസ്എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി തൃശ്ശൂർ ബിഎസ്എൻഎൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഹിന്ദുത്വ-കോർപ്പറേറ്റ് ഭരണകൂടത്തിന്റെ പദ്ധതിയുടെ ഏറ്റവും വലിയ ഇരകളിലൊന്നായി വിദ്യാഭ്യാസ മേഖലയെ പരിവർത്തിപ്പിക്കുന്നതിന്റെ പലവിധ അനുഭവങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് നീറ്റ് – യു ജി, യു ജി സി – നെറ്റ് പരീക്ഷ ക്രമക്കേടെന്നും ആയതിനാൽ ഇതിനെതിരെ വ്യാപകമായ അന്വേഷണം വേണമെന്നും എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഉദ്ഘാടനം ചെയ്തുകൊണ്ട് അവശ്യപ്പെട്ടു.
എഐഎസ്എഫ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അർജുൻ മുരളീധരൻ സമരത്തിന് അധ്യക്ഷത വഹിച്ചു, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മീനുട്ടി ടി ടി, എഐഎസ്എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം അഭിറാം കെഎസ് എന്നിവർ സമരത്തിന് അഭിവാദ്യങ്ങൾ സംസാരിച്ചു എ ഐ എസ് എഫ് ജില്ലാ സഹഭാരവാഹികളായ അമൃത, ശിവപ്രിയ എ ഐ എസ് എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം അക്ഷയ് കെ എസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി, എ ഐ എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് അരവിന്ദ് കെ എസ് സമരത്തിന് നന്ദി പറഞ്ഞു