ഇരിങ്ങാലക്കുട : ചരിത്ര സത്യങ്ങളെയും നവോത്ഥാന പോരാട്ടങ്ങളെയും യഥാർത്ഥ ഇന്ത്യൻ ചരിത്രത്തേയും ബിജെപി സർക്കാർ ഭയക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എൻസിഈആർടി യുടെ പാഠപുസ്തകങ്ങളിൽ നിന്നും മുഗൾ സാമ്രാജ്യത്വത്തെയും, ഗാന്ധി വധവും, ആർഎസ്എസ് നിരോധനവും പരിണാമസിദ്ധാന്തവും എല്ലാം തുടച്ചു നീക്കുന്നത്.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാതെ കൃത്രിമ ചരിത്രം രചിച്ച് സ്വയം അപഹാസ്യരവുക ആണ് ഇന്ത്യയിലെ സംഘപരിവാർ ഭരണകൂടം.
എഐഎസ്‌എഫ് തൃശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എഐഎസ്‌എഫ് സംസ്ഥാന സെക്രട്ടറി പി. കബീർ.രാജ്യത്തിന്റെ അഭിമാനം നെറുകയിൽ എത്തിച്ച ഇന്ത്യൻ വനിത ഗുസ്തി താരങ്ങൾ ഇന്ത്യയുടെ തെരുവുകളിൽ സമരം സംഘടിപ്പിക്കുമ്പോഴും അതിനു മുഖം കൊടുക്കാതെ നടക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ബേട്ടി ബച്ചാവോ എന്ന മുദ്രാവാക്യം തന്നെ ഇപ്പോൾ മറന്നിരിക്കുന്നു എന്ന് വർത്തമാനകാല ഇന്ത്യ നമുക്ക് മുന്നിൽ തുറന്നുകാട്ടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലയിൽ വിദേശനിക്ഷേപം കൊണ്ടുവരാനും വിദേശ സർവകലാശാലകൾ ആരംഭിക്കുവാനുള്ള നീക്കം എതിർക്കപ്പെടേണ്ടതാണ്.
എഐഎസ്എഫ് ജില്ലാ പ്രസിഡൻറ് അർജുൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ എ ഐ എസ് എഫ് സംസ്ഥാന പ്രസിഡൻറ് ആർ എസ് രാഹുൽ രാജ്, സി.പി.ഐ ജില്ലാ അസി: സെക്രട്ടറി ടി ആർ രമേഷ് കുമാർ , സംസ്ഥാന കൗൺസിൽ അംഗം വി.എസ് സുനിൽകുമാർ , ജില്ലാ ട്രഷറർ ടി.കെ സുധീഷ് , ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എസ് ജയ, ടി.പ്രദീപ്കുമാർ , കെ ശ്രീകുമാർ , എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ,ജില്ലാ കൗൺസിൽ അംഗം അനിത രാധാകൃഷ്ണൻ, എൻ കെ ഉദയപ്രകാശ് ,എഐഎസ് എഫ് സംസഥാന വൈസ് പ്രസിഡന്റ് ടി.ടി മീനുട്ടി എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി സ്വാഗതവും എ ഐ എസ് എഫ് ഇരിഞ്ഞാലക്കുട മണ്ഡലം സെക്രട്ടറി മിഥുൻ പോട്ടോക്കാരൻ നന്ദിയും രേഖപ്പെടുത്തി.