കൊല്ലം: കേരള യൂണിവേഴ്സിറ്റിയിലെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ എഐഎസ്എഫിനു ഉജ്വല വിജയം. കൊട്ടാരക്കര ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ എഐഎസ്എഫ് യൂണിയൻ സ്വന്തമാക്കി. ചെയർമാൻ മനീഷ് എം, വൈസ് ചെയർമാൻ -അർജുന, ജനറൽ സെക്രട്ടറി -നോഹിൻ, യുയുസി -അക്ഷയ്, ആർട്‌സ് ക്ലബ് സെക്രട്ടറി- വിഷ്ണുമായ, മാഗസിൻ എഡിറ്റർ ബിറ്റു (സ്വതന്ത്ര), ലേഡി റെപ്- അപർണ എന്നിവരാണ് വിജയിച്ചത്.
എൻഎസ്എസ് കൊട്ടിയം കോളജിൽ യൂണിയൻ എഐഎസ്എഫ് നേടി. ചെയർമാൻ ആകാശ്, വൈസ് ചെയർമാൻ ദിയ എസ് നസ്രീൻ, ജനറൽ സെക്രട്ടറി ശീതൾ എസ്, യുയുസിമാരായി വിഥുൻ, കാർത്തിക്ക് എന്നിവരും മാഗസിൻ എഡിറ്ററായി ഹേമന്ത് എച്ച്, ആർട്സ് ക്ലബ് സെക്രട്ടറി വിഷ്ണു സി, സ്പോർട്സ് സെക്രട്ടറി ആദിൽ സുന്ദർ, ഒന്നാം വർഷ പ്രതിനിധി പൂജ, രണ്ടാം വർഷ പ്രതിനിധി മഞ്ജരി, മൂന്നാം വർഷ പ്രതിനിധി തീർത്ഥ, വനിതാ പ്രതിനിധി മേഘ, ഹിസാന, ഇതിന് പുറമെ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, എക്കണോമിക്സ്, കോമേഴ്സ്, ഇംഗ്ലീഷ് എന്നീ അസോസിയേഷനിൽ ശ്രീലക്ഷ്മി, ദേവിക, റിമസാ, ചന്ദന, വിശാഖ്, കീർത്തി എന്നിവരും വിജയിച്ചു.
കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയോസ് കോളജിൽ വനിതാ പ്രതിനിധി കല്യാണി എസ് കെ, രണ്ടാം വർഷ ബിരുദ പ്രതിനിധി റാണ മറിയം സണ്ണി, ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രതിനിധി അതുൽ പ്രതീഷ് എന്നിവർ വിജയിച്ചു.
ടികെഎം കോളജിൽ മാഗസിൻ എഡിറ്റർ, ഇംഗ്ലീഷ്, ബികോം അസോസിയേഷനുകളും എഐഎസ്എഫ് വിജയിച്ചു. കൊട്ടിയം എൻഎസ്എസ് ലോ കോളജിൽ മാഗസിൻ എഡിറ്റർ എഐഎസ്എഫ് സ്ഥാനാർത്ഥി ഗ്രീഷ്മ വിജയിച്ചു. കൊല്ലം എസ് എൻ കോളജിൽ ഇരുപത്തി രണ്ട് ക്ലാസ് പ്രതിനിധികൾ വിജയിക്കുകയും ജേർണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ അസോസിയേഷനും എഐഎസ്എഫ് നേടി.
പത്തനാപുരം അയ്യങ്കാളി കോളജ് അഞ്ച് ക്ലാസ് പ്രതിനിധികളും പുനലൂർ എസ്.എൻ 123, സെൻ്റ് കോളജിൽ ആറ്, ചാത്തന്നൂർ എസ്എൻ കോളജിൽ മൂന്ന്, കൊല്ലം എസ്.എൻ വനിത കോളജിൽ അഞ്ച് എന്നിങ്ങനെ ക്ലാസ് പ്രതിനിധികൾ വിജയിച്ചു.
തെരഞ്ഞെടുപ്പിൽ എഐഎസ്എഫ് ഉജ്ജ്വല വിജയം സമ്മാനിച്ച വിദ്യാർത്ഥികളെ എഐഎസ്എഫ് ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ് പ്രസിഡൻ്റ് ശ്രീജിത്ത് സുദർശൻ എന്നിവർ അഭിവാദ്യം ചെയ്തു.