തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് കണ്ണൻ എസ് ലാൽ അധ്യക്ഷത വഹിച്ച മാർച്ച് സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അരുൺ കെ എസ് ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് വിധേയത്വം മുഖ മുദ്രയാക്കിയ നരേന്ദ്ര മോദി സർക്കാർ ഈ ബജറ്റിലും മുതലാളിത്ത പ്രീണനപരമായ നയങ്ങൾ പിന്തുടരുകയാണെന്നും, കേരളത്തിലെ പാടെ അവഗണിച്ച ബജറ്റാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാൻ കേന്ദ്രസർക്കാരിനൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിന്റെ കേരള വിരുദ്ധ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന വരണമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണ സ്വാഗതം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡൻ്റ് ശരൺ ശശാങ്കൻ നന്ദി പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് എഐവൈഎഫ് നേതാക്കളായ നൗഫൽ, മുകുന്ദൻ ബാബു, വിശാഖ്, വൈശാഖ്, അൽ അനീഷ്, രാജേഷ് തിരുവല്ലം , ഷാനിം എന്നിവർ നേതൃത്വം നൽകി.