Thursday, November 21, 2024
spot_imgspot_img
HomeKeralaഭീഷണിയും വെല്ലുവിളിയും തരണം ചെയ്തു; നാട്ടകം ഗവൺമെന്റ് കോളേജിൽ എഐഎസ്എഫ് വിജയത്തിന് പോരാട്ടത്തിന്റെ തിളക്കം

ഭീഷണിയും വെല്ലുവിളിയും തരണം ചെയ്തു; നാട്ടകം ഗവൺമെന്റ് കോളേജിൽ എഐഎസ്എഫ് വിജയത്തിന് പോരാട്ടത്തിന്റെ തിളക്കം

കോട്ടയം: എം ജി സർവകലാശാല തെരഞ്ഞെടുപ്പിൽ നാട്ടകം ഗവ. കോളേജിൽ എഐഎസ്എഫ് വിജയത്തിന് പോരാട്ടത്തിന്റെ തിളക്കം. വിവിധ സീറ്റുകളിലേക്ക് മത്സരിച്ച എഐഎസ്എഫ് പ്രവർത്തകർ വലിയ പ്രതിസന്ധികളെ മറികടന്നാണ് ചരിത്ര വിജയം സ്വന്തമാക്കിയത്.

ഏറെ കാലങ്ങളായി എസ്എഫ്ഐയുടെ ആധിപത്യത്തിൽ ഉള്ളതാണ് നാട്ടകം ഗവ.കോളജ്. ഇവിടെ എഐഎസ്എഫ് അടക്കം മറ്റു സംഘടന പ്രതിനിധികൾക്ക് മത്സര രംഗത്തേക്ക് കടന്നു വരുന്നത് അപ്രാപ്യമായിരുന്നു. ഇത്തവണ മത്സരത്തിനെത്തിയ എഐഎസ്എഫ് പ്രവർത്തകരുടെ നാമനിർദ്ദേശ പത്രിക നിസാര കാരണങ്ങൾ പറഞ്ഞു തള്ളിയിരുന്നു.

കോളജ് പ്രിൻസിപ്പലിനും യുണിവേഴ്സിറ്റി വൈസ് ചാൻസിലർക്കും പരാതി നൽകിയെങ്കിലും നോമിനേഷൻ തള്ളിയ നടപടി ശരിവെയ്ക്കുകയാണുണ്ടായത്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് 28 -ാം തീയതി എഐഎസ്എഫിന് അനുകൂലമായ വിധി ഉണ്ടായി. ഏതാനും മണിക്കൂറുകൾ മാത്രമാണ് എഐഎസ്എഫ് സ്ഥാനാർത്ഥികൾക്ക് പ്രചരണത്തിന് സമയം കിട്ടിയതെങ്കിലും മികവാർന്ന നേട്ടം കൈവരിക്കാൻ ആയതിതിന്റെ സന്തോഷത്തിലാണ് പ്രവർത്തകർ ഒന്നാകെ.

ഒന്നാം വർഷ പി.ജി റപ്രസന്റേറ്റീവായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി നിഖിൽ ബാബു വിജയിച്ചു. ഒന്നാം വർഷ പി ജി വിദ്യാർത്ഥികളുടെ ആകെ പോൾ ചെയ്ത 82 വോട്ടിൽ 56 വോട്ട് നേടിയാണ് നിഖിലിന്റെ വിജയം.ലേഡി റപ്രസന്റേറ്റീവായി മത്സരിച്ച സീതാ ലക്ഷ്മി 230 വോട്ടുകൾ നേടി വിജയിച്ചു. എസ്എഫ്ഐക്ക് ഇത്തവണ ഇവിടെ ചെയർമാൻ സ്ഥാനവും നഷ്ടമായി. ചെയർമാനായി സ്വതന്ത്രനാണ് ജയിച്ചത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares