Tuesday, June 17, 2025
spot_imgspot_img
HomeKeralaലോകയുവജന ഫെഡറേഷന്റെ ജനറൽ കൗൺസിലിൽ വീണ്ടും എഐവൈഎഫ്

ലോകയുവജന ഫെഡറേഷന്റെ ജനറൽ കൗൺസിലിൽ വീണ്ടും എഐവൈഎഫ്

1945-ൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യുവജനങ്ങളെ ഫാസിസ്റ്റ് വിരുദ്ധ വേദിക്ക് കീഴിൽ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലണ്ടനിൽ ഒരു വിശാലമായ അന്താരാഷ്ട്ര യുവജന പ്രസ്ഥാനമായിട്ടാണ് ലോകയുവജന ഫെഡറേഷൻ സ്ഥാപിതമാകുന്നത്.അന്താരാഷ്ട്ര യുവാക്കളുടെ വലുതും വൈവിധ്യപൂർണ്ണവുമായ ഒത്തുചേരലാണിത്.

ലോകയുവജന ഫെഡറേഷന്റെ ജനറൽ കൗൺസിലിന്റെ രൂപീകരണ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് എ ഐ എസ് എഫ് ആയിരുന്നു. പിന്നീട് എ ഐ വൈ എഫ് രൂപീകരിച്ചത് മുതൽ ലോകയുവജന ഫെഡറേഷന്റെ ജനറൽ കൗൺസിലിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എഐവൈഎഫ് ആണ്.

ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരമുള്ള ലോകത്തെ 193 രാജ്യങ്ങളിൽ 126 രാജ്യങ്ങളിലെ പ്രധാനപ്പെട്ട – പ്രമുഖ പുരോഗമന യുവജന സംഘടനകൾക്ക് ലോകയുവജന ഫെഡറേഷന്റെ ജനറൽ കൗൺസിലിൽ അംഗത്വം നൽകിയിട്ടുണ്ട്. 35 അംഗ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ജനറൽ കൗൺസിലാണ് പരമോന്നത ബോഡി.

അഞ്ച് ഭൂഖണ്ഢങ്ങളെ പ്രതിനിധീകരിച്ച് അഞ്ച് ഭാരവാഹികളുമുണ്ടാകും.ലോകയുവജന ഫെഡറേഷന്റെ ജനറൽ കൗൺസിലിന്റെ 35 അംഗ ജനറൽ കൗൺസിലിൽ ഏഷ്യ പസഫിക് റീജിയണിൽ നിന്ന് ഇന്ത്യയെ കൂടാതെ നേപ്പാൾ ശ്രീലങ്ക, ബംഗ്ലാദേശ്, ജപ്പാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും അംഗങ്ങളാണ്.

നമീബയിൽ വെച്ച് ഈയിടെ നടന്ന ലോകയുവജന ഫെഡറേഷന്റെ ജനറൽ കൗൺസിലിന്റെ ഇരുപത്തിയൊന്നാം ജനറൽ അസംബ്ലിയിലും ഇന്ത്യയിൽ നിന്ന് എ ഐ എസ് എഫ്- എ ഐ വൈ എഫ് സഖാക്കൾ പങ്കെടുത്തിരുന്നു.പുതിയ ജനറൽ കൗൺസിലിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക യുവജന സംഘടനയാണ് എഐവൈഎഫ്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares