Thursday, November 21, 2024
spot_imgspot_img
HomeIndiaഉയരുന്ന വെല്ലുവിളികളും കാത്തിരിക്കുന്ന ചുമതലകളും

ഉയരുന്ന വെല്ലുവിളികളും കാത്തിരിക്കുന്ന ചുമതലകളും

അമർജിത് കൗർ (എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി)

ഐടിയുസി ദേശീയ ജനറൽ കൗൺസിൽ യോഗം 2022 ഫെബ്രുവരി 5 മുതൽ 7 വരെ ഹൈദരാബാദിൽ നടന്നു . രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെ സംഭവവികാസങ്ങളെ കുറിച്ചു ഗൗരവതരമായ ചർച്ചകൾ നടക്കുകയുണ്ടായി. രാജ്യത്തെ ബാധിക്കുന്ന മോദി ഭരണകൂടത്തിന്റെ ജനവിരുദ്ധ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങളെ ചെറുത്തു തോല്പിക്കാനും വർഗ്ഗപരമായ ഐക്യം ഊട്ടി വളർത്തിക്കൊണ്ടു വമ്പിച്ച ശക്തിയായി തൊഴിലാളി വർഗ്ഗത്തെ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയുണ്ടായി.

കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഇതാദ്യമായി നേരിട്ടുള്ള പങ്കാളിത്തത്തോടെ നടത്തിയ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് , കോവിഡ് കാലയളവിലെ പ്രശ്നങ്ങൾ വിശദമായി വിലയിരുത്തി. കോവിഡ് 19 പ്രതിസന്ധിയെ കാര്യക്ഷമമായി കൈകാര്യം ചെയ്തു, ജനങ്ങളെ സഹായിച്ചു എന്നാണ് മോദി സർക്കാരിന്റെ അവകാശവാദം . കിടപ്പാടവും ഭക്ഷണവുമില്ലാത്ത ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് നൂറുകണക്കിനു മൈലുകൾ കാൽനടയായി താണ്ടുന്ന കാഴ്ച്ച ലോകത്തിനു മുന്നിൽ ഇന്ത്യയിലെ സ്ഥിതി തുറന്നുകാട്ടി. ആണും പെണ്ണം കുട്ടികളും വൃദ്ധരും ഉണ്ടായിരുന്നു ഈ കൂട്ടത്തിൽ. റെയിൽവേ ട്രാക്കിലും റോഡുകളിലും അപകടത്തിൽ മരിച്ചവർ, രോഗംവന്നും സൂര്യതാപമേറ്റും പട്ടിണി കൊണ്ടും മരിച്ചവർ 850 ലേറെയാണ്. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന പോലെ, മോദി സർക്കാർ സുഖസൗകര്യങ്ങളിൽ ഇരുന്ന് സാധാരണ ജനങ്ങൾക്കുമേൽ ദുരിതങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു.

ലോക്ക്ഡൗൺ കാലയളവിൽ വേതനം മുടങ്ങാതെ നൽകുമെന്നും തൊഴിൽ നഷ്ടപ്പെടില്ല എന്നും വാടക കുടിശ്ശികയുടെ പേരിൽ ആരെയും ഇറക്കിവിടില്ല എന്നും വീമ്പിളക്കിയ മോദി സർക്കാർ, ചില മുതലാളിമാർ സുപ്രീം കോടതിയിൽ പോയതോടെ തങ്ങളുടെ വാഗ്ദാനത്തിൽ നിന്നും പിന്മാറി എന്നു മാത്രമല്ല ഇറക്കിയ ഉത്തരവ് വരെ നിർലജ്ജം പിൻവലിച്ചു മുട്ടുമടക്കി. അതേ സമയം പാവപ്പെട്ടവർക്ക് കഴിഞ്ഞുകൂ ടാൻ പ്രതിമാസം 7,500 രൂപ നൽകുക , ഉപാധികളില്ലാതെ എല്ലാവർക്കും സൗജന്യ റേഷൻ നൽകുക തുടങ്ങി ട്രേഡ് യൂണിയനുകൾ ഉയർത്തിയ ആവശ്യങ്ങൾ ബധിരകർണ്ണങ്ങളിൽ ആണ് പതിച്ചത്. ഗുരുദ്വാരകളും മറ്റു ചിലമത കേന്ദ്രങ്ങളും സന്നദ്ധ സംഘടനകളും തൊഴിലാളി യൂണിയനുകളും സഹാനു ഭൂതിയുള്ള വ്യക്തികളുമാണ് ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണമെത്തിച്ചത്.

ഇന്ത്യാ വിഭജന കാലത്തെക്കാൾ ദുരിതപൂർണ്ണമായ കൂട്ട പലായനമാണ് നടന്നത്. വിദ്യാർത്ഥികൾ, തീർത്ഥാട കർ, ചികിത്സാർത്ഥം പോയ രോഗികൾ, കുടുംബവിശേഷങ്ങളിൽ പങ്കെടുക്കാൻ പോയവർ ഒക്കെ ദുരിതമേറ്റുവാങ്ങി. ബംഗ്ലാദേശ് പോലും തങ്ങളുടെ ജനങ്ങൾക്ക് 4 ദിവസം സമയം കൊടുത്തു, കർശന മായ ലോക്ക്ഡൗൺ ഏർപ്പെടുത്തും മുൻപ് ; ദക്ഷിണാഫ്രിക്ക 3 ദിവസം അനു വദിച്ചു.

എന്നാൽ അക്കാലത്ത് മോദി സർക്കാർ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പൈശാചികമെന്ന് ചിത്രീകരിക്കുന്നതിൽ വ്യാപൃതരായിരുന്നു. ഫെബ്രുവരിയിൽ നടന്ന ഡൽഹി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വെറുപ്പ് പ്രച രിപ്പിക്കുന്ന തിരക്കിലായിരുന്നു . ലോകാ രോഗ്യ സംഘടനയുടെ എല്ലാ മുന്നറിയിപ്പുകളും തള്ളിക്കളഞ്ഞ് നമസ്തേ ട്രംപ് എന്ന മെഗാ ഷോയ്ക്ക് തയ്യാറെടുക്കുന്ന തിരക്കിലായിരുന്നു . മാത്രമല്ല, പ്രതിപക്ഷ കക്ഷികൾ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്ന തിരക്കിലുമായിരുന്നു ബിജെപി.

ആരോ​ഗ്യ മേഖലയിലെ അടിയന്തര സാഹചര്യം നേരിടുന്ന കാര്യത്തിൽ സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ദുരന്തനിവാരണ നിയമത്തെ സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു സർക്കാർ. മുൻകരുതലിന്റെ ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളുടെ കാര്യത്തിൽ ബോധവൽക്കരണം നടത്തി വൈറസിനെ നേരിടുന്ന ഒരു അന്തരീക്ഷം സൃഷ്ഠിക്കുന്നതിനു പകരം പോലീസ് രാജ് നടപ്പാക്കുകയാ ണ് സർക്കാർ ചെയ്തത് . യാഥാസ്ഥിതിക, പാരമ്പര്യവാദ ഗ്രൂപ്പുകൾ പലതരം മിഥ്യാ ധാരണകൾ പ്രചരിപ്പിച്ചപ്പോൾ ആരോഗ്യ മന്ത്രാലയം അതിനെ പ്രോ ത്സാഹിപ്പിക്കുകയാണ് ചെയ്തത്. മാത്രമല്ല , അത്തരം ഒരവസ്ഥയിൽ പോലും വർഗീയ ശക്തികൾ, ഭരണക്കാരുടെ ഒത്താശയോടെ ന്യൂനപക്ഷങ്ങളെ രാക്ഷസവൽക്കരിക്കുന്ന പ്രചരണങ്ങൾ നടത്തി. സർക്കാരിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങി മതസമ്മേളനം നടത്തിയ തബ്ലീഗി ജമാ അത്തിനു നേരെ ആക്രമണം അഴിച്ചുവിട്ടു . ലോക്ക്ഡൗൺ ആരംഭിക്കുന്നതിനും 8 ദിവസം മുന്നെയാണ് അവർ സമ്മേളനം നടത്തിയതെന്നും ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശങ്ങളിൽ നിന്നെത്തിയവർക്ക് വിസ നൽകിയത് കേന്ദ്ര സർക്കാർ തന്നെയാണ് എന്നും ഓർക്കണം . ന്യൂനപക്ഷ സമുദായത്തിൽ പെട്ട തെരുവുകച്ചവടക്കാർക്കെതിരെ അക്രമങ്ങൾ ഉണ്ടായി . അസം ഭരണകൂടത്തിന്റെ ഭാഗമായ ഒരാൾ, എല്ലാവർക്കും നൽകിയിരുന്ന റേഷൻ മുസ്ലിങ്ങൾക്ക് നൽക രുത് എന്നുവരെ പറഞ്ഞു.

രാജ്യത്തെ സാമാന്യ ജനങ്ങൾ ജീവനോപാധി നഷ്ടപ്പെട്ട് ഉഴലുമ്പോൾ, ചെറുകിട വാണിജ്യ സംരംഭകർ സർ ക്കാരിന്റെ സഹായത്തിനായി കേഴുമ്പോൾ , ദിവസങ്ങൾ നീണ്ടുനിന്ന ചില സഹായ പ്രഖ്യാപനങ്ങൾ സർക്കാർ നടത്തി. എന്നാൽ ദുരന്തങ്ങളെ അവസരങ്ങളാക്കി മാറ്റും എന്ന മോദിയുടെ പ്രസ്താവനയോടാണ് ഈ പ്രഖ്യാപനങ്ങൾ നീതി പുലർത്തിയത്. കുത്തക ബിസിനസ് സ്ഥാപനങ്ങൾക്ക് അവരുടെ ലാഭത്തിൽ ഇടിവ് വരാതിരിക്കാൻ ഉള്ള പാക്കേജ് ആണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് കോർപ്പറേറ്റ് നികുതികൾ കുറച്ചും നടപടിക്രമങ്ങളിൽ ഇളവുകൾ വരുത്തിയും സ്വത്തുനികുതി ഏർപ്പെടുത്തണം എന്ന നിർദ്ദേശം തള്ളിക്കളഞ്ഞും സർക്കാർ കുത്തകകളെ സഹായിച്ചു. അതേസമയം സാധാരണക്കാരായ മുതിർന്ന പൗരന്മാരുടെ, വിധവകളുടെ, പെൻഷൻകാരുടെ വരുമാന മാർഗ്ഗമായി നിക്ഷേപ പലിശ കുറച്ചു. പരോക്ഷ നികുതികൾ കൂട്ടിയും സെസ്സു കൾ ചുമത്തിയും ജീവിതഭാരം താങ്ങാനാവാതെ ക്ലേശപ്പെടുന്ന ദരിദ്രരെ കൂടുതൽ വലയ്ക്കുകയും ചെയ്തു .

കർഷകർക്കായി നേരത്തെ ബഡ്ജറ്റിൽ വകയിരുത്തിയ തുകയും ഈ പാക്കേജിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. നിർമ്മാണ തൊഴിലാളികളുടെയും ധാതു ഉൽപ്പന്ന മേഖലയിലെ തൊഴിലാളികളുടെയും ക്ഷേമനിധി തുക പോലും ഈ പാക്കേജിന്റെ ഭാഗമാക്കി കാണിച്ചു. ജനങ്ങളെ കബളിപ്പിച്ച് കോർപ്പറേറ്റ് സുഹൃത്തുക്കളെ സഹായിക്കാനുള്ള കേവല വ്യായാമം മാത്രമായിരുന്നു ഇത്. പൊതുമേഖലയിലെയും സർക്കാർ ഡിപ്പാർട്ടമെന്റുകളിലെയും തൊഴിലാളികൾ തെരുവുതോറും ജനങ്ങൾക്കു സേവനം നൽകിയപ്പോൾ കോർപറേറ്റുകൾ ആരെയും സഹായിക്കാതെ മാളത്തി ലൊളിച്ചു. ജനങ്ങളുടെ ദുരിതങ്ങളെപ്പോലും മുതലെടുത്ത് സർക്കാരിൽ നിന്ന് പരമാവധി ഇളവുകൾ അടിച്ചെടുക്കുക എന്നതു മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം.

മാർച്ച് 2020 മുതൽ മാർച്ച് 2021 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ശതകോടീശ്വരരുടെ പട്ടികയിൽ നൂറു പേരുകൾ കൂട്ടിച്ചേർക്കപ്പെട്ടു എന്നതും അവരുടെ എണ്ണം 140 ആയി ഉയർന്നു എന്നതും ഇതിനു തെളിവായി . മുകേഷ് അംബാനിയുടെ സ്വത്തുക്കൾ 124 ശതമാനം കണ്ടു വർധിച്ചപ്പോൾ ഗൗതം അഡാനിയുടെത് 480 ശതമാനം വർധിച്ചു . ആ ഒറ്റ വർഷം കൊണ്ടു മാത്രം ശതകോടീശ്വരരുടെ സമ്പത്ത് 12.97 ലക്ഷം കോടി രൂപയുടെ വർധനവ് രേഖപ്പെടുത്തി. ഉല്പാദന രംഗത്തും സേവന രംഗത്തും സമ്പത്തിന്റെ ഉത്പാദകർ വിവരണാതീതമായ ദുരിതമനുഭവിക്കുന്ന കാലത്ത് ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും ലോക മുതലാളിത്തവും കോർപ്പറേറ്റുകളും എവ്വിധമാണ് സമ്പത്ത് വാരിക്കൂട്ടിയത് എന്ന് ദാവോസിൽ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയോടനുബന്ധിച്ച് ഓൺലൈൻ ആയി പ്രസിദ്ധീകരിച്ച ലോക അസമത്വ റിപ്പോർട്ട് തന്നെ വ്യ ക്തമാക്കുന്നു .സാമ്പത്തിക മേഖലയെയും വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് എഐടിയുസി ജനറൽ കൗൺസിൽ താഴെപ്പറയുന്ന പ്രകാരം വിലയിരുത്തി.

മോദി ഭരണം ഇന്ത്യയെ കൂടുതൽ കടത്തിലേക്ക് തള്ളിവിട്ടു എന്നു മാത്രമല്ല, ഈ കാലയളവിൽ ഇന്ത്യയിൽ നിന്നു പുറത്തേക്കുള്ള കറുത്ത പണത്തിന്റെ ഒഴുക്കു വർധിക്കുകയാണുണ്ടായത് . 1948 മുതൽ 1980 വരെയുള്ള കാലയളവിൽ രാജ്യത്തുരൂപപ്പെട്ട കറുത്ത പണത്തിന്റെ 10 ശതമാനം ആണ് വിദേശങ്ങളിലേക്കൊഴുകിയിരുന്നതെങ്കിൽ 1980 കളിൽ ഇത് ഏതാണ്ട് 18 ശതമാനം ആയും നവ ഉദാരീകരണ പരിഷ്കാരങ്ങളുടെ വരവോടെ 1995 ആയപ്പോഴേക്കും 40 ശതമാനം ആയും വർധിച്ചു . ഇന്ന് മോദി ഭരണത്തിൻ കീഴിൽ ഇത് 62 ശതമാനം ആയി കുതിച്ചുയർന്നിരിക്കുന്നു . ( പൊതുമുതൽ ) തിന്നുകയുമില്ല , ആരെയും തിന്നാൻ അനുവദിക്കുകയും ഇല്ല എന്ന് അധികാരത്തിലേറുമ്പോൾ വീമ്പിളക്കിയ മോദിയാണിത് എന്നോർക്കണം. മോദി അധികാരത്തിലേറി 7 വർഷത്തിനിടെ ഇന്ത്യയുടെ പൊതുകടം 142 ശതമാനം വർധിച്ചു. സ്വാതന്ത്ര്യം കിട്ടി 67 വർഷങ്ങൾ പിന്നിട്ടപ്പോഴും 55,87,449 കോടി രൂ പയായിരുന്ന ഇന്ത്യയുടെ കടം, മോദി അധികാരമേറ്റ് 7 വർഷം കൊണ്ട് 24,12,077 കോടി രൂപ വർധിച്ച് 79,99,526 കോടി രൂപയിലെത്തി . 2022ൽ പലിശചെലവ് റെവന്യൂ വരുമാനത്തിന്റെ 52.4 ശതമാനം ആയി വർധിച്ചു . കഴിഞ്ഞ 18 വർഷത്തെ ഏറ്റവും ഉയർന്നതോത്. റെവന്യൂ വരുമാനം 15.5 ലക്ഷം കോടിയിൽ നിൽക്കുമ്പോൾ സർക്കാർ പലിശ നല്ലാൻ പോകുന്നത് 8.1 ലക്ഷം കോടി രൂപയാണ്.

ഇന്ത്യൻ സമ്പദ്വ്യവസ്ഥ തകർച്ചയിലാണ്. 2019 ലെക്കാൾ താഴ്ന്ന നിലവാരത്തിലാണ് ഇന്ന് സമ്പദ്ഘടന ഉള്ളത് എന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു. സമ്പദ്‍വ്യവസ്ഥ ഐസിയുവിൽ എന്നാണ് ചിലർ പറയുന്നത്. കോവിഡിനു മുൻപ് 7.1 ആയിരുന്ന തൊഴിലില്ലായ്മാ നിരക്ക് . കോവിഡ് കാലഘട്ടത്തിൽ 23 ശതമാനം വരെയെത്തി , ഇപ്പോൾ 8.1 ശതമാനം എന്ന എക്കാലത്തെയും ഉയർന്ന തോതിൽ എത്തിയിരിക്കുന്നു. ഏപ്രിൽ 2021 ൽ ഒരു മണിക്കൂറിൽ 1,70,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുന്ന ഒരു ഘട്ടം പോലും എത്തിയിരുന്നു.

വിലക്കയറ്റം അനുദിനം വഷളാകുന്നു . കഴിഞ്ഞ വർഷം 24 തവണയാണ് പെട്രോൾ ഡീസൽ വില വർധിപ്പിച്ചത്. പെട്രോൾ വില 100 രൂപ കടന്നു എന്നു മാത്രമല്ല, ഇതിന്റെ ശൃംഖലാ പ്രഭാവം കാരണം എല്ലാ അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലകൾ കുതിച്ചുയർന്നു. മൊത്തവ്യാപാര വിലസു ചിക കഴിഞ്ഞ 30 വർഷത്തെ ഏറ്റവും ഉയർന്ന വർധനവായ 14.25 ശതമാനം എത്തി എന്ന് സർക്കാർ കണക്കുകൾ തന്നെ വെളിപ്പെടുത്തുന്നു . അരി, ഗോതമ്പ്, പരിപ്പ്, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലയിൽ വന്ന വർദ്ധന , ജനങ്ങളെ കുറച്ചു മാത്രം കഴിക്കാൻ നിർബന്ധിതരാക്കി . ആഗോള വിശപ്പ് സൂചികയിൽ ഇപ്പോൾ തന്നെ 117 രാജ്യങ്ങളുടെ പട്ടി കയിൽ 102 എന്ന സ്ഥാനത്തു നിൽക്കുന്ന ഭാരതത്തിന്റെ സ്ഥിതി ഇതുമൂലം കൂടുതൽ വഷളാകും . എന്നാൽ ഭരിക്കുന്ന സർക്കാർ, തൊഴിലാളികളുടെയും കർഷകരുടെയും മറ്റു ദുർബ്ബല ജനവിഭാഗങ്ങളുടെയും സ്ഥിതിയെ കുറിച്ച് ഒട്ടും ആശങ്കപ്പെടുന്നില്ല . ഗ്യാസ് സബ്സിഡി പോലും 22,635 കോടി രൂപയിൽ നിന്ന് 3,559 രൂപയിലേക്ക് കുറയ്ക്കുകയാണവർ ചെയ്തത്.

ദേശീയ ആസ്തികളും വിഭവങ്ങളും ദ്രുതഗതിയിൽ വിറ്റഴിക്കുന്നു. റെയിൽവേ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പെട്രോളിയം, കൽക്കരി, മറ്റു ധാതുക്കൾ, ഉരുക്ക്, ചെമ്പ്, ടെലികോം, പോസ്റ്റൽ സേവനങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ്, പ്രതിരോധ സാമഗ്രിനിർമ്മാണ ശാലകൾ, തുടങ്ങിയവ മാത്രമല്ല, ആണവോർജ്ജം, ഇലക്ട്രോണിക്സ് മേഖല, ഗവേഷണ സ്ഥാപനങ്ങൾ, ശൂന്യാകാശ പര്യവേക്ഷണം ഉൾപ്പെടെ ഉള്ള എല്ലാം വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാഷണൽ മോണിട്ടൈസേഷൻ പൈപ്പ്ലൈൻ ( എൻഎംപി ) പ്രഖ്യാപനം കൂടി വന്നതോടെ രാജ്യംതന്നെ വിൽപ്പനയ്ക്കു വച്ചപോലെയായി.

ട്രേഡ് യൂണിയനുകളുടെ തുടരുന്ന പ്രതിരോധം

ഇത്തരം നയങ്ങളെ തൊഴിലാളി സംഘടനകൾ തുടർച്ചയായി എതിർത്തുവരുന്നു . കൊവിഡ് കാലഘട്ടത്തിലും ഈ എതിർപ്പ് തുടർന്നു . കൽക്കരി മേഖലയിലെ തൊഴിലാളികൾ മൂന്ന് ദിവസം പണിമുടക്കി . പ്രതിരോധ മേഖലയിലെ തൊഴിലാളികൾ പണിമുടക്കുൾപ്പെടെ നിരവധി ക്യാമ്പയിൻ പരിപാടികൾ നടത്തി. ബാങ്ക് ജീവനക്കാർ ഒരു ദിവസവും പിന്നീട് ദിവസവും പണിമുടക്കി. ഇൻഷുറൻസ്, വൈദ്യുതി മേഖലകളിലെ തൊഴിലാളികളും പണിമുട ക്കിലേർപ്പെട്ടു . സ്കീം തൊഴിലാളികളും പണിമുടക്കി. ഇരുമ്പുരുക്കു മേഖല വൻ പ്രക്ഷോഭത്തിലാണ്. വിശേഷിച്ച് വി ശാഖപട്ടണം ഉരുക്കുശാല സ്വകാര്യവൽ ക്കരണ വിരുദ്ധ സമരം പ്രാദേശിക ജനത ഏറ്റെടുത്തുകഴിഞ്ഞു . കോവിഡ് പ്രതിസന്ധിക്കും നിയന്ത്രണങ്ങൾക്കും മറ്റു നിരവധി പ്രയാസങ്ങൾക്കും ഇടയിലും അസംഘടിത മേഖലയിൽ നിർമ്മാണ തൊഴിലാളികളും ബീഡി തൊഴിലാളികളും ഗാർഹിക തൊഴിലാളികളും വഴിവാണിഭക്കാരും തൊഴിലു റപ്പ് തൊഴിലാളികളും കർഷകത്തൊഴിലാളികളും ഹോസ്പിറ്റൽ ജീവനക്കാരും മുനിസിപ്പൽ പഞ്ചായത്ത് ശുചീകരണ തൊഴിലാളികളും എല്ലാം അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം തേടി പ്രക്ഷോഭങ്ങൾ നടത്തി.

ചരിത്രം സൃഷ്ടിച്ച കർഷക പ്രക്ഷോഭം

മുൻപ് സൂചിപ്പിച്ച പ്രകാരം ബിജെപി സർക്കാർ കോവിഡ് സാഹചര്യത്തെ ഒരു അവസരമാക്കി മുതലെടുക്കാനാണ് ശ്രമിച്ചത്. തങ്ങളുടെ കോർപറേറ്റ് ചങ്ങാ തിമാർക്ക് ആവശ്യത്തിന് ഭൂമി ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടും പൊതുമേഖലാ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യ ആസ്തികളുടെ വില്പനയും പ്രതിരോധ സാമഗ്രി നിർമ്മാണ മേഖലയുടെ സ്വ കാര്യവൽക്കരണവും എല്ലാം കൊണ്ട് ഭൂമിക്ക് ഉണ്ടാകാൻ പോകുന്ന ആവശ്യങ്ങളിൽ കണ്ണുവച്ചും മൂന്നു കാർഷിക നിയമങ്ങൾ ആണ് സർക്കാർ കൊണ്ടു വന്നത്. കർഷക സംഘടനകൾ സംയുക്ത കിസാൻ മോർച്ചയുടെ ബാനറിൽ വമ്പിച്ച പ്രക്ഷോഭമാരംഭിച്ചു അവരെ ഡൽഹിയിൽ കടക്കാൻ സർ ക്കാർ അനുവദിച്ചില്ല. അവർ ഡൽഹി അതിർത്തികളിൽ തമ്പടിച്ച് കൊടും തണുപ്പും ചൂടും വകവയ്ക്കാതെ തെറിവിളികളെയും ദുരാരോപണങ്ങളെയും പ്രകോപനങ്ങളെയും കൂസാതെ ഒരു വർഷത്തോളം പ്രക്ഷോഭത്തിലേർപ്പെട്ടു.

സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും അവർക്കു പിന്തുണ ലഭിച്ചു . 2020 ജൂൺ മാസത്തിൽ ഈ കരിനിയമങ്ങൾ കൊണ്ടുവരുന്നതിന് ഓർഡിനൻസ് മാർഗ്ഗത്തെ അവലംബിച്ചതു മുതൽക്കുത ന്നെ ട്രേഡ് യൂണിയനുകൾ കർഷകർക്ക് പിന്തുണയുമായി നിലകൊണ്ടു. കർഷകരുടെ ഒരു വർഷത്തെ പ്രക്ഷോഭം , ഒടുവിൽ മൂന്നു കരിനിയമങ്ങളും പിൻവലിക്കും എന്ന് പ്രധാനമന്ത്രി പരസ്യ പ്രസ്താവന നടത്തുന്ന നിലയി ലേക്ക് കാര്യങ്ങൾ എത്തിച്ചു. എങ്കിലും സംയുക്ത കിസാൻ മോർച്ച ജാഗരൂഗരാണ്. പ്രക്ഷോഭം പിൻവലിക്കുന്നതിന് മുൻപായി കേന്ദ്ര സർക്കാർ എഴുതി നൽകിയ വ്യവസ്ഥകളിൽ ചിലത് നടപ്പാക്കാത്തതിനെതിരെ അവർ ജനുവരി 31 ന് വഞ്ചനാ ദിനം ആചരിച്ചു. കേന്ദ്ര ട്രേഡ് യൂണിയനുകൾ ഈ തീരുമാനത്തിനു പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട് . മാർച്ച് 28 – 29 തീയതികളിൽ നടക്കുന്ന സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്കിനൊപ്പം നിന്ന് ദ്വിദിന ഗ്രാമീണ പണിമുടക്ക് നടത്താൻ സംയുക്ത കിസാൻ മോർച്ച മുന്നോട്ടു വന്നിട്ടുണ്ട് . കർഷകർക്കും തൊഴിലാളി കൾക്കും ഇടയിൽ വളരുന്ന ഈ ഐക്യബോധം തുടർച്ചയായ പ്രക്ഷോഭങ്ങളുടെ വിലപ്പെട്ട പരിണതഫലമാണ് .

സർക്കാരിന്റെ ജനവിരുദ്ധവും രാജ്യ വിരുദ്ധവുമായ നയങ്ങൾക്കെതിരെ പൊരുതാൻ ട്രേഡ് യൂണിയനുകൾ എന്നും മുൻപന്തിയിൽ ഉണ്ട് . സ്വാഭാവികമായും ഭരണകൂടം തൊഴിലാളികൾക്കും അവരുടെ സംഘടനകൾക്കും എതിരെ ആഞ്ഞടിക്കും എന്നത് അപ്രതീക്ഷിത മായിരുന്നില്ല . ലോകമെമ്പാടും ഉദാരീകരണ അജണ്ടയുടെ ഒരു ഭാഗം , തൊഴിലാളി സംഘടനകൾക്കുമേൽ ഉള്ള ആക്രമണങ്ങൾ ആയിരുന്നല്ലോ . ഈ നീക്ക ങ്ങളെയെല്ലാം നമ്മൾ ചെറുത്തുപോന്നു . എന്നാൽ മോദി സർക്കാർ അവരുടെ രാഷ്ട്രീയ ധാരണയ്ക്കും തൊഴിലാളി വർഗ്ഗത്തോടുള്ള അവജ്ഞയ്ക്കും അനുസൃതമായി ആക്രമണ നടപടികൾ മുന്നോട്ടുകൊണ്ടു പോയി. കൊറോണ പ്രതിസന്ധിയെ മറയാക്കി 29 തൊഴിൽ നിയമങ്ങളെ 4 ലേബർ കോഡുകൾ ആക്കി മാറ്റുന്ന നടപടി , എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തിക്കൊണ്ട് സർക്കാർ പൂർത്തിയാക്കി.

ഇന്ത്യൻ ലേബർ കോൺ ഫറൻസ് വിളിച്ചു ചേർത്തില്ല , പാർലമെന്റിൽ ചർച്ച ചെയ്തതുമില്ല. പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ പാർലമെന്റിൽ പ്രക്ഷോഭവും വാക്ക്ഔട്ടും നടന്ന തക്കം നോക്കിയാണ് ബിൽ പാസാക്കിയത്. ട്രേഡ് യൂണിയൻ സംയുക്ത സമിതി ഗുരുതരമായ എതിർപ്പുകൾ ഉയർത്തിയിട്ടും റൂളുകൾ തയ്യാറാക്കുന്ന നടപടിയും ധൃതി പിടിച്ച് പൂർത്തിയാക്കി . ലേബർ കോഡുകളുടെയും തൽസംബന്ധമായ ചട്ടങ്ങളുടെയും സ്വഭാവം തന്നെ യൂണിയൻ രൂപീകരണവും അം ഗീകാരവും പ്രയാസകരമാക്കുക , അംഗീ കാരം റദ്ദാക്കൽ എളുപ്പമാക്കുക എന്ന് ലക്ഷ്യമിട്ടാണ് .

നൂറോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി 30 തൊഴിലാളികൾ എന്ന പരിധി നിശ്ചയിച്ചതു കൊ ണ്ടു മാത്രം 77 തൊഴിൽ സ്ഥാപനങ്ങ ളിലെ തൊഴിലാളികൾ തൊഴിൽ സുര ക്ഷയുടെ പരിരക്ഷയിൽ നിന്ന് പുറത്തു പോകും . അടച്ചുപൂട്ടൽ എളുപ്പമാകും . പണി മുടക്കാനുള്ള അവകാശം എടുത്തുമാറ്റപ്പെ ടും . ശമ്പളം കുറയാനിടയാകും . മിനിമം വേജ് പഴംകഥയാകും . ഫ്ലോർ വേജ് എന്ന പുതിയ സംവിധാനം മുൻപ് സർക്കാർ നിയോഗിച്ച സത്പതി കമ്മിറ്റി നിർദ്ദേശിച്ച മിനിമം കൂലിയുടെ മൂന്നിൽ ഒരു ഭാഗം പോലും വരില്ല.

150 വർഷത്തെ പോരാട്ടങ്ങളിലൂടെ ഇന്ത്യൻ തൊഴിലാളിവർഗ്ഗം നേടിയെടു ത്ത എല്ലാ അവകാശങ്ങളും തട്ടിയെടുത്ത് ബ്രിട്ടീഷ് കാലയളവിനും മുൻപ് നില വിലിരുന്ന സ്ഥിതിയെ ഓർമ്മിപ്പിക്കും വിധം പുത്തൻ അടിമ വ്യവസ്ഥിതി കൊണ്ടുവരാൻ ആണ് സർക്കാർ ഒരു ങ്ങിയിട്ടുള്ളത് . മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ചിട്ടുള്ളത് ട്രേഡ് യൂണിയനുകൾ ആണല്ലോ . അതിനാൽ അവയെ നിർവീര്യമാക്കാൻ പ്രത്യേകം ലക്ഷ്യമിട്ടാണ് ഈ നിയമങ്ങൾ കൊ ണ്ടുവരുന്നത് . പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാൻ മോദി സർക്കാർ കൈക്കൊ ന്ന അടിച്ചമർത്തൽ നടപടികളെ കുറിച്ചും റിപ്പോർട് വിലയിരുത്തി . യുഎപിഎ , എൻഎസ്എ , എൻഐഎ തുടങ്ങിയ നിയമങ്ങളെല്ലാം പ്രതിഷേധിക്കുന്നവരെ നിശ്ശബ്ദരാക്കാൻ ഉപയോഗിക്കുകയാണ് . എൻഫോ ഴ്സ്മെന്റ് , സിബിഐ , പോലീസ് സംവിധാനം എന്നിവയെ എല്ലാം പ്രതി പക്ഷ നേതാക്കളെ വേട്ടയാടാൻ ഉപ യോഗിക്കുന്നു . നീതിപീഠത്തെ പോലും ഭീഷണിയുടെ മുൾമുനയിൽ നിർത്താൻ സർക്കാർ ശ്രമിക്കുന്നു .

ചാരവൃത്തിയിലൂടെ ജനങ്ങളെ കുടുക്കാൻ നീക്കം

പത്രവർത്തകർ , രാഷ്ട്രീയക്കാർ , സാമൂഹ്യ പ്രവർത്തകർ , നീതിന്യായ മേഖല യിലെ ചിലർ , എന്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പോലും ഉൾപ്പെടെ 40 പൗ രർക്കെതിരെ ചാരപ്രവൃത്തി നടത്തി എന്നാണ് പെഗാസസ് വിവാദം സർക്കാരിനു നേരെ വിരൽ ചൂണ്ടുന്നത് . പെഗാസസ് എന്ന കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ ഉത്പാദകരായ ഇസ്രായേൽ കമ്പനി എൻഎസ് പറയുന്നത് , അവർ ഈ ഉൽപ്പന്നം സർക്കാരുകൾക്കു മാത്രമേ വിൽക്കാറുള്ളൂ എന്നാണ് . എന്നാൽ ഈ ഉൽപ്പന്നം വാങ്ങിയോ എന്ന ചോദ്യത്തി ന് സർക്കാർ ഉത്തരം പറഞ്ഞതേയില്ല . സുപ്രീം കോടതിയിൽ അവർക്ക് നിഷേ ധിക്കാൻ ആയില്ല . പകരം , ദേശീയ സുരക്ഷാ സംബന്ധമായ രഹസ്യമാണ് എന്ന വ്യാജേന അവർ ഒഴിഞ്ഞുമാറുക യാണ് ചെയ്തത് . ഇതു സംബന്ധിച്ച് സുപ്രീം കോടതി ഒരു കമ്മിറ്റിയെ നി യോഗിച്ചത് സ്വാഗതാർഹമാണ് . ഇപ്പോൾ സർക്കാരിന്റെ പൂച്ച് പുറത്താ യിക്കഴിഞ്ഞു .

ഇസ്രായേൽ ഗവൺമെന്റ് മായുള്ള 15000 കോടി രൂപയുടെ പ്രതി രോധ ഇടപാടിന്റെ ഭാഗമായി പെഗാസ സ് ആപ്പ് ഇന്ത്യ സർക്കാർ വാങ്ങി എന്ന് ന്യൂ യോർക്ക് ടൈംസ് റിപ്പോർട് ചെയ്തു . ദേശീയ സുരക്ഷയുടെ കാര്യത്തിൽ പോലും നാണംകെട്ട വിട്ടുവീഴ്ചകളാണ് മോദി സർക്കാർ ചെയ്യുന്നത് . ആഭ്യന്തരമന്ത്രിയും ഏറ്റവും വലിയ സം സ്ഥാനമായ ഉത്തർ പ്രദേശിലെ മുഖ്യമ ന്ത്രിയും ഉൾപ്പെടെയുള്ള ആർഎസ്എസ് നേതാക്കളെല്ലാം ന്യൂനപക്ഷങ്ങൾ ക്കെതിരെ ആളുകളെ തിരിച്ചുവിടുന്ന തന്ത്രങ്ങൾ വിദഗ്ധമായി നടപ്പാക്കിവ രുന്നു . അഞ്ചു സംസ്ഥാനങ്ങളിലെ അവർ നടത്തിയ തെരഞ്ഞെടുപ്പ് ക്യാമ്പയിനു കളിൽ ഇതു വളരെ പ്രകടമാണ് . എന്നി ട്ടും ജനങ്ങൾ പ്രതികരിക്കുന്നുണ്ട് അര വരുതിയിലാക്കാൻ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഗവർമെ ന്റ് ശ്രമിക്കുന്നത് .

അടിയന്തിര കടമകൾ

• കേന്ദ്ര ബഡ്ജറ്റിൽ വ്യക്തമായതു പോലെ , തൊഴിലാളികൾക്കും കർഷ കർക്കും ദുർബ്ബല വിഭാഗങ്ങൾക്കും എതിരെ നിർത്താതെ തുടരുന്ന ആക്രമണങ്ങളെ ചെറുക്കാൻ പ്രക്ഷോഭങ്ങൾ കൂടുതൽ വ്യാപകമാകേണ്ടതുണ്ട്.

• ആർഎസ്എസ് – ബിജെപി നയങ്ങ ളെ തുറന്നുകാട്ടി ശക്തമായ പ്രചരണം നടത്തി , മാർച്ച് 28- 29 തീയതികളിൽ നടക്കുന്ന ദേശീയ പൊതുപണിമുടക്ക ത്തിന് തയ്യാറെടുക്കുകയും അതിലൂടെ ഈ ജനദ്രോഹ സർക്കാരിനെ പുറത്താ ക്കാനുള്ള ഒരു ചവിട്ടുപടി പണിയുകയും വേണം.

• എഐടിയുസിയെ എല്ലാ തലങ്ങളി ലും ശക്തിപ്പെടുത്തണം

• തൊഴിൽ മേഖലയിൽ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം മൂലം ഉണ്ടായി ട്ടുള്ള പുത്തൻ മേഖലകളിലേക്ക് എത്രയും വേഗം വികസിക്കാൻ നമ്മൾ ശ്രദ്ധി ക്കണം

• പുത്തൻ വ്യവസായ മേഖലകളിലേ ക്ക് നമ്മുടെ പ്രവർത്തനങ്ങൾ വ്യാപിപ്പി ച്ച് കൂടുതൽ തൊഴിലാളികളെ സംഘടി പ്പിക്കണം.

• സംസ്ഥാന തലസ്ഥാനങ്ങൾ കേന്ദ്രീ കരിച്ച് കരാർ , ഔട്സോഴ്സിംഗ് തൊഴിലാളികളെ കൂടുതൽ ശ്രദ്ധ കൊടുത്തു സംഘടിപ്പിക്കണം . സംഘടിത മേഖല കളിലെ നമ്മുടെ സംഘടനകൾ ഇവരെ പിന്തുണയ്ക്കണം . സർക്കാരിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങൾക്കായി ശ്രമി ക്കണം.

• വനിതകളെയും യുവജനങ്ങളെയും കൂടുതലായി യൂണിയൻ പ്രവർത്തന ങ്ങളിൽ കൊണ്ടുവരണം.

• ട്രേഡ് യൂണിയൻ വിദ്യാഭ്യാസ പ്രവർ ത്തനങ്ങൾ പുനരാരംഭിക്കണം.

വർഗ്ഗബോധത്തെ കുറിച്ച എഐടി യൂസിയുടെ സ്ഥാപക പ്രസിഡണ്ട് ലാലാ ലജ്പത് റായ് പറഞ്ഞത് നമുക്കോർക്കാം: ‘ സംഘടിത മൂലധനം പല പുരാതന സംസ്കാരങ്ങളെയും നശിപ്പിച്ചു . മതങ്ങളെ അടിമകളാക്കി. ശാസ്ത്രത്തെ ചങ്ങലക്കിട്ടു . പ്രകൃതി ശക്തികളെയും മനുഷ്യ ധിഷണയെയുമെല്ലാം തടവിലാക്കി . മനുഷ്യത്വം അതിന്റെ ബന്ധിത അടിമയായി മാറി. സൈന്യവൽക്കരണവും സാമ്രാജ്യത്തവും മുതലാളിത്തത്തിന്റെ ഇരട്ടക്കുട്ടികളാണ്. ഇവ മൂന്നും ഒന്നാണ് ഒന്നു മൂന്നുമാണ്. അവയുടെ നിഴലും ഫലവും തടിയുമെല്ലാം വിഷമയമാണ്. അടുത്തകാലത്തു മാത്രമാണ് ഒരു മറുമരുന്ന് കണ്ടുപിടിക്കപ്പെട്ടത്. അതാണ് സംഘടിത തൊഴിലാളി പ്രസ്ഥാനം. വർഗ്ഗമായി ചിന്തിക്കുക , വർഗ്ഗമായി സം ഘടിക്കുക , വർഗ്ഗമായി പ്രവർത്തിക്കുക അതിലൂടെ ചടുലവും രാഷ്ട്രീയമായി വ്യക്തതയു ള്ളതും സംഘടനാപരമായി കരുത്തുറ്റതും വിശാല തൊഴിലാളി നീക്കങ്ങളുടെ കാഴ്ചപ്പാട് സൂക്ഷിക്കുന്നതുമായ എഐ ടിയുസി കാലഘട്ടത്തിന്റെ ആവശ്യമാ ണ് . ആലപ്പുഴയിൽ 2022 ഡിസംബർ 17 മുതൽ 20 വരെ നടക്കുന്ന 42 -ാം ദേശീയ സമ്മേളനം രാഷ്ട്രീയവും സാമ്പ ത്തികവും ആയ വെല്ലുവിളികൾ , മതതര ജനാധിപത്യ മൂല്യങ്ങൾ തുടങ്ങിയ വി ഷയങ്ങൾ ചർച്ചയ്ക്കു വിധേയമാക്കുകയും വെല്ലുവിളികളെ നേരിടാൻ തക്കവണ്ണം വ്യാപക വളർച്ചയ്ക്കും കരുത്തുറ്റഡീകര നത്തിനും സംഘടനയെ സുസജ്ജമ ക്കുകയും ചെയ്യും എന്ന പ്രത്യാശയോടെ .

പരിഭാക്ഷ: എസ് രാമകൃഷ്ണൻ
കടപ്പാട്- ന്യൂ ഏജ്

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares