സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ അലൻസിയർ നടത്തിയ പരാമർശം സാംസ്കാരിക കേരളത്തിനെ മാനംകെടുത്തുന്നതായിരുന്നെന്ന് എഐവൈഎഫ്. കേരളത്തിന്റെ സാംസ്കാരിക പ്രവർത്തകർക്ക് അപ്പാടെ കളങ്കം വരുത്തുന്ന വാക്കുകളാണ് അലൻസിയർ ഉപയോഗിച്ചത്. ആൺ മേൽ കോയ്മയെ തള്ളിപ്പറഞ്ഞ് സമൂഹത്തിൽ സമത്വം വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരള ജനത. ആ കേരള ജനതയ പ്രതിനിധീകരിച്ച് സർക്കാർ പ്രഖ്യാപിച്ച അവർഡ് ദാന പരിപാടിയുടെ ശോഭ കെടുത്തുന്ന പരാമർശമാണ് അലൻസിയർ നടത്തിയത്.
ഒരു പ്രതിമ കണ്ടാൽ പോലും പ്രകോപനം തോന്നുന്ന നികൃഷ്ട മനോനിലയുള്ള അലൻസിയറിനെ പോലുള്ളവരെ ചങ്ങലക്കിടേണ്ട കാലം കഴിഞ്ഞു. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടന് എതിരെ കേസെടുക്കണമെന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും ആവശ്യപ്പെട്ടു.